Friday, 4 November 2011

ശബരീശന് പൂജയ്ക്കായി പൂങ്കാവനം തയാറായി

ശബരീശന് പൂജയ്ക്കായി പൂങ്കാവനം തയാറായി

ശബരിമല: ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ നിത്യ പൂജയ്ക്ക് ആവശ്യമായ പൂക്കള്‍ക്കായി സന്നിധാനത്ത് പൂങ്കാവനം തയാറായി. ബംഗളുരുവിലെ ശരണ്‍ ഗാര്‍ഡന്‍സാണ് മൂന്നര ലക്ഷം രൂപ ചെലവില്‍ പൂങ്കാവനം നിര്‍മ്മിച്ചത്.
വലിയ നടപ്പന്തലിന് ഏതാനും മീറ്റര്‍ അകലെ ഹരിഹര ബില്‍ഡിങ്സിന് മുന്‍‌വശത്താണ് പൂങ്കാവനം തയാറാക്കിയിരിക്കുന്നത്. ശബരിമലയ്ക്ക് ആവശ്യത്തിനുള്ള പൂക്കല്‍ സന്നിധാനത്ത് നിന്നും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പൂങ്കാവനം നിര്‍മ്മിച്ചത്.
തുളസിയും മുല്ലയും ചെത്തിപ്പൂവും ഉള്‍പ്പടെ നിരവധി ചെടികള്‍ പൂങ്കാവനത്തില്‍ വളര്‍ത്തുന്നു. ഇനി മുതല്‍ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സന്നിധാനത്തെ പൂങ്കാവനത്തില്‍ നിന്നുള്ള പുഷ്പങ്ങളാവും സന്നിധാനത്ത് പൂജകള്‍ക്കായി ഉപയോഗിക്കുക.
പൂങ്കാവനം പദ്ധതിയുടെ അടുത്ത ഘട്ടമായി പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയുടെ വശങ്ങളില്‍ ചെടികള്‍ വച്ചു പിടിപ്പിക്കും.

No comments:

Post a Comment