ചാവക്കാട്: ചാവക്കാട് കടല്‍ത്തീരത്ത് കടല്‍ മണ്ണാത്തിപ്പക്ഷിയെ കണ്ടെത്തി. കക്കപിടുങ്ങി എന്നറിയപ്പെടുന്ന പക്ഷികളെ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മധ്യകേരളത്തില്‍ കാണുന്നതെന്ന് പ്രശസ്ത പക്ഷിനിരീക്ഷകനായ പി.പി. ശ്രീനിവാസന്‍ പറയുന്നു.
നീളം കൂടിയ ചുവന്ന ചുണ്ടാണ് കടല്‍ മണ്ണാത്തിപ്പക്ഷികളുടെ പ്രത്യേകത. ശരീരത്തിന് കറുപ്പും വെളുപ്പും നിറവും കാലുകള്‍ക്ക് റോസ് നിറവുമാണ്. ഹെമറ്റോപ്പസ് ഓസ്ട്രിലിഗസ് എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. ഓയിസ്റ്റര്‍ ക്വാപ്പര്‍ എന്ന ഇംഗ്ലീഷ് നാമത്തിലും കടല്‍ മണ്ണാത്തിപ്പക്ഷികള്‍ അറിയപ്പെടുന്നു. ഇവയുടെ പത്തോളം ഉപജാതികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടുവരാറുണ്ടെന്ന് പി.പി. ശ്രീനിവാസന്‍ പറഞ്ഞു.
No comments:
Post a Comment