സൗമ്യ വധക്കേസ്: പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ
തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശൂര്‍ അതിവേഗ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഐപിസി 302 വകുപ്പ് പ്രകാരമാണു വധശിക്ഷ. അഞ്ച് മാസം നീണ്ട വിചാരണാ നടപടിക്രമങ്ങള്‍ക്കൊടുവില്‍ കേസിലെ ഏകപ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ പറഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചതില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സുമതി കോടതിവിധിയോട് പ്രതികരിച്ചത്.
കേസ് ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷയിലായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്.
No comments:
Post a Comment