Wednesday, 9 November 2011

ഹിന്ദുക്കള്‍ നാമൊന്നാണേ... (ഐക്യമന്ത്രം)

ഹിന്ദുക്കള്‍ നാമൊന്നാണേ.. (3 )
പരം പൊരുളൊന്നെ രണ്ടില്ല ഉണ്മയുമൊന്നെ പലതില്ല
ഹരിയും ഹരനും ഹരിഹരസുതനും അതിനുടെ പലതാം രൂപങ്ങള്‍ 
ദര്‍ശകരനവധിയുണ്ടാകാം ദര്‍ശനവിവിധതയുണ്ടാകാം   
എങ്കിലുമഖിലരുമൊന്നായൊഴുകും ഹിന്ദുഭഗീരഥി ഒന്നാണെ 

'ആമരമീമര' മെന്നോതി അമരത നേടിയ വനവേടന്‍
കടത്തുകാരനെ കെട്ടിപ്പുണരും കനനഗാമീ ഭൂപാലന്‍ 
അരയത്തിപ്പെൺ  പെറ്റമകന്‍ വേദം നാലായ് പകുത്തവന്‍
പറച്ചി പെറ്റൊരു പന്തിരുകുലവും തോള്‍ചേര്‍ന്നമരും നാടാണേ

അജ്ഞരെയവശരെ ആര്ത്തരെ നാം തുണചെയ്തൊപ്പമുയര്ത്തീടാം  
അവരുടെയുള്ളിലുറഞ്ഞു നശിക്കും അനന്ത ശക്തിയുണര്ത്തീടാം
അന്ത്യജനഗ്രജനില്ലിവിടെ വര്‍ഗം വര്‍ണം അരുതിവിടെ
സകലരുമമ്മയ്ക്കോമനമക്കള്‍ ബന്ധുക്കള്‍ നാമൊന്നാണേ 

കവിഗുരു തുഞ്ചത്താചാര്യന്‍  പാടിയ പവന രാമകഥ
കൊട്ടാരം കുടിലൊരുപോലെന്നും മാറ്റൊലികൊള്ളും നാടാണേ
ശങ്കരനദ്വൈതാചാര്യന്‍  ശ്രീനാരായണഗുരുദേവന്‍ 
ആത്മീയതയുടെ പൊന്നൊളിയാലെ   ദീപ്തിപരത്തിയ നാടാണേ.
                                                                                                                 (ഹിന്ദുക്കള്‍..)

No comments:

Post a Comment