അഷ്ടപദി
വന്ദേ മുകുന്ദ ഹരേ ജയ ശൌരേ
സന്താപ ഹാരി മുരാരേ
ദ്വാപര ചന്ദ്രിക ചര്‍ച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടേ
പീലി തിളക്കവും കോലകുഴല്‍ പാട്ടും
അമ്പാടിപ്പൈക്കളുമെവിടേ
ക്രൂരവിഷാദ ശരംകൊണ്ട് നീറുമെന്‍
നെന്ചിലെന്‍ ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണീര്‍ പ്രണാമം
No comments:
Post a Comment