പ്രകാശം പരത്തും മഹസ്സേ ഭവാന്‍,ഈ യുഗത്തിന്‍ ചരിത്രം കുറിയ്ക്കാനുദിയ്ക്കേഇരുട്ടില് തടഞ്ഞും പഥഭ്രഷ്ടരായുംകുഴഞ്ഞോരു ഞങ്ങള്‍ക്ക് മാര്‍ഗ്ഗം തെളിഞ്ഞുവിനാലക്ഷ്യമങ്ങിങ്ങലഞ്ഞു സ്വജന്മംവൃഥാപാഴ്ക്കിനാവിന്നു തുല്യം തുലഞ്ഞുചരിത്രം സമാജം സ്വധര്മ്മാദിയൊന്നുംസ്മരിയ്ക്കാതെ ഹാ ! വിസ്മൃതിക്കുണ്ടില്‍ വീണുഭവാന് വന്നു കര്‍ത്തവ്യ ദീപം തെളിയ്ക്കേഗുരോ, ഞങ്ങളില്‍ ലക്ഷ്യ ബോധം തെളിഞ്ഞൂപ്രഭാലേശമില്ലാതെ ഘോരാന്ധകാരംപടര്ന്നേറി നിന്നീടുമീരാത്രി തന്നില്ഗതപ്രജ്ഞമീലോകമാകെ ശയിക്കേഭവാനേകന്നുന്നിദ്രബോധം വിളങ്ങിഅഹോ, ശുക്ര നക്ഷത്രമേ നിന്‍ പ്രകാശംപ്രഭാദീപ്തമാക്കുന്നു ഞങ്ങള്‍ക്കു മാര്ഗ്ഗംശതാബ്ദങ്ങളായ് ദുഃഖ തപ്തം വിഭക്തംവിദേശാക്രമങ്ങള്ക്കു സര്‍വ്വം ശരവ്യംഅധീക്ഷിപ്തമായ് ഹിന്ദുരാഷ്ട്രം ക്ഷയിക്കേഭവന്മാനസം വെന്തു നീറിപ്പിടഞ്ഞുവ്രണപ്പെട്ട നിന്‍ ഹൃത്തടത്തിന്‍ വിലാപംപുറപ്പെട്ടു ഹാ ! സംഘമന്ത്രാക്ഷരത്തില്മുറിഞ്ഞറ്റ ബന്ധങ്ങള്‍ വീണ്ടും മുറുക്കാന്അനൈക്യം കളഞ്ഞൈക്യ ബോധം വളര്ത്താന്സമാജം സമസ്തം സുസംബദ്ധമാക്കാന്‍ സ്വയം നീ സമര്‍പ്പിച്ചു നിന്‍ ജീവിതത്തെപ്രണാമം ദധീചേ യുഗാചാര്യ നീയേപ്രണാമം സമാജത്തിനെന്നിന്നറിഞ്ഞൂ (പ്രകാശം)
പ്രകാശം പരത്തും മഹസ്സേ ഭവാന്‍,
ReplyDeleteഈ യുഗത്തിന്‍ ചരിത്രം കുറിയ്ക്കാനുദിയ്ക്കേ
ഇരുട്ടില്‍ തടഞ്ഞും പഥഭ്രഷ്ടരായും
കുഴഞ്ഞോരു ഞങ്ങള്‍ക്ക് മാര്‍ഗ്ഗം തെളിഞ്ഞു
വിനാലക്ഷ്യമങ്ങിങ്ങലഞ്ഞു സ്വജന്മം
വൃഥാപാഴ്ക്കിനാവിന്നു തുല്യം തുലഞ്ഞു
ചരിത്രം സമാജം സ്വധര്‍മ്മാദിയൊന്നും
സ്മരിയ്ക്കാതെ ഹാ ! വിസ്മൃതിക്കുണ്ടില്‍ വീണു
ഭവാന്‍ വന്നു കര്‍ത്തവ്യ ദീപം തെളിയ്ക്കേ
ഗുരോ, ഞങ്ങളില്‍ ലക്ഷ്യ ബോധം തെളിഞ്ഞൂ
പ്രഭാലേശമില്ലാതെ ഘോരാന്ധകാരം
പടര്‍ന്നേറി നിന്നീടുമീരാത്രി തന്നില്‍
ഗതപ്രജ്ഞമീലോകമാകെ ശയിക്കേ
ഭവാനേകന്നുന്നിദ്രബോധം വിളങ്ങി
അഹോ, ശുക്ര നക്ഷത്രമേ നിന്‍ പ്രകാശം
പ്രഭാദീപ്തമാക്കുന്നു ഞങ്ങള്‍ക്കു മാര്‍ഗ്ഗം
ശതാബ്ദങ്ങളായ് ദുഃഖ തപ്തം വിഭക്തം
വിദേശാക്രമങ്ങള്‍ക്കു സര്‍വ്വം ശരവ്യം
അധീക്ഷിപ്തമായ് ഹിന്ദുരാഷ്ട്രം ക്ഷയിക്കേ
ഭവന്‍മാനസം വെന്തു നീറിപ്പിടഞ്ഞു
വ്രണപ്പെട്ട നിന്‍ ഹൃത്തടത്തിന്‍ വിലാപം
പുറപ്പെട്ടു ഹാ ! സംഘമന്ത്രാക്ഷരത്തില്‍
മുറിഞ്ഞറ്റ ബന്ധങ്ങള്‍ വീണ്ടും മുറുക്കാന്‍
അനൈക്യം കളഞ്ഞൈക്യ ബോധം വളര്‍ത്താന്‍
സമാജം സമസ്തം സുസംബദ്ധമാക്കാന്‍
സ്വയം നീ സമര്‍പ്പിച്ചു നിന്‍ ജീവിതത്തെ
പ്രണാമം ദധീചേ യുഗാചാര്യ നീയേ
പ്രണാമം സമാജത്തിനെന്നിന്നറിഞ്ഞൂ (പ്രകാശം)