ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍വഴി മണിക്കൂറില്‍
1000 പേര്‍ക്ക് ദര്‍ശനം
ശബരിമല: ശബരിമലയില്‍ പതിനെട്ടാംപടി കയറാന്‍ കേരള പോലീസ് ഏര്‍പ്പെടുത്തിയ
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍വഴി മണിക്കൂറില്‍ 1000 പേര്‍ക്ക് സുഗമമായി
ദര്‍ശനംനടത്താന്‍ കഴിയുമെന്ന് ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍
അഡീഷണല്‍ ഡി.ജി.പി. പി.ചന്ദ്രശേഖരന്‍ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍
വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞദിവസം ഹൈക്കോടതി അനുമതി
നല്‍കിയിരുന്നു.നിശ്ചിത തിയ്യതിയും സമയവും www.sabarimala.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പ്രിന്‍റൗട്ട് എടുത്ത് ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖ സഹിതം ഉപയോഗിക്കാം.
ഇതുമായി പമ്പയില്‍നിന്ന് മരക്കൂട്ടത്ത് എത്തുന്ന അയ്യപ്പന്മാരെ നേരെ ചന്ദ്രാനന്ദന്‍ റോഡ്‌വഴി കടത്തിവിടും. വലിയനടപ്പന്തലില്‍ ഇവര്‍ക്കായി പ്രത്യേക ക്യൂ സംവിധാനം ഉണ്ടാകും. ഇവിടെവച്ച് ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കും. ഇതിനോടൊപ്പം രജിസ്റ്റര്‍ ചെയ്യാത്ത അയ്യപ്പന്‍മാരുടെ സാധാരണ ക്യൂവും ഉണ്ടാകും. കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യമില്ല.
റോഡ്തടസം കാരണം നിശ്ചിത സമയത്ത് എത്താന്‍ കഴിയാത്തവരെയും കടത്തിവിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ.ഡി.ജി.പി. പറഞ്ഞു. ഈ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത് വരുന്നവര്‍ക്ക് ഒരുമണിക്കൂറിലധികം ക്യൂനില്‍ക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment