അയ്യനെക്കാണാന്‍ ആരണ്യപാതയിലൂടെ..........................................
വൃശ്ചികനിലാവ് മഞ്ഞില്‍കുളിച്ച് ഈറനായി നില്‍ക്കുന്നു. തൊട്ടരികിലെ മുക്കുഴി ദേവീക്ഷേത്രനടയില്‍ ഒറ്റതിരിഞ്ഞ് ശരണം വിളികള്‍ കേട്ടുണരുമ്പോള്‍ പുലര്‍ച്ചെ നാലുമണി. ക്ഷേത്രനട തുറന്നിട്ടില്ല. പിന്നില്‍ കൊടുംകാട് മഞ്ഞില്‍മരവിച്ചു നില്‍ക്കുന്നത് ഈ വിരിപ്പന്തലില്‍ കിടന്നാല്‍ കാണാം.
കാടിനൊരു ഗന്ധമുണ്ട്. വന്യമായൊരു കറുത്ത ഗന്ധം. ഇവിടെ ഈ കാടിനുമാത്രം കര്‍പ്പൂരമെരിയുന്ന അഭൗമ സുഗന്ധമുണ്ട്. ഏതു കാടിനുമൊരു ഗീതമുണ്ട്. മരം മരത്തിലുരയുന്ന കറകറ ശബ്ദം മുതല്‍ ചെറുകിളികള്‍ തുടങ്ങി മലമുഴക്കി വേഴാമ്പല്‍ വരെ ചേരുന്ന ജുഗല്‍ബന്ദി സംഗീതം. ഈ കാടിന് ശരണം വിളിയുടെയും അകതാരിലെ മന്ത്രങ്ങള്‍ ശ്വാസനിശ്വാസങ്ങളാകുന്ന ഭക്തരുടെ അലൗകിക സംഗീതം കൂടെയുണ്ട്.
മനുഷ്യനും പ്രകൃതിയും സമഞ്ജസമായി ഈശ്വരനായി വിലയമാകുന്ന അപൂര്‍വ്വതയുമിവിടുണ്ട്. സ്വാമിയാകുംമുമ്പ് അയ്യപ്പനെന്ന യോദ്ധാവ് പടയോട്ടം നടത്തിയ കുന്നും കാടും മേടുമാണിത്. അയ്യപ്പന്റെ പൂങ്കാവനം. നൂറ്റാണ്ടുകളിലൂടെ അനേകലക്ഷങ്ങള്‍ ചവിട്ടിത്തെളിച്ച കാനാനപാതയാക്കിയ ഒറ്റയടിപ്പാത. കാനനപാതയിലെ ഏകദേശ മദ്ധ്യമായ ഇടത്താവളമാണ് മുക്കുഴി. കൊടുംവനത്തിലെ ചെറിയൊരു ജനവാസകേന്ദ്രവും.
സഹനത്തിന്റെയും ത്യാഗത്തിന്റെയും ശബരിമല തീര്‍ത്ഥാടനത്തില്‍ മൂന്ന് കയറ്റങ്ങളാണ് ഉണ്ടായിരുന്നത്. അഴുതമേട്, കരിമല, നീലിമല എന്നിവ. എരുമേലിയില്‍നിന്ന് പമ്പവഴി അമ്പത് കിലോമീറ്റര്‍ ഘോരവനയാത്രയായി മൂന്നും നാലും ദിനങ്ങള്‍ നടന്ന് ദര്‍ശനപ്രസാദം നേടിയിരുന്നത് എത്രയോ ആയിരങ്ങള്‍. തിരിച്ചും ഇത്രതന്നെ നടപ്പ്. ആഴ്ചകള്‍ നീളുന്ന കാനനവാസം. ഇരുമുടിക്കെട്ടും തോള്‍സഞ്ചിയുമായി ഇറങ്ങിപ്പുറപ്പെടുന്നവരുടെ തിരിച്ചുവരവ് അനിശ്ചിത മായിരുന്ന കാലം. വനത്തോടും വന്യജീവിയോടും നേരിടാന്‍ ചുണ്ടില്‍ ശരണമന്ത്രങ്ങള്‍ മാത്രം. എന്നാല്‍ കുറേക്കാലമായി ആദ്യത്തെ രണ്ട് കയറ്റങ്ങളും ബഹുഭൂരിഭാഗം തീര്‍ത്ഥാടകരുടെയും യാത്രയില്‍നിന്ന് നീങ്ങിപ്പോയി.
എരുമേലിയില്‍നിന്ന് ഇരുപത്തിരണ്ടുകിലോമീറ്ററോളം ദൂരത്തില്‍ തെളിച്ചെടുത്ത റോഡ് ഭക്തരെ ഇപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പമ്പയിലെത്തിക്കുന്നു. ശബരിഗിരി ജലവൈദ്യുതപദ്ധതിക്കുവേണ്ടിയാണ് റോഡ് ആദ്യകാലത്ത് നിര്‍മ്മിച്ചതെങ്കിലും ശബരിമലയിലേക്കുള്ള യാത്രാസൗകര്യം പ്രദാനം ചെയ്തു. മണ്ഡലകാലത്ത് മാത്രം ഓരോദിനവും പതിനായിങ്ങളാണ് അയ്യപ്പദര്‍ശനത്തിനെത്തുന്നത്; മകരവിളക്കിന് ലക്ഷങ്ങള്‍ കവിയും.
