Saturday, 25 August 2012

മാധവ സദാശിവ ഗോൾവൽക്കർ (പരംപൂജനീയ ഗുരുജി)



രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകനായിരുന്നു മാധവ സദാശിവ ഗോൾവൽക്കർ. അനുയായികൾക്കിടയിൽ ഇദ്ദേഹം പരംപൂജനീയ ഗുരുജി എന്ന് അറിയപ്പെട്ടിരുന്നു.










ചെറുപ്പകാലം


1906 ഫെബ്രുവരി മാസം 19-ന്‌ മഹാരാഷ്ട്രയിലെ 

നാഗ്‌പൂരിനടുത്തുള്ള രാംടേക്കിലാണ്‌ അദ്ദേഹം 

ജനിച്ചത്‌. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന 

ഇദ്ദേഹം ഒൻപതുമക്കളിൽ നാലാമനായിരുന്നു. ഈ 

മകനൊഴികെ ബാക്കി കുട്ടികളെല്ലാം 

ചെറുപ്രായത്തിലേ മരിച്ചു.
ബനാറസ്‌ ഹിന്ദു സർവ്വകലാശാലയിൽ

ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം

മുതൽക്കേ പണ്ഡിറ്റ്‌ മദന മോഹന

മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ

ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു.പഠനത്തിനു

ശേഷം ഒന്നു രണ്ടു വർഷത്തോളം അദ്ദേഹം

പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ

കാലയളവിൽ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി

എന്നു വിളിച്ചുപോന്നു. ആ സമയത്താണ്‌

സംഘത്തിന്റെ ആശയങ്ങളിലും

പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്‌.1933ൽ

ഗോൾവൽക്കർ മാതാപിതാക്കളോടൊപ്പം

നാഗ്പൂരിലേയ്ക്ക്‌ തിരിച്ചുവന്നു. നാഗ്പൂരിൽ

വച്ച് ഡോക്ടർ കേശവ ബലിരാം ഹെഡ്ഗേവാറിനെ

പരിചയപ്പെട്ടു. നാഗ്പൂരിലെത്തിയതിനു ശേഷം

അദ്ദേഹം നിയമം പഠിക്കുകയും പ്രാക്ടീസ്‌

ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി യുവാക്കളെ

സജ്ജീകരിക്കാനും അദ്ദേഹം യത്നിച്ചു.
സ്വാമി അഖണ്ഡാനന്ദനിൽ നിന്നും സംന്യാസം

സ്വീകരിച്ച ഗോൾവൽക്കർ വിവാഹിതനായില്ല.

നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളൻ

മുടിയും എല്ലാ കാര്യങ്ങളിലും

അവഗാഹവുമുണ്ടായിരുന്ന അദ്ദേഹത്തെ മുതിർന്ന

ആളുകൾ പോലും 'ഗുരുജി' എന്നു വിളിച്ച്

ബഹുമാനിച്ചിരുന്നു

പ്രവർത്തനം


  • ശ്രി കേശവ ബാലറാം ഹെഡ്ഗേവാരിന്റെ മരണ ശേഷം ആർ .എസ് .എസ്സിന്റെ സർസംഘ ചാലക് ചുമതല അദ്ദേഹത്തിൽ അർപ്പിക്കപ്പെട്ടു. സർസംഘചാലക് പദവിയിൽ അദ്ദേഹത്തിന്റെ മരണം വരെ, മുപ്പത്തിമൂന്നു വർഷം സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം ആർ .എസ് .എസ്സിന്റെ സർസംഘ ചാലക് ചുമതലയിൽ ഇരുന്ന വ്യക്തിയും അദ്ദേഹം തന്നെ ആണ് .

  • ഈ കാലയളവിൽ അദ്ദേഹം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു. ഇത്ര വിശദമായ ഭാരതപര്യടനം മറ്റാരും ചെയ്തിരിക്കില്ല. ഓരോ വർഷവും, ഓരോ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് രണ്ടുതവണയെങ്കിലും അദ്ദേഹം സന്ദർശനം നടത്തി.

  • ഹൈന്ദവമൂല്യങ്ങളിൽ ഊന്നിയ ദേശാഭിമാനം വളർത്തിയെടുക്കാൻ അദ്ദേഹം പ്രയത്നിച്ചു. ലളിതമായ ഭാഷയിൽ ഹൈന്ദവ തത്ത്വശാസ്ത്രങ്ങൾക്ക് അദ്ദേഹം വ്യാഖാനം നൽകുകയും യുവാക്കളിൽ ദേശഭക്തി വളർത്തിയെടുക്കാൻ പ്രയത്നിക്കുകയും ചെയ്തു. ജമ്മു-കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല

  • 1962 ലെ ചൈനയുടെ ഇന്ത്യ ആക്രമണ സമയത്ത് , സ്വയം സേവകരോട് (ആർ.എസ്.എസ് അംഗങ്ങൾ). ഭരണകൂടത്തിനോപ്പം രാജ്യ സുരക്ഷയ്ക്ക് വേണ്ടി നിലകൊള്ളാൻ ആഹ്വാനം ചെയ്തു . സ്വയം സേവകർ അദ്ധേഹത്തിന്റെ ആഹ്വാന ഫലമായി ദൽഹി കൊൽക്കത്ത,മുംബൈ തുടങ്ങിയ പട്ടണങ്ങളുടെ ആഭ്യന്തര സുരക്ഷ പാലനം, സൈനീകർക്ക് മരുന്ന് വൈദ്യ സഹായം , രക്തം ഇവ എത്തിക്കൽ എന്നി പ്രവർത്തികളിൽ മുഴുകി ... ഈ പ്രവർത്തനങ്ങളുടെ ഫലമായി 1963 ഇൽ ആർ.എസ്.എസ് നോട് റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ സർക്കാർ ആവശ്യപ്പെടുകയും ആർ.എസ്.എസ് പങ്കെടുക്കുകയും ചെയ്തു

ഹൈന്ദവേതര മതങ്ങളോടുള്ള നിലപാട്

ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു " ഞങ്ങളുടെ മത ബോധവും തത്വ ചിന്തയും പ്രകാരം ഒരു മുസ്ലീം ഒരു ഹിന്ദുവിനോളം തന്നെ നല്ലവനാണ് .ഒരിക്കലും ഹിന്ദു മാത്രം മോക്ഷപ്രാപ്തിയിൽ എത്തും എന്ന് ഞങ്ങൾ ചിന്തിക്കുന്നില്ല .തൻറേതായ ചിന്തകൾക്ക് അനുസൃതമായ പാത സ്വീകരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് . നിങ്ങളുടെ പാത അത് ഹിന്ദുത്വമാനെങ്കിലും , ക്രിസ്തു മതം ആണെങ്കിലും ഇസ്ലാം ആണെങ്കിലും അത് പിന്തുടരുക .ആളുകളെ യഥാർത്ഥ ഹിന്ദുത്വം പഠിപ്പിക്കൂ, യഥാർത്ഥ ഇസ്ലാം അവരെ പഠിപ്പിക്കൂ., മതങ്ങൾ മനുഷ്യനെ നിസ്വാർഥരാകാനാണ് പഠിപ്പിക്കുന്നത്‌ എന്ന് അവർ അറിയട്ടെ "


നിലപാടുകൾ


  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ വിചാരധാര എന്ന ഗ്രന്ഥത്തിൽ: "രാഷ്ട്രത്തെകുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം രൂപീകൃതമായിട്ടുള്ള ഭൂമിശാസ്ത്രപമായ ദേശീയതാ വാദത്തെയും സാമാന്യമായ അപകടത്തേയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ നമ്മുടെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഗുണപരവും പ്രചോദനാത്മകവുമായ ധാരണയെ തകർക്കുന്നതും നിരവധി 'സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾ' വളരാൻ അവസരം ലഭിക്കുന്നവയുമാണ്‌. അവ പൂർണ്ണമായും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളാണ്‌. ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്നേഹത്തോടും ദേശിയതാവാദത്തോടും സമീകരിക്കപ്പെട്ടു. പ്രതിലോമപരമായ ഈ വീക്ഷണം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഴുവൻ ഗതിയിലും അതിലെ നേതാക്കളിലും സാധാരണക്കാരിലും വിനാശകരമായ ഫലങ്ങൾ സൃഷ്ടിച്ചു"
  • ജനാധിപത്യത്തെ കുറിച്ച് ഗോൾവൽക്കർ പറയുന്നത് ഇങ്ങനെയാണ്: 'ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ' എന്ന ജനാധിപത്യാശയം രാഷ്ട്ര ഭരണത്തിൽ എല്ലാവരും തുല്യരാണെന്ന അർത്ഥത്തിൽ, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.' 
  • സമത്വത്തെക്കുറിച്ച് ഗോൾവൽക്കർ ഇങ്ങനെ പറയുന്നുണ്ട്: 'സമത്വമെന്നത് കമ്യൂണിസ്റ്റ്കാരുടെ മൗലിക തത്ത്വമാണല്ലോ. പക്ഷേ അത് നില നിൽക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാൻ വെറും ഭൗതിക വസ്തു മാത്രമാണെങ്കിൽ, സമത്വത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങൾ ഉൾക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂ ടാ? '

മരണം

ഗുരുജി ഗോൾവാൾക്കർ ജൂൺ 5, 1973-ൽ ക്യാൻസർ ബാധിതനായി അന്തരിച്ചു . തന്റെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകൾ അദ്ദേഹം അവശേഷിപ്പിച്ചു . ഒന്ന് തൻറെ പിൻഗാമിയായി ബാലാസാഹെബ് ദേവറസ്സിനെ നിയോഗിക്കുകയും അടുത്തത് സ്വയം സേവകർക്കുള്ള കത്തും, മൂന്നാമത്തേത് തൻറെ മരണാനന്തരം ചെയ്യേണ്ടുന്ന കാര്യങ്ങളും ആയിരുന്നു

പരമപൂജനീയ ശ്രീഗുരുജിയുടെ ജീവിത്തിലെ നാഴികക്കല്ലുകള്‍

1906       - ഫെബ്രുവരി 19 തിങ്കള്‍ (ശകവര്‍ഷം 1827 മാഘമാസം 
                 11) രാവിലെ4- 34 ന് നാഗ്പൂരില്‍ ജനനം.
1924       - ഇന്‍റര്‍മീമീഡിയേറ്റു്  പരീക്ഷ വിജയിച്ചു .ഇംഗ്ലിഷില്‍
              ഒന്നാംസ്ഥാനം .ബനാറസ്‌ ഹിന്ദു  സര്‍വകലാശാലയില്‍
               പ്രവേശനം .
1926       -ബി.എസ്.സി വിജയിച്ചു
1928        -എം.എസ്.സി വിജയിച്ചു .
1929        -മദ്രാസിലെ മത്സ്യാലയത്തില്‍ ഗവേഷണം
1931        -സംഘത്തില്‍ ചേര്‍ന്നു
1931- 33   -ബനാറസ്‌ ഹിന്ദു  സര്‍വകലാശാലയില്‍ പ്രഫസര്‍
1935         -എല്‍ . എല്‍ .ബി .ജയിച്ചു
1936       -ദീപാവലിക്ക് മുന്‍പ് സാരഗാച്ചി(ബംഗാള്‍ ) യിലേക്കുള്ള
               യാത്ര. രാമകൃഷ്ണസംഘത്തിന്‍റെഅധ്യക്ഷന്‍ ശ്രീ
               അഖണ്ഡാനന്തജിയുടെ സന്നിധിയില്‍ .
1937      -ജനുവരി 13 ന് മകരസംക്രാന്തി ദിവസം
             ദീക്ഷസ്വീകാരണം .ഫെബ്രുവരി 7 - ന് ശ്രീ
             അഖണ്ഡാനന്തജിയുടെ മഹാനിര്‍വാണം .മാര്‍ച്ച്
             അവസാനത്തോടെ നാഗ്പൂര്‍ലേക്ക് മടക്കം .
1938     -നാഗ്പൂര്‍ സംഘശിക്ഷാവര്‍ഗിന്‍റെ സരവാധികാരി.
1939     -ആഗസ്റ്റ് 13ന് രക്ഷാബന്ധന്‍ ദിവസം സര്‍കാര്യവഹ്
               ആയി നിശ്ചയിച്ചു .
1940      -ജൂണ്‍ 21 ന് പൂജനീയഡോക്ടര്‍ജിയുടെ നിര്യാണം
              .ജൂലായ് 3 ന് സര്‍സംഘചാലക് ആയി നിയോഗം .

1948      -ഫെബ്രുവരി 1 - ന് നാഗ്പൂരില്‍ അറസ്റ്റില്‍ .ഫെബ്രുവരി 8
              ന് സംഘത്തെ നിരോധിക്കുന്നു .
1949      -ജനുവരി 29 ന് സത്യാഗ്രഹം അവസാനിപ്പിച്ചു . ശ്രീ ഗ .
              വി .കേത്കര്‍ , ശ്രീ ടി .ആര്‍ .വി .ശാസ്ത്രി
              തുടങ്ങിയവരുടെ മധ്യസ്ഥം .
              -ജൂലായ് 12 ന് നിരോധനം നീങ്ങി .
1952      -ഗോവധനിരോധന സമരം .ഡിസംബര്‍ 7 ന് ഏകദേശം        
               2 കോടി ജനങ്ങള്‍ ഒപ്പ് വെച്ച നിവേദനം രാഷ്രപതി ശ്രീ
               രാജേന്ദ്രപ്രസാദിന് സമര്‍പ്പിച്ചു.
 1956     -അമ്പത്തിഒന്നാം പിറന്നാള്‍ രാജ്യമെമ്പാടും ആഘോഷം
 1964     -കൃഷ്ണജന്മാഷ്ട്ടമി ദിവസം മുംബൈയില്‍
                സാന്തീപനി ആശ്രമത്തില്‍ വിശ്വഹിന്ദുപരിഷത്ത്
                സ്ഥാപനം .
1965       -സെപ്റ്റംബര്‍ ആറിന് ഭാരതവും പാകിസ്ഥാനും ആയി
               യുദ്ധം . പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ശാസ്ത്രി
               വിളിച്ചുചേര്‍ത്ത ദേശിയനേതാക്കളുടെ യോഗത്തില്‍
               പങ്കെടുത്തു .
1973       -മാര്‍ച്ച് 24 - 25 തിയതികളില്‍ നാഗ്പൂരില്‍
               അഖിലഭാരതീയ പ്രതിനിധിസഭയുടെ ബൈഠക്ക്
              'വിജയം തന്നെ വിജയം ' എന്ന അവസാനപ്രഭാഷണം .
                   - ജൂണ്‍ 5 ന് രാത്രി 9.05 ന് മഹാസമാധി
                    -ജൂണ്‍ 6 ന് വൈകുന്നേരം രേശംബാഗില്‍         
                അന്ത്യസംസ്കാരം .


























No comments:

Post a Comment