Thursday, 29 March 2012

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ



മൂന്നുവിധ ദുഃഖങ്ങളില്‍ നിന്നും ശാന്തി ലഭിക്കുന്നതിന്‍റെ പ്രതീകമായിട്ടാണ്‌ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ എന്ന് ജപിക്കുന്നത്. ദുഃഖങ്ങളെ മൂന്നായിട്ടാണ് തിരിച്ചിട്ടുള്ളത്.

അതില്‍ ആദ്യത്തേത് ആദ്ധ്യാത്മികമായ ദുഃഖമാണ്. ശാരീരികമായ ആധികളില്‍ നിന്നും വ്യാധികളില്‍ നിന്നും ഉണ്ടാകുന്നതാണിത്. 

രണ്ടാമത്തേത് അതിഭൗതീകദുഃഖമാണ്. ക്ഷുദ്രജന്തുക്കളാലും, കള്ളന്‍, വഞ്ചകന്‍, ശത്രു എന്നിവരാലും ഉണ്ടാകുന്ന ദുഃഖമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

മൂന്നാമത്തേതും അവസാനത്തേതുമായ ദുഃഖം അതിദൈവീകദുഃഖമാണ്. പ്രകൃതിക്ഷോഭത്താലും പ്രതികൂലാവസ്ഥയാലും ഉണ്ടാകുന്ന ദുഃഖമാണിത്.

ഈ മൂന്നുവിധ ദുഃഖങ്ങളില്‍ നിന്നും മോചനം നല്‍കേണമേയെന്നാണ് ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ കൊണ്ടര്‍ത്ഥമാക്കുന്നത്.

കടപ്പാട്: പാഞ്ചജന്യം




No comments:

Post a Comment