Saturday, 8 October 2011

വരുന്നു ഗംഗ വരുന്നു ഗംഗ .....

വരുന്നു ഗംഗ വരുന്നു ഗംഗ വരുന്നു ദേവ നദി
വരുന്നു ഭാരത സംസ്കരത്തിന്നഘണ്ട ദിവ്യധരി

പ്രചണ്ടശക്ത്യാ വിഷ്ണുപതം വിടിരംബിവന്ന  പ്രവാഹം 
ധരിച്ചുജടയില്‍  ഭഗവാന്‍ പാരിന്‍  പ്രകമ്പനം തീര്‍ത്തു 
തക്കിടധിമിധിമിത്തരികിട താണ്ടവമാടുന്നോന്‍
വിഷം കുടിച്ചും  മൃത്യന്ജയന്‍നായ്‌  ഗംഗാസ്നാനത്താല്‍    ( വരുന്നു )
                                                               
 സഗരാത്മജരുടെ മോക്ഷത്തിനായ്‌ ബാഗീരതിയായി
പവിത്രഭാരത ഭൂമിയിലളിവാര്‍ന്നിങ്ങി ജാഹ്നവിയായ്‌
 ത്രിവേണിയായ് നീ പാവനചരിതെ പാരിനു മോക്ഷതയായ്
സമൃദ്ധി വിതറും സംസ്കരത്തിന്‍ ശാശ്വതവിളനിലമായ്   വരുന്നു )

 അസംഘ്യപോഷക  നതികളൊരൊറ്റ പ്രവാഹമായിത്തീര്‍ന്നു 
അനന്ത വിവിധതഇഴുകിചെര്‍ന്നിട്ടതീവ  സുന്തരമായ്
വിശിഷ്ടഭാരതസംസ്കരത്തിന്‍ പ്രതീകമായ്ത്തീര്‍ന്നു 
വിശാലസഗര വിലയനകാംക്ഷിണി ഗമിപ്പൂ നീ ഗംഗേ    വരുന്നു )

No comments:

Post a Comment