കാശ്മീര്‍ : തുര്‍ക്കി മാപ്പ് പറഞ്ഞു
ഇസ്താംബുള്‍ : ഐക്യ രാഷ്ട്ര സഭയില്‍ കാശ്മീര്‍ പ്രശ്നം ഉന്നയിച്ചതില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി ഇന്ത്യയോട് മാപ്പ് പറഞ്ഞു. ഇന്ത്യാക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതില്‍ തുര്‍ക്കി മാപ്പ് പറയുന്നു എന്ന് തുര്‍ക്കിയുടെ വിദേശ കാര്യ മന്ത്രി അഹമെറ്റ് ദവുതോഗ്ലു പറഞ്ഞു. ഇസ്താംബുള്‍ സമ്മേളനത്തിനിടയില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ തുര്‍ക്കി വിദേശ കാര്യ മന്ത്രിയെ ഐക്യ രാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ തുര്‍ക്കിയുടെ പ്രധാന മന്ത്രി കാശ്മീര്‍ പ്രശ്നം പരാമര്ശിച്ചതിലുള്ള ഇന്ത്യയുടെ അതൃപ്തി അറിയിച്ചിരുന്നു.
ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ച തുര്‍ക്കിയുടെ വിദേശ കാര്യ മന്ത്രി തങ്ങളുടെ പരാമര്‍ശം ഒരു തരത്തിലും പ്രശ്നത്തെ ആഗോളവല്ക്കരിക്കാന്‍ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന് വ്യക്തമാക്കി.
No comments:
Post a Comment