പമ്പയില്‍വരെ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ക്ക് പിന്നെ പ്രധാന കടമ്പ നീലിമല മാത്രം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് അഞ്ച് കിലോമീറ്റര്‍. നീലിമല കയറ്റം പലപ്പോഴും ക്ഷീണമേകുമ്പോള്‍ അറിയാതെ വിളിച്ചുപോകുന്നത് കരിമലകയറ്റം കഠിനമെന്റയ്യപ്പാ എന്നാണെന്നു മാത്രം. എങ്കിലും പ്രകൃതിയോടും പ്രപഞ്ചത്തോടും സമന്വയം നേടി ഇന്നും കാനനപാത താണ്ടി മാത്രം പതിവായി ദര്‍ശനത്തിനെത്തുന്നവര്‍ അനേകമുണ്ട്.
എരുമേലി വാവരുപള്ളിക്ക് അഭിമുഖമായി തുടങ്ങുന്ന മുണ്ടക്കയം റോഡിലേക്കാണ് പദയാത്രാ പഥം തുറക്കുന്നത്. ഇരുപുറവും വെള്ളപ്ലാസ്റ്റിക് പാവാടയണിഞ്ഞ് റബ്ബര്‍ എസ്റ്റേറ്റുകളും പൈനാപ്പിള്‍ തോട്ടങ്ങളും എട്ടുകിലോമീറ്ററോളം പിന്നിടുമ്പോള്‍ പേരൂര്‍തോട്. തോടിനെ കവച്ചുവയ്ക്കുന്ന ചെറിയ പാലം കടന്ന് വലത്തോട്ടു തിരിഞ്ഞ് കയറിയാല്‍ ഇരുമ്പൂന്നിക്കര വരെ നാട്ടുവഴി. നല്ല ജനവാസമുള്ള പ്രദേശം. ഇരുമ്പൂന്നിക്കര സുബ്രഹ്മണ്യക്ഷേത്രത്തിനരികിലൂടെ നീങ്ങുന്ന നടപ്പാത കോയിക്കക്കാവ് ഫോറസ്റ്റ് ചെക്കുപോസ്റ്റുവരെ. ചെക്ക് പോസ്റ്റിനു മുമ്പും ശേഷവും വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷന്‍. നടപ്പാതയുടെ വലതുഭാഗത്ത് വിശാലമായ പുല്‍മൈതാനം പോലെ ഹരിതാഭ പരന്നുകിടക്കുന്നു. ഇവിടെ തൊഴിലാളികള്‍ തേക്കുതൈകള്‍ നട്ടുപിടിപ്പിക്കുന്നു. ഈ ഭാഗം അരശുമുടിക്കോട്ട; ചെറിയൊരു മണ്ഡപമുണ്ടിവിടെ. ഇവിടെമുതല്‍ യാത്ര യിലുടനീളം സീസണില്‍ മാത്രമുയരുന്ന കടകള്‍ ഇടയ്ക്കിടെയുണ്ട്. കുപ്പിവെള്ളവും പൈനാപ്പിളും സുലഭം. പ്രധാനകേന്ദ്രങ്ങളില്‍ ചായക്കടകളും. അരശു മുടിക്കോട്ട മുതലുള്ള സാമാന്യം നിരപ്പായ പാത കയറിച്ചെല്ലുന്നത് കാളക്കെട്ടിയില്‍. കാളകെട്ടി പുരാതനമായൊരു ശിവക്ഷേത്രം; അടുത്തകാലത്ത് പുനരുദ്ധാരണം നടത്തിയതായി തോന്നും. അരികില്‍ കൂറ്റന്‍ ആഞ്ഞിലിമരം. മഹിഷിയെ നിഗ്രഹിച്ച് ആഹ്ലാദനൃത്തമാടിയ അയ്യപ്പനെ കാണാനെത്തിയ പരമശിവന്‍ സഞ്ചരിച്ചിരുന്ന കാളയെ കെട്ടിയ വൃക്ഷമാണിതെന്ന് സങ്കല്പം. എരുമേലിയില്‍നിന്ന് പതിമൂന്ന് കിലോമീറ്റര്‍ ദൂരമാണിവിടേക്ക്.
കാളകെട്ടിയില്‍നിന്ന് ഇറങ്ങിച്ചെല്ലുന്നത് വീണ്ടും ടാര്‍ റോഡ് കാണുന്ന അത്ഭുതത്തിലേക്ക്. മുണ്ടക്കയത്ത് നിന്ന് അഴുതയിലേക്കുള്ള റോഡാണിത്. അല്പദൂരം ടാര്‍ റോഡ് സഞ്ചാരം കഴിഞ്ഞാല്‍ വീണ്ടും കാനനപ്പാത. അത് നീളുന്നത് അഴുതാനദിയുടെ താഴ്‌വാരത്തിലേക്ക്. കഴിഞ്ഞാണ്ടുവരെ വെള്ളവും ഒഴുക്കും കുറഞ്ഞ അഴുതയിലിറങ്ങിക്കയറിയായിരുന്നു യാത്ര. ഇക്കൊല്ലം ചെറിയൊരു നടപ്പാലം പണിതിരിക്കുന്നു.
അഴുതയുടെ തീരം ഒരു ഇടത്താവളമാക്കാം. ഒട്ടേറെ കടകള്‍ മിക്കതും വിരിവെയ്ക്കാനും വിശ്രമിക്കാനും സൗകര്യത്തോടെ. ഉച്ചഭക്ഷണവും ഇവിടെത്തന്നെ. അഴുതയിലെ തെളിനീരിലെ കുളിയും നല്ല വെയിലിലും മലയിറങ്ങിവരുന്ന തണുത്ത കാറ്റും നടപ്പുക്ഷീണത്തെ പമ്പ കടത്തുമെന്നു പറയുന്നത് ശരിയല്ല; അഴുത കടത്തും.
മുന്നില്‍ അഴുതമേടിന്റെ ഘനഗംഭീര തലപ്പൊക്കം. മൂന്നുകിലോമീറ്റര്‍ കുത്തനെ കയറ്റമാണ് അഴുതമേട്. അഴുതയില്‍ കുളിച്ചുകയറുമ്പോള്‍ കൈയിലൊരു കല്ലു കരുതും; വെള്ളത്തിലുരുണ്ടു മറിഞ്ഞ് മിനുമിനുത്തൊരു ചെറിയ കല്ല്. ഇനി കയറാനുള്ള അഴുതമേടിന്റെ ഉച്ചിയോടടുക്കുമ്പോഴുള്ള കല്ലിടുംകുന്നില്‍ നിക്ഷേപിക്കാനുള്ളതാണിത്. അയ്യപ്പന്‍ നിഗ്രഹിച്ച മഹിഷിയുടെ ജഡം സംസ്‌കരിച്ച കുന്നാണ് കല്ലിടാംകുന്ന്. മലചവിട്ടാനിറങ്ങിയ ഭക്തരുടെ പാപഭാരങ്ങളുടെ പ്രതീകവുമാകുന്നു ഈ കല്ലുരുളകള്‍. പാപമിറക്കി കര്‍പ്പൂരം കത്തിച്ചു വണങ്ങി വീണ്ടും യാത്ര.
അയ്യപ്പന്റെ ശത്രുവായിരുന്ന ഉദയനന്റെ കോട്ടയായിരുന്ന ഇഞ്ചിപ്പാറകോട്ടയാണ് അടുത്തകേന്ദ്രം. മല അരയ മഹാസഭയുടെ അധീനതയിലുള്ള ചെറിയൊരു ക്ഷേത്രമുണ്ടിവിടെ; ഇഞ്ചിപ്പാറ മൂപ്പന്റെ. അടുത്ത കേന്ദ്രമായ മുക്കുഴിയിലെത്തുമ്പോള്‍ നാലുമണിയാകുന്നതെയുള്ളെങ്കിലും സന്ധ്യയായ പ്രതീതിയായി ഇനി നടക്കുന്നത് ആശാസ്യമല്ല. കാട്ടുപാത കാണാന്‍ തന്നെ ബദ്ധപ്പാട്, കാട്ടാനയിറങ്ങിയാല്‍ അതിലേറെ .........
അങ്ങിനെയാണ് ഇന്നലെ മുക്കുഴിയില്‍ ഇടത്താവളമാക്കി അന്തിയുറങ്ങിയത്. മുക്കുഴിയുടെ മൂന്ന് ഭാഗവും നിബിഡവനമെങ്കിലും സാമാന്യം ജനവാസമുണ്ടിവിടെ. മൂന്നരകിലോമീറ്റര്‍ അകലെ കുഴിമാവില്‍ ബസ് റൂട്ടുണ്ട്. അിവടെനിന്ന് പതിനേഴ് കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കയം. ഇവിടെ ഓട്ടോറിക്ഷയും ജീപ്പുമെത്തും. നല്ലരീതിയില്‍ നടക്കുന്ന ഒട്ടേറെ ചായക്കടകളും വിരിപ്പന്തലുകളും ചേര്‍ന്ന് വന്യത്തില്‍ ചെറിയൊരു പട്ടണമായിരിക്കുന്നു മുക്കുഴി. മുക്കുഴിയില്‍നിന്ന് പുലരുംമുമ്പ് യാത്രതിരിച്ച് എത്തുന്നത് കരിമലത്തോടിനരുകില്‍. കരിയിലാംതോടെന്ന് കേട്ട് പരിചയിച്ച നല്ലൊരു അരുവിയാണിത്. ഇവിടെ ഇടത്താവളമാക്കുന്നവരുമുണ്ട്.
കരിമലത്തോട്ടില്‍ കുളികഴിഞ്ഞാല്‍ കരിമലയുടെ അടിവാരത്തിലേക്ക് നടക്കാം. പതിനൊന്ന് കിലോമീറ്റര്‍ വരും കരിമലയിലേക്ക് ദൂരം. മണ്ഡലകാലത്തിന്റെ ആദ്യദിനങ്ങള്‍ വഴിമൂടിക്കിടക്കുന്ന കാട്ടുചെടികളും വള്ളികളും വകഞ്ഞുമാറ്റി വേണം നടന്നുനീങ്ങാന്‍. വനംവകുപ്പും സഹായിക്കാനുണ്ടാകും. യാത്രക്കിടയില്‍ ഒട്ടേറെ കാട്ടരുവികള്‍ പാതമുറിച്ചൊഴുകുന്നു. അരുവിയുടെ കുളിരിനിടയില്‍ കാല്‍പ്പാദം ഇടയ്ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ വിരലുകള്‍ക്കിടയിലും കാല്‍വണ്ണയിലും നനവു നീളും. നനുത്ത പുല്‍നാമ്പുകളില്‍നിന്ന് കാലുകളിലേക്ക് പറന്നുകയറി രക്തമൂറ്റുന്ന മല അട്ടയുടെ തണുപ്പ്. തോള്‍സഞ്ചിയില്‍ കരുതിയ പൊടിയുപ്പോ പുകയിലയോ വിതറിയാല്‍ അട്ട അടിയറവ് പറഞ്ഞ് ഊര്‍ന്നുവീഴും.
കരിമലത്താഴ്‌വരയിലാണ് കാട്ടാന ഭീഷണി ഏറെയുള്ളത്. കഴിഞ്ഞ സീസണില്‍ രണ്ട് കടകള്‍ കാട്ടാനക്കൂട്ടം നിരപ്പാക്കി. നടപ്പാതയിലും ആനപ്പിണ്ഡം ഉണങ്ങിക്കിടക്കുന്നു. കഠിനമെന്റയ്യപ്പായെന്ന് വിളിച്ചുപോകുന്ന ദുര്‍ഘടകയറ്റമാണ് കരിമല. പാറക്കെട്ടുകളില്‍ ചാടി തെന്നിവീഴാതെ, മരവേരുകളില്‍ തട്ടിത്തെറിക്കാതെ കുത്തനെ കയറ്റം. മണ്ണിന്റെ കറുത്തനിറം ഈ കൊടുങ്കുന്നിനെ കരിമലയാക്കുന്നു; ഏഴു തട്ടുകളാണ് കരിമല. തട്ടുകളേഴും കയറി മലയുടെ മുകളില്‍ കരിമലനാഥന്റെ വിഗ്രഹം. കയറ്റത്തേക്കാള്‍ ജാഗ്രത തേടുന്ന കീഴ്ക്കാംതൂക്കായ ഇറക്കത്തിനുതന്നെ മണിക്കൂറുകള്‍. കരിമല ഇറങ്ങിക്കഴിഞ്ഞാല്‍ സാമാന്യം നിരപ്പായ യാത്രയാണ്. രണ്ടിടത്താവളങ്ങള്‍ വലിയാനവട്ടവും ചെറിയാനവട്ടവും. ഇവിടെയെത്തുന്നതിന് മുമ്പുതന്നെ പമ്പയിലെ വെടിക്കെട്ടും അവ്യക്തമായ മൈക്ക് അനൗണ്‍സ്‌മെന്റും കേള്‍ക്കാം.പിന്നെ ദക്ഷിണഗംഗയായി പമ്പയുടെ പുണ്യദര്‍ശനം.
നേരം ഉച്ചയായി പമ്പയില്‍ നൂറുകണക്കിന് ഭക്തര്‍ കുളിക്കുന്നു. ഗണപതിയുടെ കീഴെ ചവിട്ടുപടിയില്‍ കര്‍പ്പൂരം കത്തിച്ച് ധ്യാനമിഴികളുമായി പതിനായിരങ്ങള്‍ മേലോട്ട് നോക്കുന്നു. ഇനി കയറാനുള്ളത് നീലിമല മാത്രം. അയ്യപ്പസന്നിധാനം. അരികിലേക്കണയുന്നു.
TRAVEL INFO: SABARIMALA
ശബരിമലയിലേക്കുള്ള മൂന്നു വഴികള്‍
എരുമേലി മാര്‍ഗം: കോട്ടയത്തു നിന്ന് 65 കിലോമീറ്റര്‍. 4 കിലോമീറ്റര്‍ പിന്നിട്ടാല്‍ പേരൂര്‍ത്തോട,് പത്തുകിലോമീറ്റര്‍ പിന്നിട്ടാല്‍ കാളകെട്ടി, അഴുതയിലേക്ക് 2 കിലോമീറ്റര്‍ കല്ലിടാംകുന്ന്, ഇഞ്ചിപ്പാറ കോട്ട. മുക്കുഴി കരിവാളംതോട്, കരിമല, പെരിയ ആനവട്ടം,ചെറിയആനവട്ടം പമ്പ, നീലിമല, ശബരിമല
വണ്ടിപ്പെരിയാര്‍ മാര്‍ഗം: കോഴിക്കാനത്തു നിന്ന് 10 കിലോമീറ്റര്‍ ഉപ്പുപ്പാറ, ഉപ്പുപാറയില്‍ നിന്ന് കാട്ടിലൂടെ നാലു കിലോമീറ്റര്‍ നടന്നാല്‍ ശബരിമലയിലെത്താം.
ചാലക്കയം മാര്‍ഗം: ശബരിമലയിലേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗം. 8 കിലോമീറ്റാണ് ശബരിമല.
അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍
കോട്ടയം-Ph: 0481 2563535
ചെങ്ങന്നൂര്‍-Ph: 0479 2452340
പമ്പ റെയില്‍വേ എന്‍ക്വയറി കൗണ്ടര്‍-Ph: 04735 203605
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വന്യജീവികള്‍ പ്രത്യേകിച്ച് കാട്ടാനശല്യമുള്ളതിനാല്‍ രാത്രി യാത്ര ഒഴിവാക്കണം. ഇടത്താവളങ്ങളില്‍ വിശ്രമിക്കാം. മണ്ഡല മകരവിളക്കു കാലത്ത് ഭക്തരാണ് പ്രധാനമായും കാനനപാത താണ്ടുന്നത്. കോട്ടയത്ത് നിന്ന് ബസ് മാര്‍ഗം എരുമേലിയില്‍ എത്താം. മണ്ഡലകാലം പിറന്ന് രണ്ടാഴ്ചകള്‍ക്കുള്ളില്‍ കാനനപാതയില്‍ ഒട്ടേറെ കടകള്‍ സജ്ജമാകുന്നതിനാല്‍ കുടിവെള്ളം കാര്യമായി കരുതേണ്ടതില്ല. ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യ സാമഗ്രികള്‍ കരുതണം. അത്യാവശ്യ മരുന്നുകള്‍ കരുതാം. അട്ടശല്യം നേരിടാന്‍ പൊടിയുപ്പ് പുകയില എന്നിവ പ്രയോഗിക്കാം. ദീര്‍ഘ ദൂര യാത്രയായതിനാല്‍ അമിത ഭാരം വരുന്ന ലഗേജുകള്‍ ഒഴിവാക്കണം.
