പൊതുമുതല്‍ നശിപ്പിച്ചാല്‍ ഇളവില്ല: ഹൈക്കോടതി
കൊച്ചി:
പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് തത്തുല്യ തുക കെട്ടിവെച്ച ശേഷമേ
ജാമ്യം അനുവദിക്കാവു എന്ന് ഹൈക്കോടതി വീണ്ടും നിര്‍ദ്ദേശിച്ചു. പൊതുമുതല്‍
നശീകരണം വ്യാപകമാകുന്നതായും കോടതി നിരീക്ഷിച്ചു. ഇത്തരം സമരമുറകള്‍
ആശ്വാസ്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതുമുതല്‍ നശിപ്പിച്ചതുമായി
ബന്ധപ്പെട്ട കേസുകളില്‍ പ്രതികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന
ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് വിധി.
No comments:
Post a Comment