(ബാലഗോകുലം ഇരിങ്ങാലക്കുട ജില്ല )
സ്വാമി വിവേകാനന്ദന്‍റെ 150 ആം ജന്മവാര്‍ഷികം പ്രമാണിച്ച് ചെന്ദ്രാപ്പിന്നി വിവേകാനന്ദ ബാലഗോകുലത്തിലെ പ്രവര്‍ത്തകരായ ഞങ്ങള്‍ എല്ലാ കൂട്ടുകാര്‍ക്കും ആയി സമര്‍പ്പിക്കുന്നു
01.നരേന്ദ്രന്‍റെ ഗുരു ആരായിരുന്നു ?
>ശ്രീരാമാകൃഷ്ണപരമഹംസന്‍
02.അങ്ങ് ഈശ്വരനെ കണ്ടിട്ടുണ്ടോഎന്ന വിവേകാനന്ദന്‍റെ
ചോദ്യത്തിന് ശ്രീരാമാകൃഷ്ണപരമഹംസന്‍ ദൃഡസ്വരത്തില്‍
പറഞ്ഞതെന്ത് ?
>''ഉണ്ട് ഞാന്‍ കണ്ടിട്ടുണ്ട് നിന്നെകാണുന്നതിലും വ്യക്തമായി !
നിനക്കും വേണമെങ്കില്‍ കാണിച്ചുതരാം ''
03.ഏതു ജില്ലയില്‍ ആണ് ശ്രീരാമാകൃഷ്ണപരമഹംസന്‍ പിറന്നത് ?
>ബംഗാളിലെ ഹുഗ്ലി ജില്ലയില്‍
04.ശ്രീരാമാകൃഷ്ണപരമഹംസന്‍ പിറന്ന സ്ഥലം ?
>കമാര്‍ പുക്കൂര്‍
05.ശ്രീരാമാകൃഷ്ണപരമഹംസന്‍ ന്‍റെ അച്ഛന്‍റെ പേര് ?
>ക്ഷുദിരാം ചാറ്റര്‍ജി
06. ശ്രീരാമാകൃഷ്ണപരമഹംസന്‍ന്‍റെ മാതാവിന്‍റെ പേര് ?
>ചന്ദമണിദേവി
07.ശ്രീരാമകൃഷ്ണദേവന്‍ ജനിച്ച വര്ഷം തിയതി ?
>1836 ഫെബ്രുവരി 18
08. ശ്രീരാമകൃഷ്ണദേവന്‍റെ ബാല്യ നാമം ?
>ഗദാധരന്‍
09. ശ്രീരാമകൃഷ്ണദേവന്‍ വിവാഹം കഴിച്ചത് എത്രാമത്തെ
വയസില്‍ ആണ് ?
>23
10.ശ്രീരാമകൃഷ്ണദേവന്‍റെ പ്രിയ പത്നിയുടെ നാമം ?
>ശാരദാമണി ദേവി
11.ധര്‍മ്മപത്നിയെ ശ്രീരാമകൃഷ്ണദേവന്‍ ഏതുരൂപത്തില്‍ ആണ്
സ്വീകരിച്ചത് ?
>താന്‍ പൂജിക്കുന്ന കാളിമാതാവിന്‍റെ രൂപത്തില്‍
12.ശ്രീരാമകൃഷ്ണദേവന്‍ തുടക്കമിട്ട സന്യാസി സംഘത്തിന്‍റെ പേര്
എന്ത് ?
>ശ്രീരാമകൃഷ്ണ മഠം
13. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
>ദക്ഷിണേശ്വരം കാളിക്ഷേത്രം
14.ആരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രമായിരുന്നു ?
>റാണി രാസമണി ദേവി
15.ശ്രീരാമകൃഷ്ണദേവന്‍റെ ഗുരു ആരായിരുന്നു ?
>തോതാപുരി
16. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്‍റെ ആപ്തവാക്യം ?
>''ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായച''
17.''ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായച'' എന്നതിന്‍റെ
അര്‍ഥം ?
>സ്വന്തം മുക്തിക്കും ലോകമംഗളത്തിനും
18.ജീവികളോട് ദയമാത്രമല്ല കാണിക്കേണ്ടത് അവരെ
സേവിക്കുക എന്ന് ഉപദേശിച്ചത് ആര് ?
>ശ്രീരാമകൃഷ്ണ പരമഹംസന്‍
19. ശ്രീരാമകൃഷ്ണ ദേവന്‍ ധ്യാനനിരതനാകുമ്പോള്‍ സംഭവിക്കുന്ന
സമാധിയുടെ പേര് എന്ത് ?
>നിര്‍വികല്‍പ സമാധി
20.ശ്രീരാമകൃഷ്ണ ദേവന്‍ സമാധിയായ ദിവസം ?
>1886 ആഗസ്റ്റ് 16 തിങ്കളാഴ്ച
21.സമാധിസ്ഥനായ ശ്രീരാമകൃഷ്ണദേവനെ സംസ്കരിച്ച സ്ഥലം?
