Thursday, 29 March 2012

ദേവദാസി സമ്പ്രദായം: സത്യവും മിഥ്യയും


മുന്‍പ് നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം വഴി ഹിന്ദു മതം അല്ലെങ്കില്‍ ഹൈന്ദവര്‍ ക്ഷേത്രങ്ങള്‍ വഴി വ്യഭിചാരം നടത്തിയിരുന്നവര്‍ ആണെന്നും, ദേവദാസികള്‍ വ്യഭിചാരികള്‍ ആയിരുന്നെന്നും, അത് ഹിന്ദു മതം അംഗീകരിച്ചു കൊടുക്കുന്നു എന്നാ തരത്തിലുള്ള ശക്തമായ പ്രചാരണങ്ങള്‍ അഴിച്ചു വിടുകയാണ് ഇവിടത്തെ ക്രിസ്ത്യന്‍ മിഷനറിമാരും, ജിഹാടികളും. ഈ കുതന്ത്രം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. അതിനു താങ്ങായി ചില മാധ്യമങ്ങളും സിനിമകളും ഉദ്ഭവിച്ചു. ആ പ്രചാരണങ്ങള്‍ക്ക് മുന്‍പില്‍ ഹിന്ദുവെന്നു അഭിമാനിചിരുന്നവര്‍ പോലും വീണു പോയി എന്നതാണ് വാസ്തവം. എന്താണ് സത്യം?

ആദ്യമേ പറയട്ടെ തമിഴ് നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദേവദാസി എന്ന് അറിയപ്പെടുന്ന ഒരു കൂട്ടം സ്ത്രീകള്‍ ഉണ്ട്. അവരുടെ ജീവിത മാര്‍ഗം എന്നത് വ്യഭിചാരം ആണ്. പലരും അത് പുതു തലമുറയ്ക്കും പകര്‍ന്നു കൊടുക്കുന്നു. അതൊരു വസ്തുത ആണ്. ഇവിടെ നമ്മള്‍ അന്വേഷിക്കുന്നത് മൂന്നു കാര്യങ്ങള്‍ ആണ്. എന്തായിരുന്നു ദേവദാസി സമ്പ്രദായം? ഇന്ന് ദേവദാസി എന്നറിയപ്പെടുന്നവര്‍ യഥാര്‍ത്ഥ ദേവദാസികള്‍ ആണോ? എങ്ങിനെ അവര്‍ വ്യഭിചാരികള്‍ ആയി?

എന്താണ് ദേവദാസി? ഒരു കാലത്ത് ക്ഷേത്രങ്ങളുടെ അവിഭാജ്യ ഭാഗം ആയിരുന്നു ദേവദാസികള്‍. ക്ഷേത്രം വൃത്തിയാക്കല്‍, തിരി തെളിയിക്കല്‍, വിഗ്രഹങ്ങളെ പട്ടു അനിയിക്കള്‍ തുടങ്ങി ക്ഷേത്രത്തിലെ മിക്ക ജോലികളും ചെയ്തിരുന്നത് ഈ ദേവദാസികള്‍ ആയിരുന്നു. ദൈവത്തോടുള്ള ആരാധനയില്‍ അവര്‍ ഭക്തിയിടെ ആടുകയും പാടുകയും ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് നൃത്തവും പാട്ടും പഠിപ്പിചിരുന്നതും അവര്‍ ആയിരുന്നു. അന്ന് ക്ലാസ്സിക്കല്‍ കലകള്‍ ജീവിപ്പിച്ചു നിലനിര്‍ത്തി കൊണ്ടു പോയിരുന്നത് അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ആയിരുന്നു. ഈ യാഥാര്‍ത്യയങ്ങള്‍ക്ക് മുകളില്‍ മറയായി ഇന്ന് നിലകൊള്ളുന്നത് ചില ഗൂഡ ശക്തികള്‍ ഉണ്ടാക്കിയെടുത്ത ഒരു പാട് നുണകളും തെറ്റിധാരാണകളും മാത്രമാണ്. ദേവദാസി എന്നാ പദത്തിന്‍റെ അര്‍ഥം പോലും ദൈവത്തിന്‍റെ ദാസി എന്നാണ്.

