Sunday, 25 March 2012

ഉണര്‍ന്നുപോയ്‌ ഉണര്‍ന്നുപോയ്‌ പ്രചണ്ടഹിന്ദുപവുരുഷം

ഉണര്‍ന്നുപോയ്‌ ഉണര്‍ന്നുപോയ്‌ പ്രചണ്ടഹിന്ദുപവുരുഷം
തകര്‍ന്നുപോയ് തകര്‍ന്നുപോയ് കനത്ത കാല്‍വിലങ്ങുകള്‍
അജയ്യശക്തിയാര്‍ന്നിതാ വരുന്നു ഹിന്ദു സൈനികര്‍
ജയിച്ചു കീഴടക്കുവാന്‍ ദൃഢപ്രദിജ്ഞപൂണ്ടവര്‍


ഹിമാലയത്തില്‍നിന്നെഴും സ്വതന്ത്ര ശുദ്ധ വായുവില്‍
പറന്നു പാറിടുന്നു  ഹാ ! പവിത്ര മെന്‍ ജയ ധ്വജം 
വിശാല നീല വണ്ണിലാഞ്ഞുലഞ്ഞ ലഞ്ഞനുഗ്രഹം 
ചോരിഞ്ഞിടും കോടിക്കുകീഴണഞ്ഞിടുന്നുഭാരതം      (ഉണര്‍ന്നു)


അണഞ്ഞുപോയ്‌ രഗൂത്തമന്‍ ജനാന്ദരംഗനായകന്‍ 
വനാദരംങ്ങള്‍ തന്നിലും ജ്വലിപൂ നവ്യശക്തികള്‍ 
നവീനധര്‍മശക്തിതന്‍ പടക്കുപോകു  കാണവേ
ജയാരവം മുഴക്കിടുന്നു  സാത്വികാഭിലാഷികള്‍          (ഉണര്‍ന്നു)


ശ്രവിചിടുന്നു മാധവന്‍റെ പാഞ്ചജന്യകാഹളം 
ധരിച്ചിടുന്നു താഴെവീണ വില്ലുമമ്പുമര്‍ജുനന്‍ 
കുതിച്ചിടുന്നു മുന്നിലേക്കു പാഞ്ഞു വീരസൈനികര്‍ 
വിറച്ചിടുന്നു ഭീതിപൂണ്ട ശത്രുസൈന്യമാകവേ            (ഉണര്‍ന്നു)


പ്രതീക്ഷപൂണ്ടുണര്‍ന്നിടും പിതാക്കള്‍തന്‍ കിനാക്കളും 
പ്രമോദമാര്‍ന്നു ഭാരതാംബ തുവിടും വരങ്ങളും
നാമുക്കുരുക്കുചട്ടയായ്‌ നമുക്കു വില്ലുമബുമായ്
ഭവിച്ചിടട്ടെ പോരിതില്‍ ഗമിച്ചിടാ൦ ജയിച്ചിടാം.             (ഉണര്‍ന്നു)

1 comment:

  1. ഇതിന്റെ ഈണം ഷെയർ ചെയ്യാമോ !!

    ReplyDelete