>വരാഹനഗരം
22.ശ്രീരാമകൃഷ്ണ ദേവനുമായി ബന്ധപ്പെട്ട് വിവേകാനന്ദന്‍
ചിലവഴിച്ച വര്‍ഷം ?
> 6 വര്‍ഷം
23.ദക്ഷിണേശ്വരം കാളിക്ഷേത്രം നിര്‍മ്മാണംപൂര്‍ത്തിയായ
വര്‍ഷം ഏത് ?
>1855
24. ശ്രീരാമകൃഷ്ണ ദേവന്‍ അവസാനമായി താമസിച്ച ഗൃഹം
ഏതാണ് ?
>ദക്ഷിണേശ്വരം കോസിപ്പൂരിലെ ഉദ്യാന ഗൃഹം
25.വിവേകാനന്ദസ്വാമിക്ക് നല്‍കിയ രാമകൃഷ്ണദേവന്‍റെ
അവസാന വാക്കുകള്‍ ?
>''ഹി! നരന്‍ ! എനിക്കുള്ളതെല്ലാം ഞാന്‍ നിനക്ക്
തന്നിരിക്കുന്നു .മഹത്തായകാര്യങ്ങള്‍ ചെയ്യാന്‍ നിനക്ക് ഇത്
ഉപകരിക്കും .ദേവി നിന്നെകൊണ്ട് പല കാര്യങ്ങളും
ചെയിക്കും ''.
26.എത്രാമത്തെ വയസില്‍ ആണ് ശ്രീരാമകൃഷ്ണ ദേവന്‍
ദക്ഷിണേശ്വരക്ഷേത്രത്തിലെ പൂജാരി യായിരുന്നത് ?
>19 മത്തെ വയസില്‍
27. ശ്രീരാമകൃഷ്ണ ദേവന്‍ന്‍റെ അന്തരംഗ ശിഷ്യന്മാരുടെ എണ്ണം ?
>16
28.ശ്രീരാമകൃഷ്ണ ദേവന്‍ നരേന്ത്രനെ ആരുടെ വീട്ടില്‍ വച്ചാണ്
ആദ്യമായി കണ്ടുമുട്ടിയത് ?
>സുരേന്ദ്രനാഥമിത്ര
29. ശ്രീശാരദാദേവി ജനിച്ച ജില്ല ?
>ബംഗാളിലെ ബാങ്കറ ജില്ല
30. ശ്രീശാരദാദേവി യുടെ ജന്മസ്ഥലം ?
>ജയറാംവാടി
31. ശ്രീശാരദാദേവി ജനിച്ച ദിവസം ?
>1853 ഡിസംബര്‍ 22
32. ശ്രീശാരദാദേവി യുടെ അച്ഛന്‍റെ പേര് ?
>രാമചന്ദ്രമുഖര്‍ജി
33. ശ്രീശാരദാദേവി യുടെ അമ്മയുടെ പേര് ?
>ശ്യാമസുന്ദരിദേവി
34. ശ്രീശാരദാദേവി സമാധിയായ വര്‍ഷം ?
> 1920 ജൂലൈ 21
35. ശ്രീശാരദാദേവി യുടെ പ്രധാന ഉപദേശം ?
>''കുഞ്ഞുങ്ങളെ ഈ ലോകം മുഴുവന്‍ നിങ്ങളുടേതാണ് ,ആരും
നമുക്ക് അന്യരല്ല ''.
36. നരേന്ദ്രന്‍റെ പിതാവിന്‍റെ പേര് ?
>അഡ്വ : വിശ്വനാഥദത്ത്
37. നരേന്ദ്രന്‍റെ മാതാവിന്‍റെ പേര് ?
>ഭുവനേശ്വരി ദേവി
38. നരേന്ദ്രന്‍റെ ജന്മദിനം ?
>1863ജനുവരി 12 തിങ്കളാഴ്ച
39. ജനന ദിവസത്തെ തിഥി ?
>കൃഷ്ണസപ്തതി
40.ജനനത്തിന്‍റെ പ്രത്യേക പ്രാധാന്യം ?
>മകരസംക്രമം
41.നരേന്ദ്രനാഥന്‍റെ ആദ്യത്തെ പേര് എന്ത് ?
>വിരേശ്വരന്‍
42.വീരേശ്വരന്‍റെ ചുരക്കപേര് ?
>ബിലെ
43. നരേന്ദ്രനെ സ്കൂളില്‍ ചേര്‍ത്ത വര്‍ഷം ?
>1870
44.നരേന്ദ്രനെ എത്രാമത്തെ വയസില്‍ ആണ് സ്കൂളില്‍
ചേര്‍ത്തത് ?
>ഏഴാമത്തെ വയസില്‍
45. നരേന്ദ്രന്‍റെ ബാല്യകാലത്തെ ആഗ്രഹം ?
