ഇന്ന് ജന്മഭൂമിയുടെ മുപ്പത്തിനാലാം ജന്മദിനം  നവംബര്‍ 14 ഭാരതത്തിലെ 
ജനാധിപത്യവിശ്വാസികള്‍ക്ക് അവിസ്മരണീയദിവസമാണ്. മുപ്പത്തി ആറു 
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ദിരാഗാന്ധി ഭാരതത്തിലെ ജനങ്ങളെയും 
പാര്‍ലമെന്റിനേയും തടങ്കലിലാക്കാന്‍ ഏര്‍പ്പെടുത്തിയ 
അടിയന്തിരാവസ്ഥക്കെതിരെ ലോകനായക് ജയപ്രകാശ് നാരായണ്‍ നേതൃത്വം നല്‍കിയ 
ലോകസംഘര്‍ഷസ മിതി 
രാജ്യവ്യാപകമായി സത്യഗ്രഹം ആരംഭിച്ചത് അന്നായിരുന്നു. ബ്രിട്ടീഷ് 
ഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിര നേതാവും, 
സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രധാനമന്ത്രിയുമായ പണ്ഡിത് 
ജവാഹര്‍ലാല്‍നെഹ്‌റുവിന്റെ ജന്മദിനം കൂടിയാണ് നവംബര്‍ 14. തികഞ്ഞ 
ജനാധിപത്യവിശ്വാസിയായിരുന്ന പണ്ഡിത്ജിയുടെ പ്രിയപുത്രിതന്നെ 
ജനാധിപത്യഘാതകിയായത് വൈപരീത്യം തന്നെ. അടിയന്തരാവസ്ഥക്കെതിരായ സമരം 
1977ല്‍ പൂര്‍ണവിജയം നേടുകയും ഇന്ദിരാഗാന്ധിയും അവര്‍ നേതൃത്വം നല്‍കിയ 
വൈതാളിക കോണ്‍ഗ്രസ് നിലംപരിശാകുകയും ചെയ്തു. കേരളത്തില്‍ 
അടിയന്തരാവസ്ഥയുടെ ദമന ചക്രത്തില്‍പ്പെട്ടു പൂര്‍ണമായും പ്രകാശനം 
നിര്‍ത്തിവെക്കേണ്ടിവന്ന ഒരേ ഒരു പത്രം, അന്നു ശൈശവം തരണം 
ചെയ്തുകഴിഞ്ഞിട്ടില്ലാത്ത ജന്മഭൂമിയായിരുന്നു. അതിന്റെ പ്രിന്ററും, 
പബ്ലിഷറും, പത്രാധിപരും, മാനേജരുമെല്ലാം ഒരര്‍ദ്ധരാത്രിയിലെ തൂത്തുവാരലില്‍
 തടവറയ്ക്കുള്ളിലായി. പത്രമാപ്പീസ് പോലീസ് അടിച്ചു തകര്‍ത്തു.  1977ലെ 
ജനാധിപത്യ പുനസ്ഥാപനത്തിനുശേഷം ജന്മഭൂമി എറണാകുളത്തു നിന്ന് 
പുനര്‍ജനിച്ചത് നവംബര്‍ 14നായിരുന്നു. ഏകാധിപത്യത്തിനെതിരായ 
സംഘര്‍ഷത്തിന് ഗണപതിക്കു കുറിച്ച അതേ ദിവസം തന്നെ, സമരത്തിന് കേരളത്തില്‍
 നേതൃത്വം വഹിച്ച ജനസംഘര്‍ഷസമിതിയുടെ അധ്യക്ഷനും, കേരളത്തിലെ ജെപി 
പ്രസ്ഥാനത്തിന്റെ പടത്തല വനും അടിയുറച്ച ഗാന്ധിയനുമായിരുന്നു പ്രൊഫ. എം.പി.
 മന്മഥന്റെ മുഖ്യപത്രാധിപത്യത്തില്‍ പ്രസിദ്ധീകരണമാരംഭിച്ചു. മുപ്പത്തിനാലു
 വത്സരങ്ങള്‍ പിന്നിട്ട ഈയവസരത്തില്‍ കേരളത്തിലെ പത്രപ്രവര്‍ത്തനരംഗത്തും, 
സാംസ്ക്കാരികമേഖലയിലും, ദേശീയതയോടു വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത യോടെ 
പ്രവര്‍ത്തിക്കുന്ന പത്രമെന്ന ഖ്യാതി ജന്മഭൂമി നേടിയെടുത്തിട്ടുണ്ട്.  
ഇവിടുത്തെ ഹൈന്ദവജനത നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും അവഗണിക്കുകയും 
അവഹേളിക്കുകയും ചെയ്യുന്ന പ്രവണത മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് 
വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയക്കാരും, സാമുദായികനേതൃത്വങ്ങളും 
അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളും സ്വീകരിച്ചുവന്നയവസരത്തില്‍ 
പരിതസ്ഥിതികളുടെ യാഥാര്‍ത്ഥ്യം ജനങ്ങളുടെ സമക്ഷ ത്തില്‍ ഉദ്ഘോഷിക്കാന്‍ 
ജന്മഭൂമിക്കു കഴിഞ്ഞു. നിലയ്ക്കല്‍ ശബരിമല പൂങ്കാവനത്തില്‍ ക്ഷേത്രം 
തകര്‍ത്തു കുരിശുമുളപ്പിച്ചപ്പോഴും, ശ്രീനാരായണഗുരുദേവസങ്കേ തമായ 
വര്‍ക്കലശിവഗിരിമഠത്തില്‍ സാക്ഷാല്‍ മദനിയെത്തന്നെ ക്ഷണിച്ചുവരുത്തി 
തത്പരകക്ഷികള്‍ പിടിച്ചടക്കാന്‍ ശ്രമിച്ചപ്പോഴും, ഗുരുവായൂര്‍ 
ക്ഷേത്രഭരണസമിതിയിലേക്ക് അഹിന്ദുവിനെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം 
ചെയ്തപ്പോഴും ഗുരുവായൂരിലെ ഊട്ടുപുരയിലെ ബ്രാഹ്മണര്‍ക്കായി മാത്രം 
നടത്തിവന്ന സദ്യ എല്ലാ ഹിന്ദുക്കള്‍ക്കുമാക്കുന്നതിനുള
കടപ്പാട് സുരേഷ് കുമാര്‍
കടപ്പാട് സുരേഷ് കുമാര്‍
 

 
 
No comments:
Post a Comment