Sunday, 4 March 2012

ഭാരതം ജയഭാരതം


ഭാരതം ജയഭാരതം
ദേവകള്‍ താഴെക്കിറങ്ങി
പൂജചെയ്ത തപോവനം
ജയ ഭാരതം ജയഭാരതം

ജ്ഞാനവികിരണങളാദ്യം 

എത്തി യേതോരു പുണ്യഭുവില്‍

സഹജസേവാഭാവനാ

പത്മം വിടര്‍ന്ന വിശാലഹൃത്തില്‍
മൃതിയും അമരതനേടിടും

ഗീതോപദേശം അലയടിക്കും      (ഭാരതം ജയഭാരതം)

                                                                                            
യോഗശക്തി സ്വരുപനാം
ശിവശങ്ഘരന്‍ പോല്‍ ധവളഹിമവാന്‍
പതകമലെ വിദ്യ വീണാ
വാദനം ചെയ്യുന്ന സാഗരം
കോടിജന്മങളുടെ  പാപ –
മുക്തി നല്‍കും ജാഹ്നവി ജയ      (ഭാരതം ജയഭാരതം)
            

പാര്‍ത്ഥസാരഥിയുടെ സുദര്‍ശനം
രാമഭാണം ഭീമബൈരവം
റാണതന്‍ ത്യാഗം ശിവന്‍റെ
നീതി ബൈരാഗിയുടെ സമരം
ജോഗറിന്‍ ത്യഗാക്നിജ്വാലകള്‍
വിജയഗീതനങള്‍ പാടിടുന്നു        (ഭാരതം ജയഭാരതം)

അസുരവംശവിനാശിനി നീ
ഖഡ്ഗധാരിണിയായ് വരേണം
രുദ്രതാണ്ടവശക്തിപോലെ
ഉഗ്രരുപിണിയായിടെണം
ശക്ത്രുസംഹാരം നടത്തി
നീ ജഗത്ഗുരുവായിടെണം   (ഭാരതം ജയഭാരതം)
             


No comments:

Post a Comment