>കുതിരവണ്ടിക്കാരന്‍ ആകുക
46. കുതിരവണ്ടിക്കാരന്‍ എന്ന് ആഗ്രഹിച്ച നരേന്ദ്രന്‍റെ
പൂജാമുറിയില്‍ അമ്മ സ്ഥാപിച്ച വിഗ്രഹം എന്തായിരുന്നു ?
>കുരുക്ഷേത്രത്തില്‍ തെരുതെളിയിക്കുന്ന
പാര്‍ത്ഥസാരഥിരൂപം
47. പ്രവേശികപരീക്ഷ പാസ്സായ വര്‍ഷം ?
>1879
48.എഫ്. എ .പരീക്ഷ പാസ്സായ വര്‍ഷം ?
>1881
49. വിവേകാനന്ദന്‍ ആദ്യമായി ശ്രീരാമകൃഷ്ണനെ കാണുന്ന
ദിവസം ?
>1881 നവംബറില്‍
50. നരേന്ദ്രന്‍റെ ജീവിതത്തില്‍ വഴിത്തിരിവിനുകാരണക്കാരനായ
പ്രൊഫസ്സര്‍ ആര് ?
>വില്യം ഹെസ്റ്റി
51.ദേവേന്ദ്രനാഥ ടാഗോറിനോട് നരേന്ദ്രന്‍
ചോദിച്ചചോദ്യംഎന്ത്?
>അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ
52.വിവേകാനന്ദസ്വാമി ആദ്യമായി പ്രവര്‍ത്തിച്ച അദ്ധ്യാത്മിക
സംഘടന ?
>ബ്രഹ്മസമാജം
53. നരേന്ദ്രന്‍ ആരാകണം എന്നാണ് വിശ്വനാഥ ദത്ത്
ആഗ്രഹിച്ചത് ?
>നിയമപണ്ഡിതന്‍
54. ജോലി തേടിയ നരേന്ദ്രനാഥിന് ജോലി നല്‍കിയത് ആര് ?
>ഈശ്വരചന്ദ്രവിദ്യാസാഗര്‍
55. നരേന്ദ്രന്‍ ഏതുസ്കൂളിലെ പ്രധാനഅധ്യാപകന്നയിരുന്നു ?
>ബൌ ബസാര്‍ സ്കൂള്‍
56. വീട്ടിലെ ദുരിതനിവാരണത്തിന് രാമകൃഷ്ണദേവന്‍ പറഞ്ഞ
പരിഹാരം എന്തായിരുന്നു ?
>കാളിമാതാവിനോട് അപേക്ഷിക്കാന്‍
57. കാളിക്ഷേത്രത്തില്‍ സ്വദുരിതം പറയാന്‍ പോയ
വിവേകാനന്ദന്‍ ദേവിയോട് ചോദിച്ചത് എന്ത് ?
>''അമ്മേ അടിയന് വിവേകം അരുളിയാലും ! അടിയന്
ജ്ഞാനവും ഭക്തിയുംഅരുളിയാലും ''
58. കാളിക്ഷേത്രത്തില്‍ ദുരിതപരിഹാരത്തിന് എത്രപ്രാവശ്യം
നരേന്ദ്രനെ പറഞ്ഞയച്ചു ?
>മൂന്ന്പ്രാവശ്യം
59.വിവേകാനന്ദന്‍ സ്ഥാപിച്ചസേവാസംഘടനയുടെ പേര് ?
>ശ്രീരാമകൃഷ്ണ മിഷന്‍
60.ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത് എന്തിനു ?
>ദരിദ്രനാരായണ സേവക്ക്
61.ശ്രീരാമകൃഷ്ണ മിഷന്‍ രൂപികൃതമായ വര്‍ഷം ?
>1897 മെയ് 1
62.ശ്രീരാമകൃഷ്ണ മഠംങ്ങളുടെ കേന്ദ്രം ?
>ബേലൂര്‍ മഠം
63.വിവേകാനന്ദന്‍ ആദ്യം സ്ഥാപിച്ച ആശ്രമം ?
>വരാഹമഠം
64.വിവേകാനന്ദന്‍റെ സന്യാസത്തിലെ പേരുകള്‍ ?
>വിവിദിഷാനന്ദന്‍ , സച്ചിതാനന്ദന്‍
65.വിവേകാനന്ദന്‍ എന്ന പേര് നിശ്ച്ചയിച്ചത് ആര് ?
>ഖേത്രിയിലെ രാജാവ്
66.ശ്രീരാമകൃഷ്ണ മിഷന്‍ ഉയര്‍ത്തിപിടിച്ചആഹ്വാനം ?
>ഉത്തിഷ്ഠത! ജാഗ്രത ! പ്രാപ്യവരാന്‍ നിബോധത!
67.സ്വാമി വിവേകാനന്ദന്‍ ജീവിച്ചിരുന്ന കാലദൈര്‍ഖ്യം ?
