പോളിടെക്‌നിക്കില്‍ സൗജന്യ കോഴ്‌സുകള്‍
തൃപ്രയാര്‍:തൃപ്രയാര്‍ ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍ നടന്നുവരുന്ന കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക്‌സ് സ്‌കീമിന്റെ കീഴില്‍ ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലനം സംഘടിപ്പിക്കും. പോളിടെക്‌നിക്, തളിക്കുളം, കാഞ്ഞാണി, അന്തിക്കാട് ഉപകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശീലനം.
ഡി.ടി.പി., ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, വെബ് ഡിസൈനിങ്, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്റ്, അലുമിനിയം ഫാബ്രിക്കേഷന്‍, ഇലക്ട്രിക്കല്‍ വയറിങ്, ഓട്ടോമൊബൈല്‍ മെക്കാനിക്ക്, അഡ്വാന്‍സ്ഡ് ഡിസൈന്‍ എംബ്രോയ്ഡറി എന്നീ കോഴ്‌സുകളാണ് നടത്തുന്നത്.
അപേക്ഷാഫോറം പോളിടെക്‌നിക്കിലെ സി.ഡി.ടി.പി. ഓഫീസില്‍ നിന്നു ലഭിക്കും. അവസാന തിയ്യതി 27.
സംഘദീപം ന്യൂസ് ,തൃശ്ശൂര്‍. തൃപ്രയാര്‍. .
No comments:
Post a Comment