ശബരിമലയിലെ പൂജാക്രമങ്ങള്‍
ദിവസവും മൂന്നു പൂജകളാണ് അയ്യപ്പസന്നിധിയില്‍. 1. ഉഷഃപൂജ. 2. ഉച്ചപ്പൂജ 3. അത്താഴപ്പൂജ. ഉച്ചപ്പൂജ തന്ത്രിതന്നെ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. ഈ പൂജാവേളയിലാണ് അയ്യപ്പസാന്നിദ്ധ്യം പൂര്‍ണതോതില്‍ വിഗ്രഹത്തില്‍ ഉണ്ടാവുക. ദിവസവും രാവിലെ 3 മണിക്ക് നട തുറക്കും. ആദ്യം തന്ത്രിയാണ് അഭിഷേകം നടത്തുക. തുടര്‍ന്ന് ഗണപതിഹോമം. 7.30ന് ഉഷഃപൂജ. ഇടിച്ചുപിഴിഞ്ഞ പായസമാണ് ഉഷഃപ്പൂജയ്ക്ക് നേദ്യം. നേദ്യം സമര്‍പ്പിച്ച് അയ്യപ്പനട അടച്ച ശേഷം ഗണപതി, നാഗരാജാവ് എന്നിവര്‍ക്കും നേദ്യം നടത്തും. തുടര്‍ന്ന് അയ്യപ്പനട തുറന്ന് അടച്ച ശേഷം പ്രസന്നപൂജ. തുടര്‍ന്ന് നട തുറന്ന് ദീപാരാധന.ഉഷഃപൂജയ്ക്കു ശേഷം നെയ്യഭിഷേകം തുടങ്ങും. 12 മണി വരെയാണ് കണക്കെങ്കിലും ഒരു മണി വരെയെങ്കിലും തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപ്പൂജ തുടങ്ങും. പൂജയുടെ മധ്യത്തില്‍ 25 കലശമാടും. പ്രധാനനേദ്യം വെള്ളനേദ്യവും അരവണയുമാണ്. ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കും. പിന്നീട് വൈകീട്ട് 3ന് തുറക്കും. സന്ധ്യയ്ക്ക് ദീപാരാധന. ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം. നെയ്യഭിഷേകം കൊണ്ട് വിഗ്രഹത്തിനുണ്ടായ ചൂട് ശമിപ്പിക്കാനാണ് പുഷ്പാഭിഷേകം. സ്വാമിയെ പൂകൊണ്ട് മൂടും. രാത്രി പത്തുമണി കഴിയുമ്പോള്‍ അത്താഴപ്പൂജ. ഉണ്ണിയപ്പവും ഉഗ്രമൂര്‍ത്തിയായതു കൊണ്ട് പാനകവും നേദിക്കും. ഇവ പൂജയ്ക്കു ശേഷം അയ്യപ്പന്‍മാര്‍ക്ക് വിതരണം ചെയ്യും. ഇനി ശ്രീകോവില്‍ വൃത്തിയാക്കും. രാത്രി 11.45 മണിയോടെ ഹരിവരാസനം പാടി നടയടയ്ക്കും. ഒരു ദിവസത്തെ പൂജാക്രമത്തിന് അവസാനമായി.
വഴിപാട് നിരക്ക്
സന്നിധാനം
ആടിയശിഷ്ടം നെയ്യ് (100 ml) 50.00
അരവണ 60.00
അപ്പം 25.00
പടിപൂജ 40,001.00
അഷേ്ടാത്തരാര്‍ച്ചന 15.00
നിത്യപൂജ 2501.00
ഉച്ചപൂജ 2001.00
ഉഷഃപൂജ 501.00
ഉദയാസ്തമയപൂജ 25,000.00
മുഴുക്കാപ്പ് 500.00.
തുലാഭാരം 100.00
വിഭൂതി പ്രസാദം 15.00
നെയ്യഭിഷേകം (ഒരു മുദ്ര) 10.00
സഹസ്രനാമാര്‍ച്ചന 20.00
അയ്യപ്പചക്രം 120.00
പൂജിച്ചമണി (വലുത് ) 70.00
പൂജിച്ചമണി (ചെറുത് ) 40.00
അടിമ 100.00
ചോറൂണ് 100.00
നീരാജനം 75.00
പഞ്ചാമൃതം (100 ml) 50.00
തങ്ക അങ്കിച്ചാര്‍ത്ത് 7500.00
പറയിടല്‍
(ക്ഷേത്ര കോമ്പൗണ്ടില്‍) 100.00
നാമകരണം 75.00
വിദ്യാരംഭം 101.00
ശര്‍ക്കരപ്പായസം (200 ml) 15.00
വെള്ളനിവേദ്യം (200 ാഹ) 10.00
കളഭാഭിഷേകം 3000.00
പുഷ്പാഭിഷേകം 2000.00
അഷ്ടാഭിഷേകം 2000.00
ലക്ഷാര്‍ച്ചന 4000.00
സഹസ്രകലശം 25000.00
(പുഷ്പാഭിഷേകം, കളഭാഭിഷേകം, അഷ്ടാഭിഷേകം, ലക്ഷാര്‍ച്ചന, സഹസ്രകലശം എന്നിവയ്ക്ക് സാധനങ്ങള്‍ വഴിപാടുകാരന്‍ ഹാജരാക്കണം)
മാളികപ്പുറം ദേവീക്ഷേത്രം
മഞ്ഞള്‍ കുങ്കുമനിവേദ്യം 25.00
ഭഗവതിസേവ 1000.00
നവഗ്രഹപൂജ 100.00
മാളികപ്പുറം ഉടയാട ചാര്‍ത്ത് 15.00
മലര്‍നിവേദ്യം 15.00
സ്വയംവരാര്‍ച്ചന 25.00
ഒറ്റഗ്രഹപൂജ 20.00
നവഗ്രഹ നെയ്‌വിളക്ക് 15.00
മഞ്ഞള്‍ കുങ്കുമ പ്രസാദം 25.00
മലര്‍ നിവേദ്യം 15.00
നാഗര്‍പൂജ 25.00
വറ നിവേദ്യം 15.00
പമ്പാ ഗണപതികോവില്‍
ഗണപതിഹോമം 100.00
അര്‍ച്ചന 25.00
നീരാജനം 75.00
പുഷ്പാഭിഷേകം 1500.00
വടമാല 100.00
അവില്‍ (ഒരു പൊതി) 20.00
ചോറൂണ് 100.00
വിദ്യാരംഭം 150.00
മുഴുക്കാപ്പ് 500.00
മോദകം
(ഒരു കവര്‍) 25.00
ലക്ഷാര്‍ച്ചന 1500.00
ശനീശ്വരന്‍ അയ്യപ്പന്‍
ശനി ഗ്രഹത്തിന്റെ ദേവനാണ് അയ്യപ്പന്‍. ശനിദോഷം മാറാന്‍ ശാസ്താപ്രീതിയാണ് ശരണം. ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താല്‍ മാറും. ഇതുകൊണ്ടുള്ള മറ്റ് ദോഷങ്ങളും അകലും.ശനിദോഷമകറ്റാന്‍ അയ്യപ്പന് നീരാജനമാണ് പ്രധാന വഴിപാട്. നെയ്യഭിഷേകവും വിധിയുണ്ട്.
വ്രതകാലത്ത് അരുതാത്തത്
മാലയിട്ടാല്‍ മാലയൂരുന്നതുവരെ ക്ഷൗരം പാടില്ല, ഒരുവിധത്തിലുമുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുത്. മാംസഭക്ഷണമരുത്. പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം നിഷിദ്ധമാണ്. ഭക്ഷണം പാകം ചെയ്ത് മൂന്നേമുക്കാല്‍ നാഴിക അഥവാ ഒന്നര മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. കോപിക്കരുത്, അസത്യം പറയരുത്, ഹിംസിക്കരുത്, ശവസംസ്‌കാരത്തില്‍ പങ്കെടുക്കരുത്. പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലംവരെ വ്രതമെടുത്ത് മലചവിട്ടണം.
ശബരിമലയില്‍ ചെയ്യരുതാത്തത്: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്>പമ്പാനദി മലിനമാക്കരുത്>തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം പാടില്ല>പമ്പയിലും സന്നിധാനത്തും കക്കൂസുകളുണ്ട്>പമ്പാനദിയില്‍ ഉടുത്ത വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്>വന നശീകരണത്തിനു കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്>ശബരിമലയില്‍ പുകവലി പാടില്ല>പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ചിരിക്കുന്നു. കഴിയുന്നത്ര തുണിസ്സഞ്ചികള്‍ ഉപയോഗിക്കുക>ശരംകുത്തിയിലാണ് ശരക്കോലുകള്‍ നിക്ഷേപിക്കേണ്ടത്, വേറെയെങ്ങും പാടില്ല>പമ്പസ്സദ്യക്കുശേഷം എച്ചിലിലകള്‍ പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല>പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുണ്ട്>അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ വെള്ളം തളിച്ച് കെടുത്തണം>കര്‍പ്പൂരാരാധന നടത്തുന്നവര്‍ തീ അലക്ഷ്യമായി ഉപേക്ഷിക്കരുത്>10 വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ മല ചവിട്ടരുത്, നിത്യബ്രഹ്മചാരി അയ്യപ്പന് അത് ഹിതകരമല്ല.
പ്രധാന ടെലിഫോണ്‍ നമ്പറുകള്‍
പമ്പ (എസ്.ടി.ഡി. കോഡ് 04735)
പോലീസ് സ്റ്റേഷന്‍-203412
പോലീസ് കണ്‍ട്രോള്‍ റൂം-203386
പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍-203523
ഫയര്‍ഫോഴ്‌സ്-202333
പെട്രോള്‍ പമ്പ്-202346
കെഎസ്ഇബി-202424
കെഎസ്ആര്‍ടിസി-203445
വാട്ടര്‍ അതോറിറ്റി -202360
ടെലികോം സെന്റര്‍-203433
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്-203398
ഗവ. ആസ്പത്രി-203318
ഹോമിയോ ആസ്പത്രി-203537
ആയുര്‍വേദാസ്പത്രി-202536
സഹാസ് ആസ്പത്രി-203350
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍-202346
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി-202336
പോസ്റ്റ് ഓഫീസ്-203330
ഗസ്റ്റ് ഹൗസ്-202341.
ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്റര്‍-203339
ചാലക്കയം ടോള്‍ ഗേയ്റ്റ്-203522
'മാതൃഭൂമി' സ്റ്റാള്‍-203470
സന്നിധാനം (എസ്.ടി.ഡി. കോഡ്-04735)
പോലീസ് സ്റ്റേഷന്‍-202014
പോലീസ് കണ്‍ട്രോള്‍ റൂം-202016
പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍-202029
ഫയര്‍ ഫോഴ്‌സ്-202033
കെ.എസ്.ഇ.ബി-202024
വാട്ടര്‍ അതോറിട്ടി-202111
ടെലികോം സെന്റര്‍-202836
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്-202000
ഗവ. ആസ്പത്രി-202101
ആയുര്‍വേദാസ്പത്രി-202102
ഹോമിയോ ആസ്പത്രി-202843
എന്‍.എസ്.എസ്. ആസ്പത്രി-202010
സഹാസ് ആസ്പത്രി-202080
പോസ്റ്റ് ഓഫീസ്-202130
ഗസ്റ്റ് ഹൗസ്-202056
ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്റര്‍-202048
അയ്യപ്പസേവാ സംഘം-202043
'മാതൃഭൂമി' ന്യൂസ് ബ്യൂറോ-202255
ചെങ്ങന്നൂരിലെ തീവണ്ടി സമയം
തീവണ്ടി നമ്പര്‍, പേര്, പുറപ്പെടുന്ന സമയം
വടക്കോട്ട്
16343 തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസ് 00.40
56392 കൊല്ലം-എറണാകുളം പാസഞ്ചര്‍ 5.40
16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് 7.25
16328 തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ്(തിങ്കള്‍, വ്യാഴം) 7.45
16650 തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ് 8.45
56394 കൊല്ലം-കോട്ടയം പാസഞ്ചര്‍ 9.15
17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 9.30
12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്‌രഥ് (ഞായര്‍, വ്യാഴം) 10.40
12287 കൊച്ചുവേളി-ഡെറാഡൂണ്‍ എക്‌സ്പ്രസ് (വെള്ളി) 10.40
16382 കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് 10.30
12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 13.20
12515 തിരുവനന്തപുരം-ഗുവാഹതി എക്‌സ്പ്രസ്(ഞായര്‍) 14.50
2778 കൊച്ചുവേളി ഹൂബ്ലി എക്‌സ്പ്രസ് (വ്യാഴം) 14.50
16525 കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് 15.25
12082 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (ചൊവ്വ, ശനി ഒഴികെ) 16.12
12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ 16.35
56388 കായംകുളം-എറണാകുളം പാസഞ്ചര്‍ 17.07
16312 തിരുവനന്തപുരം-ബിക്കാനീര്‍ എക്‌സ്പ്രസ് (ശനി) 17.15
16334 തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (തിങ്കള്‍) 17.15
16336 നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ്(ചൊവ്വ) 17.15
16317 കന്യാകുമാരി-ജമ്മുതാവി ഹിമസാഗര്‍ എക്‌സ്പ്രസ് (വെള്ളി) 18.15
12659 നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസ്(ഞായര്‍) 18.15
56304 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ 18.40
12258 കൊച്ചുവേളി-യശ്വന്തപുരം ഗരീബ്‌രഥ് എക്‌സ്പ്രസ് (തിങ്കള്‍, ബുധന്‍, വെള്ളി) 19.10
12696 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് 19.30
16304 തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് 20.00
16629 തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് 21.10
16347 തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് 23.12
തെക്കോട്ട്
16311 ബിക്കാനീര്‍-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി) 00.20
16333 വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(ശനി) 00.20
16335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ്(ഞായര്‍) 00.20
16348 മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് 01.40
16344 പാലക്കാട്-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 03.35
12777 ഹൂബ്ലി-കൊച്ചുവേളി എക്‌സ്പ്രസ്(വ്യാഴം) 04.00
12695 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 04.50
16630 മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് 05.40
56305 കോട്ടയം-കൊല്ലം (പാസഞ്ചര്‍) 06.20
16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ് പ്രസ് 06.50
16381 മുംബൈ-കന്യാകുമാരി(ജയന്തി ജനത എക്‌സ് പ്രസ് ) 07.15
12623 ചെന്നൈ-തിരുവനന്തപുരം മെയില്‍ 08.30
12257 യശ്വന്തപുരം-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (തിങ്കള്‍, ബുധന്‍, വെള്ളി) 10.07
12081 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിഎക്‌സ്പ്രസ് (ബുധന്‍, ഞായര്‍ ഒഴികെ) 11.25
12626 ന്യൂദില്ലി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് 11.45
16526 ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് 12.10
12288 ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ് (ബുധന്‍) 12.30
56387 എറണാകുളം-കായംകുളം പാസഞ്ചര്‍ 13.55
16649 മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്‌സ് പ്രസ് 15.35
17230 ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 15.55
16327 കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് (തിങ്കള്‍, വെള്ളി) 15.00
16318 ജമ്മുതാവി-കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് (വ്യാഴം) 16.20
12209 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ് പ്രസ് (ചൊവ്വ, ശനി) 17.35
12660 ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസ് (വെള്ളി) 17.35
56393 കോട്ടയം-കൊല്ലം പാസഞ്ചര്‍ 18.35
16301 ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് 19.13
56391 എറണാകുളം-കൊല്ലം പാസഞ്ചര്‍ 20.25
12516 ഗുവാഹതി-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി) 19.50
കോട്ടയത്തുനിന്നുള്ള തീവണ്ടി സമയം