>39 വര്‍ഷം 5 മാസം 24 ദിവസം
68.ചിക്കാഗോ മത സമ്മേളനത്തില്‍ വിവേകാനന്ദന്‍ ആദ്യമായി
പ്രസംഗിച്ച ദിനം ?
>1893 സപ്റ്റംബര്‍ 11
69.വിവേകാനന്ദന്‍ പരിവ്രജനായി സഞ്ജരിച്ച വര്‍ഷം ?
>1887മുതല്‍ 1892 വരെ
70.വിവേകാനന്ദന്‍ കന്യാകുമാരിയില്‍ ശ്രീപാതശിലയില്‍
ധ്യാനനിരതമായ ദിവസങ്ങള്‍ ?
>1892 ഡിസംബര്‍ 25,26,27.
71.യുവാക്കളെ നോക്കി വിവേകാനന്ദന്‍ ഗര്‍ജിച്ചത്
എന്തായിരുന്നു ?
>നമ്മുടെ രാജ്യത്തിന് ആവശ്യം ഉരുക്ക് പോലുള്ള
മാംസപേശികളും ആര്‍ക്കും തടയാന്‍ ആവാത്ത ഇച്ചാശക്തിയും
ആണ് .ഭാരതീയനാണെന്ന് അഭിമാനത്തോടെ
പ്രഖ്യാപിക്കൂ.നാടിന്‍റെ ശ്രേയസ് ആകട്ടെ നമ്മുടെ ലക്‌ഷ്യം .
72.വിവേകാനന്ദന്‍ കന്യാകുമാരിയില്‍ ശ്രീപാതശിലയില്‍
നടത്തിയ ധ്യാനത്തെ ഏത് പേരില്‍ അറിയപ്പെടുന്നു ?
>സങ്കല്‍പ്പദിനങ്ങള്‍
73.ഭാരതത്തെ അറിയണമെങ്കില്‍ വിവേകാനന്ദ കൃതികള്‍
പഠിക്കണം .സ്വമിയിലുള്ളതെല്ലാം സാധകമാണ് ഒന്നും
നിഷേധകമല്ല .സ്വാമിജിയെ കുറിച്ച് ഈ അഭിപ്രായം
പറഞ്ഞത് ആര് ?
>രവീന്ദ്രനാഥടാഗോര്‍
74. കുസൃതിയായ നരേന്ദ്രനെ കുറിച്ച് നരേന്ദ്രന്‍ എങ്ങനെയാണ്
പ്രതികരിച്ചത് ?
>ഒരു കുട്ടിയുണ്ടാകണം എന്ന് ശിവനോട് പ്രാര്‍ഥിച്ചു അദ്ദേഹം
ഭൂതഗനങ്ങളില്‍ ഒന്നിനെയാണ് അയച്ചുതന്നത്
75. വിവേകാനന്ദന്‍റെ ഈശ്വരന്‍ ഉണ്ടോ എന്ന ചോദ്യത്തിന്
ദേവേന്ദ്ര നാഥടാഗോര്‍ നല്‍കിയ മറുപടി ?
>കുഞ്ഞേ നിനക്ക് ഒരു യോഗിയുടെ കണ്ണുകള്‍ ആണ് ഉള്ളത്
തീര്‍ച്ചയായും നിനക്ക് ഈശ്വരനെ കാണാന്‍ കഴിയും
76. വിശ്വനാഥന്‍റെ അന്ത്യം എന്നാണ് ?
>1884
77. വിവേകാനന്ദനെ തലപ്പാവ് കെട്ടാന്‍ പഠിപ്പിച്ചത് ആര് ?
>ഖേത്രിയിലെ രാജാവ്
78. വിവേകാനന്ദ സാഹിത്യസര്‍വസ്വം പുറത്തിറങ്ങിയ വര്‍ഷം ?
1963
79. വിവേകാനന്ദ സാഹിത്യസര്‍വസ്വം മലയാളത്തില്‍
പ്രസിദ്ധീകരിച്ചത് ആര് ?
>ശ്രീരാമകൃഷ്ണ ആശ്രമം പുറനാട്ടുകര
80.സ്നേഹത്തെകുറിച്ചുള്ള സ്വാമിജിയുടെ കാഴ്ചപ്പാട് ?
>ഒന്നിനെയും മുറിവേല്‍പ്പിക്കരുത് .അപരനെ
സ്നേഹിക്കുവാന്‍ പഠിക്കുക .മറ്റൊരാളെ മുറിവേല്‍പ്പിക്കുമ്പോള്‍
നാം നമ്മെത്തന്നെയാണ് മുറിവേല്‍പ്പിക്കപ്പെടുന്നത് .
മറ്റൊരാളെ സ്നേഹിക്കുമ്പോള്‍ നാം നമ്മെത്തന്നെ
സ്നേഹിക്കുന്നു .
