Friday, 30 March 2012

സത്യം പറയുമ്പോള്‍ അത് വര്‍ഗീയത ആകും


സത്യം പറയുമ്പോള്‍ അത് വര്‍ഗീയത ആകും എങ്കില്‍.... എന്നെയും അങ്ങനെ കാണാം നിങ്ങള്ക്ക്..

ഇയാള്‍ പുണ്യാളന്‍ ആണോ ചെകുത്താന്‍ ആണോ?

സെന്റ്‌.ഫ്രാന്‍സിസ് സേവിയര്‍ അയാളുടെ ഗോവന്‍ ദൌത്യത്തെ കുറിച്ച് പറഞ്ഞ വരികള്‍ "ഈശ്വരാനുഗ്രഹം കൊണ്ട് ഈ കുട്ടികള്‍ അവരുടെ അച്ഛനമ്മമാരെക്കാള്‍ വളരെ മികച്ചവരാണ്, കാരണം അവര്‍ വിശുദ്ധ നിയമങ്ങളോട് വളരെയധികം കൂറ് പുലര്‍ത്തുന്നു. എവിടെങ്കിലും വിഗ്രഹാരാധന നടക്കുന്നുണ്ടെങ്കില്‍ അവര്‍ എന്നോട് വന്നു പറയും, അത് നടത്തുന്നത് അവരുടെ അച്ഛനാണെങ്കില്‍ പോലും. ഞാന്‍ ഈ കുട്ടികളുമായി അവിടെ ചെല്ലും, അവരെ കൊണ്ട് തന്നെ ആ വിഗ്രഹങ്ങള്‍ തകര്‍ക്കും, അവരെ കൊണ്ട് അതിനെ അധിക്ഷേപിപ്പിക്കും, വിഗ്രഹങ്ങളുടെ മുഖത്ത് തുപ്പാന്‍ പറയും. അതിനു മുകളില്‍ അവര്‍ മൂത്രമൊഴിക്കും. വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കുടിലുകള്‍ അഗ്നിക്കിരയാക്കും. ഇതുകാണുമ്പോള്‍ എന്‍റെ മനസ്സിലുണ്ടാവുന്ന സന്തോഷം, അത് പറഞ്ഞറിയിക്കാന്‍ വയ്യ. കല്‍ വിഗ്രഹങ്ങളെ ആരാധിക്കുന്ന ആ ജനങ്ങളോട് ഞാന്‍ വിശുദ്ധ നിയമങ്ങളെ കുറിച്ച് പറയും. അവര്‍ അനുസരിക്കുന്നില്ല എങ്കില്‍ അവര്‍ക്കുള്ള ശിക്ഷ, അത് എന്‍റെ വാള്‍നടപ്പിലാക്കും (Silva Rego, Vol. I. p. 158)
ഭാരതീയര്‍ക്ക് നേരെ ഇത്രയധികം അതിക്രമങ്ങള്‍ നടത്തിയ, ലക്ഷങ്ങളെ മതഭ്രാന്തിന്‍റെ പേരില്‍ കൊന്നൊടുക്കിയ ,ഭാരതീയ ആചാരങ്ങളെ അപമാനിച്ച ഇയാളെ പുണ്യാളന്‍ ആയി വാഴ്ത്തുന്നത് നമ്മള്‍ നോക്കിയിരിക്കണം. അതിന്‍റെ പേരാണ് മതേതരത്വം. ഈ പോസ്റ്റ്‌ ഇട്ടതിന്‍റെ പേരില്‍ എനിക്ക് കിട്ടുന്ന ആദ്യത്തെ കമന്റ്‌ "വര്‍ഗീയവാദി" എന്നായിരിക്കും. സാരമില്ല, പറയേണ്ടത് പറയാതെ വയ്യ.

കടപ്പാട്: ഇന്റര്‍നെറ്റ്‌ സൗഹൃദ കൂട്ടായ്മ

No comments:

Post a Comment