Saturday, 29 October 2011

sanghadeepam news

മദനിയെ നവംബര്‍ 12ന് ഹാജരാക്കാന്‍ ഉത്തരവ്

കോയമ്പത്തൂര്‍: ബംഗളുരു സ്ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ നവംബര്‍ 12നു ഹാജരാക്കാന്‍ കോയമ്പത്തൂര്‍ കോടതി ഉത്തരവിട്ടു. കോയമ്പത്തൂര്‍ പ്രസ് ക്ലബ് പരിസരത്തു നിന്നു സ്ഫോടക വസ്തു കണ്ടെടുത്ത കേസിലാണ് കോടതി നടപടി.
കേസില്‍ ഇന്ന് ഹാജരാക്കാനായിരുന്നു നേരത്തേ കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ മദനിയെ ഹാജരാക്കാനില്ലെന്നു കാണിച്ച് അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതു തള്ളിയ കോടതി നവംബര്‍ 12ന് മദനിയെ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

No comments:

Post a Comment