81. സ്വാമിജിയുടെ കേരളത്തിലേക്കുള്ള യാത്ര
എവിടെനിന്നായിരുന്നു ?
>ബാംഗ്ലൂരില്‍നിന്ന്
82.കേരളത്തിലേക്ക് സ്വാമിജിയെ വരുവാന്‍ പ്രേരിപ്പിച്ചത് ആര് ?
>ഡോ.പല്‍പു
83. കേരളത്തില്‍ സ്വാമിജി ട്രെയിന്‍ ഇറങ്ങിയത് എവിടെ ?
>ഷോര്‍ണൂര്‍
84.അയിത്തവും അനാചാരവും നടമാടുന്നത്കണ്ട് സ്വാമിജി
കേരളത്തെ വിളിച്ചപേര് എന്ത് ?
>കേരളം ഭ്രാന്താലയം
85. ചിക്കാഗോ മത മഹാസമ്മേളനത്തില്‍ ഹിന്ദു ധര്‍മ്മത്തെ
കുറിച്ച് പ്രബന്ധം അവതരിപ്പിച്ച ദിവസം ?
>1893 സെപ്റ്റംബര്‍ 19
86. ചിക്കാഗോയിലേക്കുള്ള യാത്ര ചെയ്ത കപ്പല്‍ ?
>എസ്സ് .എസ്സ് .പെനിന്‍സുലര്‍
87. വിവേകാനന്ദന്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കായിലേക്ക് യാത്ര
ചെയ്ത ദിവസം ?
>1893 മെയ് 31
88. അമേരിക്കയിലേക്കുള്ള കപ്പല്‍ ടിക്കറ്റ് എടുത്ത്കൊടുത്തത്
ആര് ?
>ഖേത്രിയിലെ രാജാവ് അജിത് സിംഹന്‍
89.ചിക്കാഗോ മത സമ്മേളനത്തില്‍ പ്രവേശിക്കാന്‍ സഹായിച്ച
വ്യക്തി ?
>പ്രൊഫസര്‍ ജോണ്‍ ഹെന്‍ട്രിറൈറ്റ്
90.പ്രൊഫസര്‍ ജോണ്‍ ഹെന്‍ട്രിറൈറ്റ് സംഘാടക പ്രമുഖര്‍ക്ക്
നല്‍കിയ കത്തിലെ വാക്കുകള്‍ ?
>ഈ ഇന്ത്യന്‍ സന്യാസി നമ്മുടെനാട്ടിലെ എല്ലാ
പ്രൊഫസര്‍മാരേക്കളും വലിയ പണ്ഡിതനാണ് .ഇദേഹത്തെ
മതസമ്മേളനത്തിന്‍റെ പ്രതിനിധിയായി സ്വീകരിക്കണം .
91. ഇന്ത്യയിലെ ഏതു തുറമുഖത്ത്‌നിന്നാണ് ചിക്കാഗോയിലെക്ക്
യാത്രപുറപ്പെട്ടത് ?
> ബോംബേ തുറമുഖം
92. ചിക്കാഗോ മതസമ്മേളനം സംഘടിപ്പിച്ചതിന്‍റെ പ്രാധാന്യം ?
>കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്‍റെ നാനൂറാം
വാര്‍ഷികം.
93. ചിക്കാഗോ മതസമ്മേളനം നടന്ന ഹാളിന്‍റെ പേര് ?
>ആര്‍ട്ട് ഇന്‍ററിറ്റ്യൂട്ട് ബില്‍ഡിംഗ് ഹാള്‍
94. ചിക്കാഗോ മത സമ്മേളനത്തിലെ സ്വാമിയുടെ ആദ്യ
വാചകം ?
> അമേരിക്കയിലെ എന്‍റെ സഹോദരി സഹോദരന്മാരെ
95. അമേരിക്കയില്‍ സ്വാമിജി സ്ഥാപിച്ച സംഘടനയുടെ പേര് ?
>വേദാന്തസമിതി
96. സ്വാമിജിയുടെ ഇംഗ്ലിഷ് സെക്രട്ടറിയായി നിയമിതനായ
വിദേശിയുടെ പേര് ?
>ജെ .ജെ . ഗുഡ്‌വിന്‍
97. ചിക്കാഗോയില്‍ നിന്ന് ആദ്യം കപ്പല്‍ ഇറങ്ങിയ സ്ഥലം ?
> സിലോണിലെ കൊളംബോ തുറമുഖം
98. ചിക്കാഗോയില്‍ നിന്ന് സിലോണിലെ കൊളംബോ
തുറമുഖത്തില്‍ എത്തിയ തിയതി ?
>1897 ജനുവരി 18
99. വിവേകാനന്ദസ്വമിയുടെ പ്രധാന വിദേശശിഷ്യ ?
>ഭഗിനി നിവേദിത
100. ഭഗിനി നിവേദിതയുടെ പൂര്‍വനാമം ?
