സൂര്യപ്രകാശം എന്ന ഔഷധം
ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുതലേ ഭൂമിയിലെ ജീവന്‍ സൂര്യപ്രകാശത്തെ ആശ്രയിച്ചാണ് നിലനിന്നു പോരുന്നത്. സൂര്യനുമായി മനുഷ്യര്‍ക്കുള്ള ബന്ധം പല മാനങ്ങളിലായിരുന്നു. മിത്തിലൂടെയും സങ്കല്‍പത്തിലൂടെയും സയന്‍സിലൂടെയും ഇത് വിസ്തൃതമായി നിലനില്‍ക്കുന്നു. സൂര്യന്റെ പ്രകാശത്തോട് പൂര്‍വ്വകാല മനുഷ്യര്‍ ഏറെ നന്ദിയുള്ളവരായി കാണപ്പെട്ടു. കാലം മാറി. കൃത്രിമ പ്രകാശം കണ്ടുപിടിച്ചതോടെ പ്രകൃതിയുടെ പ്രകാശമായ സൂര്യപ്രകാശത്തെ നാം തിരസ്ക്കരിക്കാന്‍ തുടങ്ങി. സൂര്യനുമായുള്ള ആത്മബന്ധത്തെ മുറിച്ചുകളയാനും സൂര്യന്‍ അപായപ്പെടുത്തുന്നതും നിരാകരിക്കേണ്ടതാണെന്നുമുള്ള നിരീക്ഷണങ്ങള്‍ രൂപപ്പെട്ടുവന്നു.ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 1930 വരെ ഒരു പ്രാധാന ചികിത്സാ മാര്‍ഗ്ഗമായിരുന്നു. ഹീലിയോസ് എന്ന സൂര്യദേവന്റെ പേര്‍ചേര്‍ത്ത് ഹീലിയോതെറാപ്പി എന്നാണ് ഈ ചികിത്സാരീതി അറിയപ്പെട്ടിരുന്നത്. 1930കളില്‍ തന്നെ ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കുന്നത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള വളരെ ഫലപ്രദമായ ചികിത്സാസമ്പ്രദായമായിരുന്നുവെന്ന് ലൈറ്റ് – മെഡിസിന്‍ ഓഫ് ദ ഫ്യൂച്ചര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
രോഗങ്ങളെ സുഖപ്പെടുത്താനുള്ള സൂര്യപ്രകാശത്തിന്റെ കഴിവുകളെക്കുറിച്ച് മുഴുവനായും എഴുതപ്പെട്ടിട്ടില്ല. എങ്കിലും ധാരാളം പഠനങ്ങളും പുരാതനചികിത്സാരീതികളും ഇതിന് ഉപോല്‍ബലകമായുണ്ട്.
അള്‍ട്രാവയലറ്റ് പ്രകാശത്തിന് ആര്യോഗസംരക്ഷണത്തിലുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അള്‍ട്രാവയലറ്റ് രശ്മികളെ പൂര്‍ണ്ണമായും തടയുന്നത് ശരീരത്തിന്റെ പ്രതിരോധത്തെ കാര്യമായി കുറയ്ക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഡോ. ജോണ്‍ ഓട്ട് എന്ന ഫോട്ടോ ബയോളജിസ്റ്റ് കണ്ണുകളിലൂടെ യു.വി. ലൈറ്റ് ഏല്‍ക്കുന്നത് മനുഷ്യന്റെ പ്രതിരോധശേഷി ഊര്‍ജ്ജിതപ്പെടുത്തുന്നതായി അഭിപ്രായപ്പെടുന്നു. യു.വി. ലൈറ്റ് അമിതമായ അളവില്‍ ഹാനികരമാണെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍ സ്വാഭാവിക സൂര്യവെളിച്ചത്തിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ജീവന്‍ നിലനിര്‍ത്തുന്ന പോഷകമെന്ന നിലയില്‍ ഉപയോഗപ്രദമാണെന്ന് ഡോ. ജോണ്‍ ഓട്ട് അഭിപ്രായപ്പെടുന്നു.
ആരോഗ്യസംരക്ഷണത്തിന് അള്‍ട്രാ വയലറ്റ് രശ്മികളുടെ പങ്ക് വളരെ വലുതാണ്. ഭക്ഷണത്തിലെ കാല്‍സ്യം, മറ്റു ധാതുക്കള്‍ എന്നിവയെ ആഗിരണം ചെയ്യുന്ന പ്രക്രിയയില്‍ വിറ്റാമിന്‍-ഡി വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. അള്‍ട്രാവയലറ്റ് വിറ്റാമിന്‍-ഡിയുടെ ഈ പ്രവര്‍ത്തനത്തെ ഊര്‍ജ്ജിതമാക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുവാനും അമിതവണ്ണം ഇല്ലാതാക്കുവാനും സഹായിക്കുന്നു.
സോറിയാസിസ് രോഗത്തിന്റെ ചികിത്സയ്ക്ക് വളരെ ഫലപ്രദമായ അള്‍ട്രാവയലറ്റ് രശ്മികല്‍ ലൈംഗിക ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും സ്കിന്‍ ഹോര്‍മോണുകളെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നെല്ലാം സൂര്യപ്രകാശത്തിന്റ ഗുണഫലങ്ങളും സൂര്യയോഗ് അനുഷ്ഠാനത്തിന്റെ പ്രസക്തിയും എന്തെന്ന് മനസ്സിലാക്കാം.
No comments:
Post a Comment