നമ്പര്‍, തീവണ്ടിയുടെ പേര്, എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം
തെക്കോട്ട്
16348 മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് 00.55-01.00
16344 പാലക്കാട് ടൗണ്‍-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 02.50-02.55
12697 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്(തിങ്കള്‍) 03.20-03.25
12695 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 04.05-04.10
16630 മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് 04.50-04.55
56305 കോട്ടയം-കൊല്ലം (പാസഞ്ചര്‍) 05.40
16381 മുംബൈ-കന്യാകുമാരി(ജയന്തി ജനത) എക്‌സ്പ്രസ് 06.20-06.25
16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ് പ്രസ് 06.07-06.10
12623 ചെന്നൈ-തിരുവനന്തപുരം മെയില്‍ 07.35-07.40
56385 എറണാകുളം-കോട്ടയം പാസഞ്ചര്‍ 09.25
12081 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്്. (ബുധന്‍, ഞായര്‍ ഒഴികെ) 10.48-10.51
12626 ന്യൂദില്ലി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് 11.00-11.05
16526 ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് 11.25-11.30
56387 എറണാകുളം-കായംകുളം പാസഞ്ചര്‍ 13.10-13.13
16327 കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് (തിങ്കള്‍, വെള്ളി) 14.15-14.20
16649 മംഗലാപുരം-തിരുവനന്തപുരം (പരശുറാം എക്‌സ്പ്രസ്) 14.50-14.53
17230 ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 15.05-15.10
16318 ജമ്മുതാവി-ഹിമസാഗര്‍ എക്‌സ്പ്രസ്(വ്യാഴം) 15.30-15.35
12660 ഷാലിമാര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ്-ഗുരുദേവ് (വെള്ളി) 16.50-16.55
12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ്(ചൊവ്വ,ശനി-കൊങ്കണ്‍ വഴി) 20.05-20.10
56393 കോട്ടയം-കൊല്ലം പാസഞ്ചര്‍ 17.45
16301 ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് 18.30-18.33
56391 എറണാകുളം-കൊല്ലം പാസഞ്ചര്‍ 19.42-19.45
12516 ഗുവാഹതി-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി) 19.00-19.05
56389 എറണാകുളം-കോട്ടയം പാസഞ്ചര്‍ 22.00
16333 വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(വെള്ളി-കൊങ്കണ്‍ വഴി) 02.15-02.20
16311 ബിക്കാനീര്‍-കൊച്ചുവേളി എക്‌സ്പ്രസ്(വ്യാഴം-കൊങ്കണ്‍ വഴി) 02.15-02.20
16335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ്(ശനി-കൊങ്കണ്‍ വഴി) 02.15-02.20
12777 യശ്വന്ത്പൂര്‍-കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് (വ്യാഴം) 03.20-03.25
12257 യശ്വന്ത്പൂര്‍-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്സ് (തിങ്കള്‍, ബുധന്‍, വെള്ളി) 09.25-09.30
12288 ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ്(ബുധന്‍-കൊങ്കണ്‍ വഴി) 15.25-15.28
വടക്കോട്ട്
16347 തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് 23.53-23.58
16343 തിരുവനന്തപുരം-പാലക്കാട് ടൗണ്‍ അമൃത എക്‌സ്പ്രസ് 01.25-01.30
56385 കോട്ടയം-എറണാകുളം പാസഞ്ചര്‍ 05.25
1352 കൊല്ലം-എറണാകുളം പാസഞ്ചര്‍ 06.35-06.40
16328 തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ ്(തിങ്കള്‍, വ്യാഴം) 08.30-08.35
16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് 08.15-08.18
16650 തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ് 09.35-09.40
17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 10.15-10.20
56394 കൊല്ലം-കോട്ടയം പാസഞ്ചര്‍ 10.50
12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്‌രഥ്(ഞായര്‍, വ്യാഴം-കൊങ്കണ്‍ വഴി) 11.25-11.30
16382 കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് 11.35-11.40
12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 14.05-14.10
12515 തിരുവനന്തപുരം-ഗുവാഹതി എക്‌സ്പ്രസ്(ഞായര്‍) 15.40-15.45
16525 കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് 16.20-16.25
12082 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്്. (ചൊവ്വ, ശനി ഒഴികെ) 16.48-16.50
56390 കോട്ടയം-എറണാകുളം പാസഞ്ചര്‍ 17.15
12624 തിരുവനന്തപുരം-ചെന്നൈ മെയില്‍ 17.30-17.35
56388 കായംകുളം-എറണാകുളം പാസഞ്ചര്‍ 17.47-17.50
16334 തിരുവനന്തപുരം-വെരാവല്‍(തിങ്കള്‍-കൊങ്കണ്‍ വഴി) 18.20-18.25
16336 നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ്(ചൊവ്വ-കൊങ്കണ്‍ വഴി) 18.20-18.25
16312 കൊച്ചുവേളി-ബിക്കാനീര്‍ എക്‌സ്പ്രസ് (ശനി-കൊങ്കണ്‍ വഴി) 18.20-18.25
16317 കന്യാകുമാരി-ജമ്മുതാവി(വെള്ളി) ഹിമസാഗര്‍ 19.05-19.10
12659 നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസ് (ഞായര്‍) 19.05-19.10
56304 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ 19.50
12696 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ് 20.20-20.25
16304 തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് 20.47-20.50
16629 തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് 22.10-22.15
12698 തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്(ശനി) 23.00-23.05
12287 കൊച്ചുവേളി-ഡെറാഡൂണ്‍ (വെള്ളി-കൊങ്കണ്‍ വഴി) 11.25-11.30
12778 കൊച്ചുവേളി-യശ്വന്ത്പൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് (വ്യാഴം) 15.40-15.45
12258 കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ്‌രഥ് എക്‌സ്പ്രസ്സ് (തിങ്കള്‍, ബുധന്‍, വെള്ളി) 20.00-20.05
Harivarasanam
No comments:
Post a Comment