ദേവദാസി സമ്പ്രദായത്തെ കുറിച്ച് ചരിത്രത്തില്‍ താളുകളില്‍ ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് A .D 6 ആം നൂറ്റാണ്ടില്‍ ആണ്. കേശാരി രാജവംശത്തിലെ കോലാവതി രാജ്ഞി ബ്രഹ്മേശ്വര ക്ഷേത്രം നിര്‍മ്മിക്കുകയും ക്ഷേത്രത്തിലേക്ക് ദേവദാസികളെ നല്‍കുകയും ചെയ്തു. ഇതേ കാലഖട്ടത്തില്‍ മേഖേശ്വാര്‍ സോവനെശ്വാര്‍ ക്ഷേത്രങ്ങളിലും ദേവദാസികള്‍ നിലവില്‍ വന്നതായി ചരിത്രം പറയുന്നു. അക്കാലത്തു ക്ഷേത്രം എന്നത് കലയുടെ കേന്ദ്രം കൂടി ആയിരുന്നു. ക്ഷേത്ര കലയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്കു ചെറുതല്ല. ജഗന്നാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവ്‌ ചൂടഗംഗദേവ്ക്ഷേത്ര പരിപാലനത്തിനായി നിയോഗിച്ച 36 വിഭാഗം ജീവനക്കാരില്‍ ഒരു വിഭാഗം മാത്രം ആയിരുന്നു ദേവദാസികള്‍. ക്ഷേത്ര പരിപാലകര്‍ ആയതു കൊണ്ട് തന്നെ ഈ 36 വിഭാഗത്തില്‍ പെട്ടവര്‍ക്കും രാജാവ്‌ താമസിക്കാന്‍ ഭൂമി നല്‍കുകയും അവരുടെ ജീവിതത്തില്‍ ചിട്ടവട്ടങ്ങള്‍ കൊണ്ട് വരികയും ചെയ്തു. അവര്‍ക്കുണ്ടായിരുന്ന നിയമങ്ങള്‍ ‘മദല പഞ്ചി’ എന്നാ പുസ്തകത്തില്‍ വ്യക്തമായി പ്രതിപാതിച്ചിരുന്നു. പിന്നീട് ഈ ദേവദാസി സമ്പ്രദായം രാജ്യത്തിന്‍റെ പല ഭാഗത്തേക്കും വ്യാപിച്ചു. ഭഗവന്‍ വിഷ്ണുവിനെ പരിപാലിച്ചിരുന്ന ദേവദാസികള്‍ക്ക് സമൂഹത്തില്‍ അത്യന്തം ബഹുമാനവും ഉയര്‍ന്ന പദവിയും അധികാരവും ഉണ്ടായിരുന്നു. ലക്ഷ്മി ദേവി ആയി ആയിരുന്നു അവരെ കണക്കാക്കിയിരുന്നത്.

ദേവദാസി സമ്പ്രദായത്തിന്റെ തകര്‍ച്ച ഉണ്ടാകുന്നതു 1360 A .D യിലെ സുല്‍ത്താന്‍ ഷായുടെ ജഗന്നാഥ ക്ഷേത്ര ആക്രമണത്തോടെ ആണ്. സുല്‍ത്താനും അദ്ധേഹത്തിന്റെ പടയാളികളും പല തരത്തിലുള്ള ചൂഷണത്തിനും അവരെ വിധേയരാക്കി. രാജാ ഭാനുദേവ IV യുടെ മരണത്തെ തുടര്‍ന്ന് അദ്ധേഹത്തിന്റെ മന്ത്രി കപിലേശ്വര അധികാരം പിടിച്ചെടുക്കുകയും സൂര്യ രാജവംശത്തിനു തുടക്കം കുറിക്കുകയും ചെയ്തു. 105 വര്ഷം നിലനിന്ന ആ രാജവംശ കലഖട്ടത്തില്‍ ദേവദാസികള്‍ക്ക് നഷ്ടപ്പെട്ട പ്രതാപവും അധികാരവും തിരിച്ചു കിട്ടി. പക്ഷെ ഷായുടെ ആക്രമണത്തോടെ തകര്‍ന്നു തുടങ്ങിയ ദേവദാസി സമ്പ്രദായം ആ തകര്‍ച്ച പിന്തുടര്‍ന്നതായാണ്‌ കണ്ടത്. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവും ആയി ഉണ്ടായ മാറ്റങ്ങളും ഇതൊനിര് കാരണം ആയി. ക്രമേണ ദേവദാസികള്‍ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യവും അധികാരവും കുറയാന്‍ തുടങ്ങി. ക്ഷേത്രത്തിലെ കലകളുടെ പ്രാധാന്യവും അതോടൊപ്പം കുറഞ്ഞു.

