Friday, 21 October 2011

sanghadeepam news

ശബരിമലയില്‍ ബാലമുരളി മേല്‍ശാന്തി; മാളികപ്പുറത്ത്‌ ഈശ്വരന്‍ നമ്പൂതിരിയും

 ശബരിമല: വരുന്ന വൃശ്ചിക പുലരി മുതല്‍ ഒരുവര്‍ഷത്തേക്ക്‌ ശബരിമലയില്‍ അയ്യപ്പ പൂജ ചെയ്യാന്‍ തിരുവനന്തപുരം മണികണ്ഠേശ്വരം ഇടമന ഇല്ലത്ത്‌ എന്‍.ബാലമുരളി(39)ക്കും മാളികപ്പുറത്തമ്മയ്ക്ക്‌ പാദപൂജചെയ്യാന്‍ തിരുവനന്തപുരം ആറ്റുകാല്‍ മണക്കാട്‌ കോറമംഗലത്ത്‌ ടി.കെ.ഈശ്വരന്‍ നമ്പൂതിരി(44) ക്കും നിയോഗം. ഇന്നലെ സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ്‌ ഇരുവര്‍ക്കും ദേവാനുജ്ഞ ലഭിച്ചത്‌.

No comments:

Post a Comment