Wednesday, 23 November 2011

sanghadeepam news

മുരുകന്‍മല ഉടന്‍ പതിച്ചു നല്‍കിയില്ലെങ്കില്‍ മന്ത്രി മാണിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തും

പാലാ: മുരുകന്‍മല എത്രയും വേഗം മീനച്ചില്‍ യൂണിയന്‌ പതിച്ചു നല്‍കിയില്ലെങ്കില്‍ മന്ത്രി കെ.എം. മാണിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അധികാരത്തിലേറി മൂന്ന്‌ മാസത്തിനുള്ളില്‍ മുരുകന്‍മല പതിച്ചു നല്‍കാമെന്ന്‌ മാണി ഉറപ്പ്‌ നല്‍കിയിരുന്നു. മുസ്ളിങ്ങള്‍ക്ക്‌ തങ്ങള്‍പാറയും ക്രിസ്ത്യാനികള്‍ക്ക്‌ കുരിശുമലയും പതിച്ചുനല്‍കാന്‍ മത്സരിച്ച ജനപ്രതിനിധികള്‍ മുരുകന്‍മലയുടെ കാര്യത്തില്‍ തിരിച്ചു വ്യത്യാസം കാണിക്കുന്നത്‌ ശരിയല്ല. മുരുകന്‍മല ചോദിക്കാന്‍ വൈകി എന്ന കാരണം പറഞ്ഞ്‌ ഇത്‌ പതിച്ചു നല്‍കാതിരിക്കുന്നത്‌ ശരിയല്ല. നേതാക്കള്‍ ഇക്കാര്യത്തില്‍ സാമൂഹ്യനീതി കാണിക്കണം. എസ്‌എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ സംഘടിപ്പിച്ച സംയുക്ത പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിണ്റ്റെ പിന്നോക്ക അവസ്ഥയെ ബുദ്ധിപൂര്‍വം ചൂഷണം ചെയ്യുന്ന രാഷ്ട്രീയക്കാര്‍ ഈഴവരെ ബലിയാടാക്കുകയാണെന്ന്‌ സമുദായ അംഗങ്ങള്‍ തിരിച്ചറിയണം. രാഷ്ട്രീയക്കാരുടെ മുന്നില്‍ തലചൊറിഞ്ഞു നില്‍ക്കാതെ തണ്റ്റേടത്തോടെ നില്‍ക്കാന്‍ പഠിക്കണം

No comments:

Post a Comment