>മാര്‍ഗരറ്റ് നോബിള്‍
101. മാര്‍ഗരറ്റ് നോബിള്‍ ചെയ്തിരുന്ന ജോലി ?
>സ്കൂള്‍ ഹെഡ്‌മിസ്ട്രസ്സ്
102. നിവേദിത ജനിച്ച ദിവസം ?
>1867
103. നിവേദിതയുടെ അന്ത്യം ?
>1911 ഒക്ടോബര്‍ 11ന്
104. ശ്രീരാമകൃഷ്ണമിഷന്‍റെയും മഠത്തിന്‍റെയും ലക്‌ഷ്യം ?
>ത്യാഗം ,സേവനം ,തപസ്സ് എന്നിവയെ കൂട്ടിയിണക്കി
സ്വന്തംമോക്ഷത്തിനും ലോകത്തിന്‍റെ നന്മക്കും വേണ്ടി
പ്രവര്‍ത്തിക്കുക .
105. പ്രൊഫസര്‍ റൈറ്റ് ഏതു യൂണിവേഴ്സിറ്റി യിലെ
പ്രൊഫസര്‍ ആയിരുന്നു ?
>ഹാര്‍വാര്‍ഡ്
106. ബേലൂരില്‍ ശ്രീരാമകൃഷ്ണമഠം പ്രവര്‍ത്തനക്ഷമ മായതിയതി ?
>1938 ജനുവരി 14
107. വിവേകാനന്ദസ്വാമിയുടെ ഹിമാലയ യാത്രക്ക് മുന്‍പ്
ആശ്രമചുമതല ഏല്പിച്ചത് ആരെയാണ് ?
>ബ്രഹ്മാനനന്ദസ്വാമികളെ
108. ഹിമാലയത്തിലെ മായാവതിയില്‍ ആശ്രമം സ്ഥാപിച്ചത്
ആര് ?
>പാശ്ചാത്യശിഷ്യരായ സേവ്യര്‍ ദമ്പതിമാര്‍
109.ഇന്ത്യന്‍ ശാസ്ത്ര പ്രതിഭയായ ജഗതീഷ് ചന്ദ്രബോസിനെ
സ്വാമി വിവേകാനന്ദന്‍കണ്ടുമുട്ടുന്നത് എവിടെ വച്ച് ?
>പാരീസില്‍
110. സ്വാമി സന്യാസം സ്വീകരിച്ച വര്‍ഷം ?
>1887 ജനുവരി അവസാന ആഴ്ച
111. വജ്രചിഹ്നം ആലെപനം ചെയ്ത കാവി പതാക ദേശിയ
പതാകയായി രൂപകല്‍പന ചെയ്തത് ആര് ?
>ഭഗനി നിവേദിത
112. വിവേകാനന്ദ സ്വാമിയുടെ മഹാസമാധി എന്ന് ?
>1902 ജൂലൈ 04
113. കേരളത്തില്‍ ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിക്കാന്‍
നിയോഗിക്കപ്പെട്ടസ്വാമി ആര് ?
>സ്വാമി നിര്‍മലാനന്ദ
114. സ്വാമി നിര്‍മലാനന്ദ കേരളത്തില്‍ എത്ര ആശ്രമങ്ങള്‍
തുടങ്ങി ?
>16
115. കേരളത്തില്‍ സ്വാമി നിര്‍മലാനന്ദ എത്തിയ തിയതി ?
>1911 ഫെബ്രുവരി 15
116. പ്രഭുദ്ധകേരളം എന്ന മാസിക തുടങ്ങിയത് ആര് ?
>സ്വാമി നിര്‍മലാനന്ദ
117. കേരളത്തില്‍ ആദ്യത്തെ ശ്രീരാമകൃഷ്ണ ആശ്രമം ഏത് ?
>ഹരിപ്പാട്
118. ഹരിപ്പാട് ശ്രീരാമകൃഷണആശ്രമം സ്ഥാപിച്ച വര്‍ഷം ?
>1912
119 . കന്യാകുമാരിയില്‍ വിവേകാനന്ദ കേന്ദ്രം സ്ഥാപിച്ച
മഹാത്മാവ് ആര് ?
>മാനനീയ ഏകനാഥറാനഡെ
120. ഏതുവംശത്തില്‍ പിറന്ന ആളാണ് വിവേകാനന്ദന്‍ ?
>കായസ്ഥവംശം
121. ''ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയുവാന്‍
ആഗ്രഹിക്കുന്നുഎങ്കില്‍ വിവേകാനന്ദനെ പഠിക്കൂ'' എന്ന്
പറഞ്ഞ വിദേശചിന്തകന്‍ ആര് ?
>റോമെയ്ന്‍ റോളങ്ങ്
122. സ്വാമിജി ചട്ടമ്പിസ്വാമികളെ പരിചയപ്പെട്ടത് ?
>1892 ഡിസംബര്‍ ഏറണാകുളത്തുവച്ച്
123. മാക്സ്മുള്ളറെ ബന്ധപ്പെട്ടത് എവിടെ വച്ച് ?
>പിംലിക്കൊയില്‍ വച്ച്
124. മാക്സ്മുള്ളര്‍ ഏതു യുണിവേഴ്സിറ്റിയിലെ പ്രൊഫസര്‍
ആയിരുന്നു ?
>.ഓക്സ്ഫോര്‍ഡ്
125. പൂജനീയ മാധവസതാശിവഗോവള്‍ക്കര്‍ക്ക് (ഗുരുജി )
മന്ത്രദീക്ഷ നല്‍കിയ സന്യാസി ആര് ?
>സ്വാമി അഖണ്ഡാനന്ദനിൽ
126. സ്വമി വിവേകാനന്ദന്‍ ആരുടെ അഥിതി ആയാണ്
തിരുവനന്തപുരത്ത് താമസിച്ചത് ?
>പ്രൊഫസര്‍ സുന്ദരരാമയ്യര്‍
127. എത്രയുവാക്കളെ കിട്ടിയാല്‍ ആണ് ഭാരതത്തിന്‍റെ മുഖച്ചായ
മാറ്റാന്‍ കഴിയുമെന്ന് സ്വാമിജി കരുതിയത് ?
> 100 പേര്‍
128. ചിക്കാഗോ മതസമ്മേളനം ഉത്ഘാടനം ചെയ്തത് ആര് ?
>ഡോ. ബാരോസ്
129. ചിക്കാഗോ മതസമ്മേളനത്തില്‍ ബ്രഹ്മവിദ്യാ സംഘത്തെ
പ്രതിനിധീകരിച്ചത് ആര് ?
> ആനിബസന്റ്
130. 1893 സെപ്റ്റംബര്‍ 22 ന് അവതരിപ്പിച്ച പ്രബന്ധവിഷയം
ഏത് ?
>യാഥാസ്തിക ഹിന്ദു മതവും വേതാന്തദര്‍ശനവും
131.ചിക്കാഗോയില്‍ കൂടുതല്‍ ദിവസവും ആരോടൊപ്പമാണ്
താമസിച്ചത് ?
>ലിയോണ്‍ ദമ്പതികളോടൊപ്പം
132. വിവേകാനന്ദ സ്വാമികളുടെ ജീവച്ചരിത്രം മലയാളത്തില്‍
തയ്യാറാക്കിയത് ആര് ?
>സ്വാമി സിദ്ധിനാഥാനന്ദ
133. വിവേകാനന്ദസ്വാമികളുടെ പ്രസംഗങ്ങള്‍ ക്രോടീകരിച്ച
പുസ്തകം ?
> സ്പീച്ചസ് ഫ്രം കൊളംബോ ടു അല്‍മോറോ
134. കേരളത്തില്‍ നിന്നും ശ്രീ രാമകൃഷ്ണ മഠം പ്രസിഡന്‍റാകുന്ന
സന്യാസി ?
>സ്വാമി രംഗനാഥാനന്ദ
135. ഭാരതത്തില്‍ മുഴുവന്‍ പ്രജാരത്തില്‍ ഉള്ള ശ്രീരാമകൃഷ്ണമഠം
പ്രസിദ്ധീകാരണം ?
> പ്രബുദ്ധഭാരത്
136. മുപ്പത്തിമുക്കോടി ദെവീദേവന്മാരെയും മാറ്റിവച്ച്
ആരെപൂജിക്കാനാണ് സ്വാമിജി ആഹ്വാനം ചെയ്തത് ?
>ഭാരതമാതാവിനെ
137. സ്വന്തം ഭൂതകാലത്തില്‍ വേരുറപ്പിച്ച്
ഭാരതീയപാരമ്പര്യത്തില്‍ അഭിമാനപൂര്‍വം നിന്ന
വിവേകാനന്ദന്‍ ജീവിതപ്രശ്നങ്ങളെ സമീപിച്ചരീതി
നവീനമായിരുന്നു എന്ന് പറഞ്ഞ മഹാത്വ്യക്തി ആര് ?
>ജവഹര്‍ലാല്‍നെഹ്രു
138. സ്വാമിജിയുടെ അഭിപ്രായത്തില്‍ ഭാരതത്തിന്‍റെ
മുഖമുദ്രഎന്താണ് ?
>ത്യാഗവും സേവനവും
139. വിവേകാനന്ദസ്വാമികളുടെ അന്ത്യകാലത്ത്
കൂടുതല്‍സമയവും ചിലവഴിച്ചത് ആരുമായി ?
>പ്രേമാനന്ദസ്വമികളുമായി
140. സ്വാമികളെ സംസ്കരിച്ച സ്ഥലം ?
>ബലൂര്‍ മഠത്തിലെ ബില്വവൃക്ഷത്തിന്‍റെ ചുവട്ടില്‍
141. കേരളത്തില്‍ ആദ്യമായി പന്തിഭോജനം നടന്ന വര്‍ഷം ?
>ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം
142. ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തില്‍ പന്തിഭോജനം നടന്ന
വര്‍ഷം ?
>1913
143. വിവേകാനന്ദസ്വാമികളില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ട്
സ്ഥാപിച്ച നവോഥാന സംഘടന ?
>ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം (S.N.D.P )
144. വിവേകാനന്ദസ്വാമികളുടെ നാമധേയത്തില്‍ കേരളത്തില്‍
ആരംഭിച്ച മാസിക ഏത് ?
>വിവേകോദയം
145. കേരള വിവേകാനന്ദന്‍ എന്ന് അറിയപ്പെടുന്ന സ്വാമിജി
ആര് ?
> അഗമാനന്ദ സ്വാമി
146. വിവേകാനന്ദ സ്വാമിയേ സ്തുതിക്കുന്ന ശ്ലോകം ?
>നമഃശ്രീയതിരാജയ
വിവേകാനന്ദസൂരയേ
സച്ചിത് സുഖസ്വരൂപായ
സ്വാമിനേ താപഹാരിണേ
Chronology of Main Events related to Swami Vivekananda
1863 | January 12 | Birth in Kolkata |
1879 | Enters Presidency College | |
1880 | Transfers to General Assembly Institution | |
1881 | November | First meeting with Sri Ramakrishna |
1882-1886 | Association with Sri Ramakrishna | |
1884 | Passes B. A. Examination | |
Father passes away | ||
1885 | Sri Ramakrishna’s last illness | |
1886 | August 16 | Sri Ramakrishna passes away |
Fall | Establishes Baranagar Math | |
December 24 | Informal vow of sannyasa at Antpur | |
1887 | January | Formal vows of sannyasa at Baranagar Monastery |
1890-1893 | Travels all over India as itinerant monk | |
1892 | December 24 | At Kanyakumari, South India |
1893 | February 13 | First public lecture, Secunderabad, South India |
May 31 | Sails for America from Mumbai | |
July 25 | Lands at Vancouver, Canada | |
July 30 | Arrives in Chicago | |
August | Meets Professor John Ft. Wright of Harvard University | |
September 11 | First address at Parliament of Religions, Chicago | |
September 27 | Final address at Parliament of Religions | |
November 20 | Begins mid-western lecture tour | |
1894 | April 14 | Begins lectures and classes on East Coast |
May 16 | Speaks at Harvard University | |
July-August | At Green Acre Religious Conference | |
November | Founds Vedanta Society of New York | |
1895 | January | Begins classes in New York |
June 4-18 | At Camp Percy, New Hampshire | |
June-August | At Thousand Island Park on St. Lawrence river, N.Y. | |
August-September | In Paris | |
October-November | Lectures in London | |
December 6 | Sails for New York | |
1896 | March 22-25 | Speaks at Harvard University, offered Eastern Philosophy chair |
April 15 | Returns to London | |
May-July | Gives classes in London | |
May 28 | Meets Max Muller in Oxford | |
August-September | In the Europe for six weeks | |
October-November | Gives classes in London | |
December 30 | Leaves Naples for India | |
1897 | January 15 | Arrives in Colombo, Sri Lanka |
February 6-15 | In Chennai | |
February 19 | Arrives in Kolkata | |
May 1 | Establishes Ramakrishna Mission Association, Kolkata | |
May-December | Tours northwest India | |
1898 | January | Returns to Kolkata |
May | Begins North India pilgrimage with Western devotees | |
August 2 | At Amarnath, Kashmir | |
December 9 | Consecrates Belur Math | |
1899 | March 19 | Establishes Advaita Ashrama at Mayavati |
June 20 | Leaves India for second visit to the West | |
July 31 | Arrives in London | |
August 28 | Arrives in New York City | |
August-November | At Ridgely Manor, New York | |
December 3 | Arrives in Los Angeles | |
1900 | February 22 | Arrives in San Francisco |
April 14 | Founds Vedanta Society in San Francisco | |
June | Final classes in New York City | |
July 26 | Leaves for Europe | |
August 3 | Arrives in Paris for International Exposition | |
September 7 | Speaks at Congress of History of Religions at Exposition | |
October 24 | Begins tour of Vienna, Constantinople, Greece and Cairo | |
November 26 | Leaves for India | |
December 9 | Arrives at Belur Math | |
1901 | January | Visits Mayavati |
March-May | Pilgrimage in East Bengal and Assam | |
1902 | January-February | Visits Bodh Gaya and Varanasi |
March | Returns to Belur Math | |
July 4 | Mahasamadhi |
ദയവായി നിങ്ങളുടെ ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തു മറ്റുള്ളവര്‍ക്ക് കൂടി ഈ മഹത് പ്രശ്നോത്തരി കൈമാറൂ
No comments:
Post a Comment