Tuesday, 15 November 2011

അഗ്നി -4 മിസൈല്‍ വിക്ഷേപണം വിജയകരം

അഗ്നി -4 മിസൈല്‍ വിക്ഷേപണം വിജയകരം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കൃത്യതയും പ്രഹരശേഷിയും നല്‍കുന്ന ദീര്‍ഘ ദൂര മിസൈല്‍ അഗ്നി -4 വിജയകരമായി വിക്ഷേപിച്ചു. ഒറീസയിലെ വീലര്‍ ഐലന്‍ഡില്‍ നിന്നായിരുന്നു പരീക്ഷണം. വിക്ഷേപണം 20 മിനിറ്റിനകം ലക്ഷ്യം കണ്ടു.
3000 കിലോമീറ്ററിലധികം സഞ്ചരിക്കാനാകുന്ന മിസൈലിന് ആണവായുധ വാഹക ശേഷിയുണ്ട്. 20 മീറ്റര്‍ ഉയരവും 17 ടണ്‍ ഭാരവുമുണ്ട്. അഗ്‌നി- 2 പ്രൈം എന്നു പേരിട്ടിരിക്കുന്ന മിസെയില്‍ പിന്നീട്‌ അഗ്‌നി- 4 എന്ന പുനര്‍നാമകരണം ചെയ്യുകയായിരുന്നു.
മികച്ച ദൂരപരിധി ലഭിക്കാന്‍ വേണ്ടി മിസെയിലിലെ ആയുധവാഹകശേഷി 1000 കിലോയില്‍ നിന്ന്‌ 800 കിലോയാക്കി കുറച്ചിരുന്നു. പരീക്ഷണം പൂര്‍ണ വിജയകരമായിരുന്നുവെന്ന്‌ പ്രതിരോധ മേഖലയിലെ വിദഗ്ദ്ധര്‍ വ്യക്തമാക്കി. 2010 ഡിസംബറില്‍ നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു.

No comments:

Post a Comment