Saturday, 22 October 2011

ആഹുതിയാവുക ദേശഭക്തി തന്‍......

ആഹുതിയാവുക ദേശഭക്തി തന്‍ ത്യാഗവഹ്നിയില്‍ സ്വയമേ നീ
സ്വാര്‍ത്ഥ ചിന്ത തന്‍ ചാമ്പലില്‍ നിന്നും രാഷ്ട്രവൈഭവം വളരട്ടെ
മുളയില്‍ തന്നെ നുള്ളി നീക്കുകീ കളയും മുള്ളും നിഷ്കരുണം
വിളയണമല്ലോ വിത്തിന് പത്തായ് ഗുണപൌഷ്കല്യതേന്‍ കനികള്‍   (ആഹുതി)

ജീവരക്തമാം സ്നേഹധാരയാല്‍ തിരിവയ്ക്കുക നിന്‍ തുളസിത്തറയില്‍
അതിനുടെ കാന്തി പ്രസരം കൊണ്ടെ അകന്നു മാറൂ പടരും തിമിരം (ആഹുതി)

ദന്ത ഗോപുര ചുവരുകള്‍ തട്ടിത്തകര്‍ത്തിറങ്ങൂ കണ്ണുതുറക്കൂ
ഇരുളില്‍, ചെളിയില്‍, പട്ടിണിയില്‍പെട്ടുഴലും ജീവിതചിത്രം കാണൂ (ആഹുതി)

മണിമാളിക തന്‍ പട്ടു മെത്തയും ചെറ്റകുടിലിന്‍ കീറപ്പായും
തുല്യമനസ്സായ് കാണാന്‍ കഴിയും ദൃഷ്ടി വളര്‍ത്തൂ നിഷ്ഠാപൂര്‍വ്വം (ആഹുതി)

എങ്ങും സൊദരരെങ്ങും ബാന്ധവര്‍ എല്ലാ ദുഖവും എന്നുടെ ദുഖം 

കണ്ണീരൊപ്പാന്‍ കദനമകറ്റാന്‍ കഴിയുവതത്രേ ജീവിതധര്‍മ്മം  (ആഹുതി)

No comments:

Post a Comment