Saturday 3 March 2012

ഉണരുക ഭാരതപുത്രാ നീയീ



ഉണരുക ഭാരതപുത്രാ നീയീ മഹിമയെയിന്നു  പുലര്‍ത്തീടാ ന്‍
തുനിയുക ഹൈന്ദവധര്‍മത്തിന്നുടെ അര്‍ത്ഥമഹത്വ മറിഞ്ജീടാന്‍
കര്‍മഫലതിലുയര്‍ന്നൊരു ജീവിത ധന്യത പൂര്‍ണമതാകീ ടാന്‍
വളരുക വലിയോരു വട വൃക്ഷംപോല്‍ തണലരുളുന്നൊരു ജീവിതമായ്‌
                                                                                          (ഉണരുക ഭാരതപുത്രാ........)
ഉണരുക  ഉയരുക  ഭാരതപുത്രാ ഈ ക്ഷിതി തന്നുടെ രക്ഷക്കായ്‌
മാനവസേവയില്‍ പൂജിതമായൊരു മാനവസേവയിതാദാധര്ശം
ജീവിതധന്യതയാക്കു പുത്രാ വേതാന്തപൊരുളെകിയ സത്യം
ഹൈധവര്‍മം പാലിക്കൂ നീ ആര്‍ഷപരബര തന്‍  ദൌത്യം
                                                                                        (ഉണരുക ഭാരതപുത്രാ........)
ഓംകാരത്തില്‍ മന്ത്രദ്വനിയില്‍ വിശ്വം പ്രകബിതമായ്‌ നില്‍കെ
െെദ്വത െെദ്വത വിചിന്ദനശാലയില്‍ ആത്മജ്ഞാനമേല്‍കുക നീ
ഗീതാ, ഗംഗാ, ഗോമാതാവും ഗായത്രിയുമേ സംരക്ഷിക്കു,
സര്‍വചരാചരഹേതുനിതാനബ്രഹ്മജഞാനമാതാര്‍ജികുനീ
                                                                                       (ഉണരുക ഭാരതപുത്രാ........)   
സത്യചിതാനന്ദാമൃതദധാരയിലാവേശം തുടികൊട്ടിടട്ടെ ,
ചതുരാശ്രമശാലയിലിന്നൊരു പുരുഷാര്‍ത്ഥം പൂവണിയട്ടെ,
അമ്മയെയറിയാന്‍ നന്മയെയറിയാന്‍ സത്യമിതാദരപൂജയുമായ്‌ ,
പോവുക ഭാരതപുത്ര , നീയീ  ഉണമ്മയെയിന്നു വിളബാനായ്‌
                                                                                     (ഉണരുക ഭാരതപുത്രാ........) 
ആഗമതന്ത്രസ്മൃതികളുമല്ലാ വേദചതുര്‍യുഗ പുരുഷാര്‍ത്ഥം,
പ്രസരിപ്പിച്ചൊരു സംസ്കൃതവാണിയെ അധരാമൃതമായ് മാറ്റു നീ ,
ഉള്‍ത്തുടികൊട്ടിപ്പാടു നീയീ ഭാരതമാത ജയിക്കെട്ടെ ,
ഭഗവപതാകയ തേന്തിപ്പാടു ഭാരതമാത ജയിക്കെട്ടെ.
                                                                                  (ഉണരുക ഭാരതപുത്രാ........)  



No comments:

Post a Comment