ശ്രീ ചൈതന്യദേവയും അദ്ധേഹത്തിന്റെ ശിഷ്യന്‍ റെയ് രാമാനന്ദ പട്നായികും ക്ഷേത്രങ്ങളിലെ കല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും ദേവദാസികളുടെ ജീവിതത്തെയും പുനരുധീകരിക്കാന്‍ പരിശ്രമിച്ചു. അതൊന്നും ഫലവത്തായില്ല എന്ന് മാത്രമല്ല ശ്രീ ചൈതന്യദേവയുടെ കാലഖട്ടത്തില്‍ തന്നെ ‘Gotipua’ എന്നറിയപ്പെട്ടിരുന്ന പുരുഷ കലാകാരന്‍മാര്‍ രൂപം കൊണ്ടു. ക്ഷേത്രത്തില്‍ നിന്നും അകന്നു അവര്‍ ഗ്രാമങ്ങളില്‍ നാടകം എന്നാ രീതിയില്‍ ഉള്ള കല രൂപങ്ങളും നൃത്തവും അവതരിപ്പിക്കാന്‍ തുടങ്ങി. ഇതെല്ലം തന്നെ ദേവദാസി സമ്പ്രദായത്തെ പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് തള്ളി വിട്ടു. അതെ തുടര്‍ന്ന് ദേവദാസികള്‍ ആയിരുന്നവര്‍ ഉപജീവനത്തിന് വേണ്ടി മറ്റു പല തോഴിലുകളിലേക്കും തിരിഞ്ഞു.

A.D 1510 ഇല്‍ സുല്‍താന്‍ ഹുസൈന്‍ ഷാ ഒറിസ്സയെ ആക്രമിക്കുകയും A.D1568 ഇല്‍ ഒറീസ്സ അഫ്ഗാനികളുടെ കാല്‍ച്ചുവട്ടില്‍ ആകുകയും ചെയ്തു. ആ കാലഖട്ടത്തില്‍ ഭാരതത്തില്‍ അഴിഞ്ഞാടിയ മുസ്ലിം ചക്രവര്‍ത്തിമാരും രാജാക്കന്മാരും ക്ഷേത്രങ്ങള്‍ എല്ലാം തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ക്ഷേത്രങ്ങളിലെ ദേവദാസി മാരുടെ കാര്യവും വത്യസ്തമായിരുന്നില്ല. അടിമകള്‍ ആക്കപ്പെട്ട അവരെ മുസ്ലിം രാജാക്കന്മാരും പട്ടാളക്കാരും എല്ലാ രീതിയിലും നശിപ്പിച്ചു. ദേവദാസികള്‍ക്ക് ഈ കാലത്ത് ക്ഷേത്രത്തില്‍ നിന്നും രാജാവില്‍ നിന്നും ലഭിച്ചിരുന്ന സാമ്പത്തിക സാമൂഹിക പിന്തുണ ഇല്ലാതായി. ഇതേ തുടര്‍ന്ന് അവര്‍ പട്ടിണിയില്‍ വീഴുകയും ചെയ്തു. യാതൊരു ഉപജീവന മാര്‍ഗവും ഇല്ലാതിരുന്ന ദേവദാസികള്‍ ഉപജീവനത്തിന് വേണ്ടി നാട്ടു രാജാക്കന്മാരുടെയും നാട് വാഴികളുടെയും സദസ്സുകളില്‍ നൃത്തമാടാന്‍ തുടങ്ങി. എന്നാല്‍ അത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത് പോലെ ഉള്ള ഭക്തി നിര്‍ഭരമായ, ഈശ്വര പ്രീതിക്കായുള്ള നൃത്തം ആയിരുന്നില്ല.

