Monday, 14 November 2011

ലോകത്തിന്‍ ബഹുമാനബിന്ദുവായ്‌...


ലോകത്തിന്‍ ബഹുമാനബിന്ദുവായ്‌ ഭരതഭൂ പുനരുയരാനായ്
സംഘം ചേരും കര്മവീരരാം നരകേസരികള്‍ വേണമഹോ
പൂത്തിങ്കള്‍ പാരിടമെന്പാടും വെള്ളിനിലാവൊളി  വീശുമ്പോള്‍ 
കോളും കാര്‍മേഘങ്ങള്മെങ്ങും  കാളിമയാലെ മൂടുമ്പോള്‍
അലകളുണര്‍വ്വിന്‍   താളമടിക്കും കേറുമിരമ്പി കടലലപോല്‍
ധീമാനുണ്ടോ സുഖ ദുഖങ്ങളിലാടുക യഥവാ വാടുകയോ?
കര്‍മയോഗിതന്‍ മുന്നേറ്റത്തില്‍ പാട്ടിന്നവവെറുമീരടികള്‍
സംഘം ചേരും.......
ഇലയൊന്നടരും നേരം വിടരും മറ്റൊന്നതിനെ പിന്തുടരാന്‍
ആയതിനാല്‍ മരമെന്നും വളരും തളരും പാന്ഥനു  തണലേകാന്‍
പേരും പെരുമയും കരുതാതെ മരണം പോലും കൂസാതെ 
കര്‍മപഥത്തില്‍ കാലൂന്നാന്‍ കഴിവത് ജീവിതസാഫല്യം
അതുതാനല്ലോ കര്ത്തവ്യത്തിന്‍ സത്യസനാതന സന്ദേശം
സംഘം ചേരും...

No comments:

Post a Comment