ജനവികാരത്തെ പൊതുപ്രവര്‍ത്തകര്‍ അവഹേളിക്കരുത്: സുപ്രീംകോടതി
ന്യൂദല്‍ഹി: ജനവികാരത്തെ അവഹേളിച്ച് പൊതുപ്രവര്‍ത്തകര്‍ സംസാരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ പല തവണ ആലോചിക്കണമെന്നും ജസ്റ്റീസുമാരായ എച്ച്.എല്‍.ദത്തു, സി.കെ.പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു.അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വാമി അഗ്നിവേശ് നടത്തിയ പരാമര്‍ശത്തെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. അമര്‍നാഥ് യാത്ര മതത്തിന്റെ പേരിലുള്ള തട്ടിപ്പാണെന്നായിരുന്നു അഗ്നിവേശിന്റെ പരാമര്‍ശം.
No comments:
Post a Comment