ഈ കലഖട്ടത്തില്‍ വന്ന രാജാവ്‌ രാമചന്ദ്രദേവന്‍ ജഗന്നാഥ ക്ഷേത്രത്തിലെ ക്ഷേത്ര കാര്യങ്ങള്‍ പുനരാരംഭിച്ചു. എന്നാല്‍ ഇക്കാലത്ത് ദേവദാസികള്‍ക്ക് കാര്യമായ റോള്‍ അവിടെ ഉണ്ടായിരുന്നില്ല. ഭക്തി നിര്‍ഭരമായ പാട്ടുകള്‍ പാടാനും ചില അവസരങ്ങളില്‍ നൃത്തം ചെയ്യാനും വേണ്ടി മാത്രമേ അവരെ ക്ഷേത്രത്തിലേക്ക് ക്ഷനിച്ചിരുന്നുള്ളൂ. സമൂഹത്തില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനം ഏതാണ്ടീ കലഖട്ടത്തില്‍ നഷ്ടമായി കഴിഞ്ഞിരുന്നു. 17 ആം നൂറ്റാണ്ടിലും 18 ആം നൂറ്റാണ്ടിലും ആയി പല തവണ ജഗന്നാഥ ക്ഷേത്രം ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. 18 ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മറാത്തികള്‍ ഒരിസ്സയില്‍ വന്നപ്പോള്‍ ക്ഷേത്ര കാര്യങ്ങള്‍ വീണ്ടും പുനരാരംഭിചെങ്കിലും ദേവദാസികള്‍ക്ക് അവിടെ യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. അതിനു പ്രധാന കാരണം എന്നത് ദേവദാസികള്‍ക്ക് ഉണ്ടായിരുന്ന പവിത്രത നഷ്ടപ്പെട്ടു എന്നതാണ്. കേവലം നര്‍ത്തകിമാര്‍ ആയി അധപതിച്ച അവര്‍ സമൂഹത്തില്‍ മോശപ്പെടവര്‍ ആകുകയും ചെയ്തു. ഭാരതത്തില്‍ ഉടനീളം ഇതേ സ്ഥിതി ആയിരുന്നു.

17 ആം നൂറ്റാണ്ടില്‍ ഭാരതത്തില്‍ എത്തിയ ബ്രിട്ടീഷ്‌ കാര്‍ക്ക് ക്ഷേത്രങ്ങളില്‍ ആടുകയും പാടുകയും ചെയ്തിരുന്ന ദേവദാസികള്‍ ആശ്ചര്യം ആയിരുന്നു. യൂറോപ്യന്‍ ചിന്താഗതിയില്‍ നൃത്തം എന്നത് കേവലം കാഴ്ചക്കാരെ ത്രസിപ്പിക്കാന്‍ വേണ്ടി മാത്രം ഉള്ള ഒന്നായിരുന്നു. അവര്‍ ദേവദാസികളെ “nautch-girls” എന്ന് വിളിക്കാനും തുടങ്ങി. അവരെ സംബന്ധിച്ചിടത്തോളം നര്‍ത്തകിമാര്‍ കാണികള്‍ക്ക് രസിക്കാന്‍ വേണ്ടി ശരീരം ഉപയോഗിക്കുന്ന മനുഷ്യ മാംസങ്ങള്‍ മാത്രം ആയിരുന്നു. യൂറോപ്പില്‍ ഉണ്ടായിരുന്ന അത്തരം നര്‍ത്തകിമാര്‍ വേശ്യവൃത്തിയിലും പലപ്പോഴും ഏര്‍പ്പെട്ടിരുന്നു. അത് കൊണ്ടു തന്നെ ദേവദാസികള്‍ അവരുടെ കണ്ണുകള്‍ക്ക്‌ മോശപ്പെട്ടവല്‍ ആയിരുന്നു. എന്നിരുന്നാലും ആദ്യ കാല യൂറോപ്യന്‍ സഞ്ചാരികള്‍ എഴുതിയ ഒരു ചരിത്ര പുസ്തകത്തില്‍ പോലും ഭാരതത്തിലെ വേശ്യാവൃത്തിയെ കുറിച്ച് ഒരിക്കല്‍ പോലും ഒരിടത്തും പറയുന്നില്ല.

1892 ഇല്‍ ഇന്ത്യന്‍ Viceroy ക്കും Governor General of India ക്കും മദ്രാസ്‌ ഗവര്ന്നര്‍ക്കും ഒരു അപ്പീല്‍ നല്‍കി. Hindu Social Reforms Associations എന്നാ സംഘടന നല്‍കിയ അപ്പീലില്‍ ആദ്യമായി പറഞ്ഞു. ” That there exists in the Indian community a class of women community commonly known as nautch-girls. And that these women are invariably prostitutes”. ഇത് “Anti-nautch movement” ന്‍റെ ഭാഗം ആയിരുന്നു. അതിനു പിന്നില്‍ പ്രവര്തിചിരുന്നവരില്‍ ചിലര്‍ മിഷനറി മാര്‍ ആയിരുന്നു എന്നത് ഒരു പരമ സത്യം. എന്നാല്‍ മദ്രാസ്‌ ഗവര്ന്നരും ഇന്ത്യന്‍ Viceroy യും അവരുടെ വാദത്തെ തള്ളിക്കളയുകയും “nautch-girls ” എന്നത് കൊണ്ടു അവര്‍ അര്‍ദ്ധമിട്ട ദേവദാസികള്‍ വ്യഭിചാരികള്‍ അല്ല എന്ന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ ഗൂഡ പദ്ധതികളും ആയി അവര്‍ മുന്‍പോട്ടു പോകുക തന്നെ ചെയ്തു.

അക്കാലത്തു നല്ല കുടുംബങ്ങളില്‍ വിവാഹം അടക്കമുള്ള ആഘോഷങ്ങളില്‍ ദേവദാസികളെ ക്ഷണിക്കുമായിരുന്നു, ഭക്തി നിര്‍ഭരമായ ഗാനവും നൃത്തവും ആലപിക്കാന്‍. സമോഹത്തില്‍ വളരെ ബഹുമാനര്‍ഹാമായ പദവി ഉണ്ടായിരുന്ന അവരില്‍ നിന്നും താലി മാല വാങ്ങുന്നത് ഒഴിവാക്കാന്‍ ആകാത്ത ഒരു ചടങ്ങായിരുന്നു. ദേവദാസി ദൈവത്തിന്‍റെ പത്നി ആണെന്നും അത് കൊണ്ടു അവളുടെ ഭര്‍ത്താവിനു മരണം ഇല്ല. അതുകൊണ്ട് തന്നെ ദേവദാസി നല്‍കുന്ന താലി കെട്ടിയാല്‍ ആ ദാമ്പത്യം എന്നും നിലനില്‍ക്കും എന്നാ വിശ്വാസം ആയിരുന്നു ഇതിനു അടിസ്ഥാനം. അത്തരത്തില്‍ സമൂഹത്തില്‍ ഉയര്‍ന്ന പദവിയില്‍ നിന്നിരുന്ന ദേവദാസികളെ ആണ് ഇന്നത്തെ തലമുറ വേശ്യകള്‍ എന്ന് പറഞ്ഞു ആക്ഷേപിക്കുന്നത്.

ക്ഷേത്രങ്ങളുടെ തകര്‍ച്ചയോടെ തന്നെ താറുമാറായ ദേവദാസികളുടെ ജീവിതത്തിനു കത്തി വയ്ക്കുന്നതായിരുന്നു അന്നത്തെ ദേവദാസി വിരുദ്ധരുടെ നിലപാടുകള്‍. സമൂഹത്തെയും ക്ഷേത്രത്തെയും depend ചെയ്തു ജീവിച്ചിരുന്ന ദേവദാസികള്‍ക്ക് ഒരു തുണ്ട് ഭൂമിയോ, ഒരു സംഘടനയോ സര്‍ക്കാരില്‍ നിന്നുള്ള സഹായമോ ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങള്‍ തകര്‍ന്നതോടെ, ദേവദാസി സമ്പ്രദായം ഇല്ലാതായതോടെ, സമൂഹത്തില്‍ അവരുടെ സ്വാധീനം നഷ്ടപ്പെട്ടു തുടങ്ങിയതോടെ അവര്‍ മുഴുപ്പട്ടിണിക്കാരായി. അതിനിടയില്‍ അന്നത്തെ പാശ്ചാത്യ വിദ്യ സമ്പന്നരുടെയും അധികാര വര്‍ഗത്തിന്റെയും ആക്രമണം കൂടി ആയതോടെ, ശരീരത്തെയും ആത്മാവിനെയും ഒരുമിച്ചു കൊണ്ടു പോകാന്‍ അവരില്‍ പലരും വേശ്യകളായി മാറി.

