ഒരു സ്ത്രീ ഗര്‍ഭിണിയായികഴിഞ്ഞാല്‍ നാലാം മാസത്തില്‍ ആചരിക്കുന്ന ചടങ്ങാണ് സീമന്തോന്നയന സംസ്ക്കാരം എന്ന് പറയുന്നത്. ഇത് നാലാം മാസം മാത്രമല്ല; തുടര്‍ന്ന് ആറാം മാസത്തിലും എട്ടാം മാസത്തിലും ആചരിക്കാറുണ്ട്.
ബന്ധുക്കളായ പക്വമതികള്‍, വിവാഹിതര്‍, സുഹൃത്തുക്കള്‍, ഗര്‍ഭാവസ്ഥയെപ്പറ്റി വിവരമുള്ള വൃദ്ധരായ സ്ത്രീകള്‍ എന്നിവര്‍ പ്രത്യേക ദിവസം ഗര്‍ഭിണിയെ സന്ദര്‍ശിക്കുന്ന ചടങ്ങാണിത്. ഈ ദിവസം, അവര്‍ ഗര്‍ഭവതിയോട് സത്സംഗതികള് പറഞ്ഞിരിക്കുക മാത്രമല്ല; ഈശ്വരന് നിവേദിച്ച പാല്‍പ്പായാസം തുടങ്ങിയവ അവര്‍ക്ക് നല്‍കണം. കൂടാതെ, വിശുദ്ധമായ ആഹാരങ്ങള്‍ തയ്യാറാക്കി ഗര്‍ഭിണിയോടൊപ്പം മറ്റു സ്ത്രീകളും കഴിക്കണം. ഇതിനിടയില്‍ സന്തോഷവര്‍ത്തമാനങ്ങള്‍ പറയേണ്ടതും ബന്ധുക്കളായ സ്ത്രീകളുടെ ചുമതലയാകുന്നു.
ഇപ്പറഞ്ഞ കാര്യങ്ങള്‍ പുത്തന്‍തലമുറയില്‍ പുതുമ തോന്നിക്കില്ലെങ്കിലും ഇവ ഗര്‍ഭിണിയില്‍ പല മാറ്റങ്ങളും സംഭവിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും മനശ്ശാസ്ത്രവും സമ്മതിച്ചിട്ടുള്ള കാര്യമാണ്. മറ്റുള്ളവര്‍ നല്‍കുന്ന വര്‍ത്തമാനങ്ങള്‍ ഗര്‍ഭിണിയുടെ മനസികോല്ലാസത്തിനും അതുവഴി ഗര്‍ഭസ്ഥശിശുവിന്‍റെ സുഗമമായ വളര്‍ച്ചയ്ക്കും ഉപകരിക്കുമെന്ന നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്നു വേണം കരുതാന്‍.
കടപ്പാട്: പാഞ്ചജന്യം
No comments:
Post a Comment