Saturday, 29 October 2011

Vivekananda_In_Chicago

Vivekananda_In_Chicago


ഭാഗം ഒന്ന്കേള്‍ക്കുക


സ്വന്തമാക്കുക
download Pictures, Images and Photos

ഭാഗം രണ്ട്കേള്‍ക്കുക


സ്വന്തമാക്കുക
download Pictures, Images and Photos


വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ ഏറ്റവും പ്രധാനിയായ ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷന്‍ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുന്‍‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേര്‍. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്താന്‍ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങള്‍ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു.

വിവേകാനന്ദന്റെ ആവിര്‍‍ഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തില്‍ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാര്‍‍ശനികനെന്ന നിലയില്‍ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളില്‍നിന്നും അപഗ്രഥിക്കാം. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യന്‍. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയില്‍ പുതിയ നിര്‍‍വചനവും വ്യാഖ്യാനവും നല്‍കി ആയുസ്സ് നീട്ടിക്കൊടുത്ത ദാര്‍‍ശനികന്‍. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.



വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തിന്റെ തുടക്കം.


അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ,
നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ ഹൃദ്യവും സൗഹൃദപരവുമായ സ്വീകരണം പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്‌ എന്‍റെ ഹൃദയത്തില്‍ നിറയ്ക്കുന്നത്‌. ലോകത്തിലെ ഏറ്റവും പുരാതനമായ സന്യാസി സമൂഹത്തിന്‍റെ പേരില്‍, ഞാന്‍ നന്ദി പറയുന്നു. എല്ലാ മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു. വിവിധ വിഭാഗങ്ങളിലും ശ്രേണിയിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയുന്നു. ഓറിയന്‍റ് പ്രദേശത്തു നിന്നും വന്ന പ്രതിനിധികളെ കുറിച്ച്‌, വിദൂരസ്ഥ നാടുകളില്‍ നിന്നും വന്നെത്തിയ ഇവരാണ്‌ വിവിധ രാജ്യങ്ങളില്‍ സഹിഷ്ണുതയുടെ സന്ദേശമെത്തിച്ചവര്‍ എന്ന്‌, വിശേഷിപ്പിച്ച, ഈ വേദിയിലെ ചില പ്രസംഗകരെയും എന്‍റെ നന്ദി അറിയിക്കട്ടെ.

ലോകത്തെ സഹിഷ്ണുതയും ആഗോള ദര്‍ശനവും പഠിപ്പിച്ച ഒരു മതത്തിലാണ്‌ ഞാനുള്‍പ്പെടുന്നത്‌ എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഞങ്ങള്‍ പ്രപഞ്ചത്തിലെ എന്തിനെയും സ്വീകരിക്കുക മാത്രമല്ല എല്ലാ മതങ്ങളും സത്യമാണെന്ന്‌ അംഗീകരിക്കുകയും ചെയ്യുന്നു. ഭൂമിയിലെ എല്ലാ രാജ്യത്തു നിന്നുമുള്ള എല്ലാ മത അഭയാര്‍ത്ഥികള്‍ക്കും മര്‍ദ്ദിതര്‍ക്കും അഭയം നല്‍കിയ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌. റോമന്‍ പടയോട്ടത്തില്‍ സ്വന്തം പുണ്യക്ഷേത്രം നശിച്ചപ്പോള്‍ അവരെല്ലാം പാലായാനം ചെയ്ക്‌ തെക്കേ ഇന്ത്യയിലെത്തിയ ഇസ്രയേലി അഭയാര്‍ത്ഥികളെ ഞങ്ങള്‍ മാറോടണച്ചു എന്നു പറയാനെനിക്ക്‌ അഭിമാനമുണ്ട്‌. തകര്‍ന്ന സൗരാഷ്ട്രീയ രാജ്യത്തിലെ ആളുകളെ സ്വീകരിക്കുകയും ചെയ്ത രാജ്യത്തു നിന്നാണ്‌ വരുന്നതെന്നതില്‍ എന്നും അഭിമാനം കൊള്ളുന്നു.


പ്രിയ സഹോദരന്മാരെ,
തന്‍റെ കുട്ടിക്കാലം മുതല്‍ ഹൃദിസ്ഥമാക്കിയതും നിത്യവും ലക്ഷക്കണക്കിന്‌ ആളുകള്‍ ഉരുവിടുന്നതുമായ ചില വരികള്‍ ഞാനിവിടെ വിവരിക്കാം. " വ്യത്യസ്ത അരുവികളുടെ ഉത്ഭവം വിവിധ തലങ്ങളില്‍ നിന്നാവാം. അതുപോലെ മനുഷ്യര്‍ക്കും വ്യത്യസ്ത മനോഗതങ്ങളാണുള്ളത്‌. കാഴ്ചയില്‍ വ്യത്യസ്തരാണ്‌, കൊള്ളരുതാത്തവരും നല്ലവരും അവരിലുണ്ടാവാം. പക്ഷെ എല്ലാം അങ്ങയിലേക്കാണ്‌ നയിക്കപ്പെടുന്നത്‌.
മുമ്പെങ്ങും നടക്കാത്ത മഹത്തായ സമ്മേളനമായ ഈ ഒത്തു ചേരലിലുമുണ്ട്‌ ഭഗവത്ഗീതയില്‍ പ്രവചിക്കുന്ന ദര്‍ശനത്തിന്‍റെ സന്ദേശം. ഏതു രൂപത്തിലും എന്‍റടുത്തേക്ക്‌ വരുന്നവരിലേക്ക്‌ ഞാന്‍ എത്തുന്നു. വിവധ മാര്‍'ങ്ങളിലൂടെ സഞ്ചരിക്കുന്ന എല്ലാ മനുഷ്യരും ഒടുവില്‍ എന്നില്‍ എത്തിച്ചേരുന്നു".

No comments:

Post a Comment