ഒരു പാട് ദേവദാസികള്‍ വേശ്യകള്‍ ആയി മാറിയെങ്കിലും അതിലേറെ പേര്‍ ചെറുത്തു നിന്നു എന്നതാണ് വാസ്തവം. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ പഠനങ്ങള്‍ ദേവദാസികള്‍ ആയിരുന്ന ഭൂരിഭാഗം പേരും കാര്‍ഷിക മേഖലയിലും അത് പോലെ കൂലിപ്പണി എടുത്തും ഉപജീവനം നടത്തുന്നു എന്ന് വെളിപ്പെടുത്തിയതാണ്. സത്യം ഇങ്ങിനെ ആണെന്നിരിക്കെ വേശ്യകള്‍ ആയി മാറിയ, വ്യഭിചാരം നടത്തി ജീവിക്കുന്ന ഒരു വിഭാഗത്തെ ചൂണ്ടിയാണ് പവിത്രമായ ഒരു സമ്പ്രദായത്തെ ഇകഴ്ത്തി കാട്ടുന്നതും, അത് വഴി ഒരു സംസ്കാരത്തെ തന്നെ മോശപ്പെടുത്തി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും. അതിനു പിന്നില്‍ ഉള്ള ഗൂഡ ശക്തികള്‍ ആരൊക്കെ ആണെന്നത് ഇന്ന് നമുക്ക് ഏറെ കുറെ വ്യക്തമായി അറിയാം എന്ന് വിശ്വസിക്കുന്നു. ഭരതനാട്യം, ഓടിസ്സി തുടങ്ങിയ നൃത്ത രൂപങ്ങളെ നൂറ്റാണ്ടുകളിലൂടെ നില നിര്‍ത്തിയ ദേവദാസികള്‍ക്ക് ചരിത്ര താളുകളില്‍ ആദരണീയ സ്ഥാനമാണ് നല്‍കേണ്ടത്, അല്ലാതെ വേശ്യകള്‍ എന്ന് മുദ്ര കുത്തുകയല്ല.

“”Last year I visited Andhra Pradesh, Karnataka and Maharashtra for conducting public hearings on the subject of Devadasis. There were six public hearings (two in each state). At every public hearing, the women demanded that they should not be branded as prostitutes. They did not know that their demand involved undoing a propaganda carried out for more than a century. They are carrying on their struggle for dignity well aware of the fact that they belong to an institution on the verge of extinction.

There is no doubt that the institution of devadasis is dying or is almost dead. It could not and should not have survived after temples ceased to occupy their place of glory. Yet, it survived and caused untold misery to the affected women. There are less than fifty thousand devadasis (including former devadasis) in the country today. Most of them are not practicing any of the customs associated with devadasis. The institution of devadasis cannot be revived since the supporting institutions have ceased to exist. Soon devadasis will be a subject of 



history.”" : Words of K. Santhaa Reddy, National 


Commision for Women.

ക്ഷേത്രങ്ങളെയും ഹൈന്ദവതയേയും 



മോശപ്പെടുത്തി ചിത്രീകരിച്ചു അതില്‍ നിന്നും 


തങ്ങള്‍ക്കു ആളെക്കൂട്ടാം എന്നാ വൃത്തികെട്ട 


കളിയാണ് ഇവിടെ ക്രിസ്ത്യന്‍ മിഷനറിമാരും, 


ജിഹാദികളും നടത്തുന്നത്. അത് തിരിച്ചറിയാന്‍ 


ഉള്ള ശക്തി നമുക്കുണ്ടാകണം. ഇത്തരം ഹിന്ദു 


വിരുദ്ധ ശക്തികള്‍ ഓതി തന്ന കപട ചരിത്രമല്ല 


യഥാര്‍ത്ഥ ചരിത്രം എന്ന് പല കാര്യങ്ങളിലും നാം 


കണ്ടും കേട്ടും ഇന്ന് മനസ്സിലാക്കി 


കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ സത്യത്തെ 


തിരിച്ചറിയുക. നാം ആരെന്നതില്‍ അഭിമാനിക്കക. 


ഹിന്ദുവിരുദ്ധരുടെയും ദേശ ദ്രോഹികളുടെയും 
കുപ്പ്രചാരണങ്ങള്‍ക്ക് മുന്‍പില്‍ വീഴാതിരിക്കുക. 
അഭിമാനത്തോടെ വിളിച്ചു പറയുക. “ഞാന്‍ 
ഹിന്ദുവാണ്”

കടപ്പാട്: ഹിന്ദു ഐക്യവേദി

1 comment: