Tuesday, 8 November 2011

sanghadeepam news

പാകിസ്ഥാനില്‍ നാലു ഹിന്ദു ഡോക്ടര്‍മാരെ വെടിവച്ചു കൊന്നു

കറാച്ചി: പാകിസ്ഥാനിലെ തെക്കന്‍ സിന്ധ്‌ പ്രവിശ്യയില്‍ നാലു ഹിന്ദു ഡോക്ടര്‍മാരെ ആയുധധാരികളായ അക്രമികള്‍ വെടിവച്ചു കൊന്നു. സിന്ധ്‌ പ്രവിശ്യയിലെ ആശുപത്രിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ്‌ ഡോക്ടര്‍മാരായ അശോക്‌, നരേഷ്‌, അജീത്‌, നാതിയ എന്നിവരെ അക്രമികള്‍ വെടിവച്ചു കൊന്നത്.
ഡോക്ടര്‍മാരുടെ കൊല പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളില്‍ പരിഭ്രാന്തി ഉയര്‍ത്തിയിരിക്കുകയാണെന്ന് പാക് ഹിന്ദു കൗണ്‍സില്‍ അംഗവും രക്ഷാധികാരിയുമായ ഡോ.രമേഷ്‌ കുമാര്‍ അറിയിച്ചു. ഏതാണ്ട്‌ 50,000ഓളം ഹിന്ദുക്കളാണ്‌ സിന്ധ്‌ പ്രവിശ്യയില്‍ തിങ്ങിപ്പാര്‍ക്കുന്നത്‌.
അധികാരികളുടെ ഒത്താശയോട്‌ കൂടി ഹിന്ദുക്കള്‍ക്ക്‌ നേരെ സിന്ധില്‍ ആക്രമണം നടക്കുന്നത്‌ പുതിയ സംഭവമല്ല. സര്‍ക്കാര്‍ ഇക്കാര്യത്തെ ഗൗരവമായി കാണണമെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും രമേഷ്‌ കുമാര്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment