Saturday, 25 August 2012

ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ(ഡോക്ടർജി )




ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെട്ടിരുന്നഡോ. കേശവ ബലിറാം ഹെഡ്ഗേവാർ (ഏപ്രിൽ 1, 1889 – ജൂൺ 21, 1940)‍. ഭാരതീയ ദർശനങ്ങളിലും, ജീവിതമൂല്യങ്ങളിലുമൂന്നിയ ഹിന്ദു രാഷ്ട്രം എന്ന ആശയത്തിനു പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ 1925-ലെ വിജയദശമി ദിവസം മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ്‌ ഡോ.ഹെഡ്ഗേവാർ ആർ.എസ്.എസ്. സ്ഥാപിച്ചത്.ഹെഡ്ഗേവാറിന്റെ ചിന്താധാരകളെ സാമൂഹ്യ പരിഷ്കർത്താക്കളായ സ്വാമി വിവേകാനന്ദ, വിനായക് ദാമോദർ സവർക്കർ, അരബിന്ദോ എന്നിവരുടെ തത്വങ്ങളും ആശയങ്ങളും സ്വാധീനിച്ചിരുന്നു.


ബാല്യം

ഡോക്ടർ ഹെഡ്ഗെവാർ 1889 ലെ ഗുടീപദ്വ ദിനത്തിൽ(മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്‌, കർണാടക എന്നീ പ്രദേശങ്ങളിലെ പുതുവത്സര ദിനം) ജനിച്ചു. നിസാമാബാദ്‌ ജില്ലയിലെ ബോധൻ താലൂകിലെ കുന്തകുർതി എന്ന വില്ലേജിലെ ഒരു മാഹാരാഷ്ട്രിയൻ ദേശസ്ഥബ്രാഹ്മണ വിഭാഗത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.ഗോദാവരി,വഞ്റാ,ഹരിദ്ര എന്നീ മൂന്നു നദികൾ കൂടിച്ചേരുന്ന ത്രിവേണി സംഗമപ്രദേശം എന്ന വൈശിഷ്ട്യം കൂടി ഈ ഗ്രാമത്തിനുണ്ട്.
ചെറുപ്പത്തിൽ തന്നെ കടുത്ത ദേശഭക്തിയും ബ്രിട്ടീഷ് ഭരണത്തോടുള്ള വിമുഖതയും ഹെഡ്ഗേവാർ കാണിച്ചിരുന്നു


യൌവ്വനവും വിദ്യാഭ്യാസവും

മെട്രിക്കുലേഷനുശേഷം അദ്ദേഹം ഡോക്ടർ ബി.എസ് മൂന്ജെയുടെ പ്രേരണയാൽ കൊൽകൊത്തയിൽ വൈദ്യശാസ്ത്രത്തിൽ ഉപരിപഠനം തുടർന്നു.അവിടെ ശ്യാംസുന്ദർ ചക്രബർത്തിയുടെ കൂടെ താമസിക്കുന്നകാലത്ത്,അനുശീലൻ സമിതി,ജുഗാന്തർ(ബംഗാൾ) തുടങ്ങിയ രഹസ്യ വിപ്ലവസംഘടനകളുടെ സമരതന്ത്രങ്ങളെ കുറിച്ചു മനസിലാക്കി
അനുശീലൻ സമിതിയിലെ അംഗമായിരുന്ന അദ്ദേഹം റാം പ്രസാദ്‌ ബിസ്മിൽ തുടങ്ങിയ വിപ്ലവകാരികളുമായി അടുത്തബന്ധം പുലർത്തിയിരുന്നു. ബ്രിട്ടിഷുകാർക്കെതിരെ നടന്ന ചരിത്ര പ്രസിദ്ധമായ കകൊരി സംഭവത്തിൽ(ഹിന്ദുസ്ഥാൻ റീപബ്ലികൻ അസോസിയേഷൻ) കേശബ് ചക്രബർത്തി എന്ന പേരിൽ അദ്ദേഹം സജീവ പങ്കാളിത്തം വഹിക്കുകയും ഒളിവിൽ പോകുകയും ചെയ്തു. പിന്നീട്,വിപ്ലവകാരികളുടെ നിശ്ചയദാർഡ്യം മാതൃകാപരമെങ്കിലും രാഷ്ട്രം എന്ന സങ്കല്പത്തിന് സായുധകലാപം അസാധ്യം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.1915 ഇൽ വൈദ്യ ശാസ്ത്രത്തിൽ ബിരുദ്ധം നേടിയതിനു ശേഷം അദ്ദേഹം നാഗ്പൂരിലേക്ക്മടങ്ങി



ഇന്ത്യൻ സ്വാതന്ത്ര്യ സമരം

നാഗപ്പൂരിലേക്ക് തിരിച്ചെത്തിയ ഹെഡ്ഗെവാർ ബാല ഗംഗാധര തിലകൻറെ പ്രവർത്തനങ്ങളിൽ കൂടുതൽ ആകൃഷ്ടനാകുകയും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്, രാഷ്ട്രീയ മണ്ഡൽ ഇവയുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ വ്യാപൃതനാകുകയും ചെയ്തു . തിലകന്റെ മരണശേഷം ഗാന്ധിജി കോണ്ഗ്രസ് നേതൃത്വത്തിലേക്ക് എത്തപ്പെട്ടു . നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തിനൊപ്പം നടത്താനുള്ള മഹാത്മാഗാന്ധിയുടെ തീരുമാനത്തെ ഹെഡ്ഗെവാർ എതിർത്തു എങ്കിലും സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നു.1921 ആഗസ്റ്റ്‌ 19 മുതൽ 1922 ജൂലായ്‌ 12 വരെ അദ്ദേഹം ജയിലിൽ അടക്കപ്പെ


രാഷ്ട്രീയ സ്വയം സേവക സംഘം



1925 ലെ വിജയ ദശമി ദിവസം ഹെഡ്ഗെവാർ രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകരിച്ചു . ആളുകൾക്ക് എല്ലാ ദിവസവും ഒരു മണിക്കൂർ ഒത്തുകൂടാനും ശാരീരികവും മാനസീകവും ആയ വികാസം നേടാനും അദ്ദേഹം ശാഖ എന്ന കാര്യപദ്ധതി ആവിഷ്കരിച്ചു .എന്നാൽ സാധാരണ സംഘടനാ രൂപീകരണങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പേര് , കാര്യാലയം , പരസ്യം ഇവ ഒന്നും ഇല്ലാതെ ആണ് അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിനു രൂപം നൽകിയത് . 1926 ഏപ്രിൽ പതിനേഴിനാണ് അദ്ദേഹം താൻ രൂപികരിച്ച സംഘടനക്കു പേര് കൊടുത്തത് .ആർ എസ് എസ്സിന്റെ വളർച്ചക്കായി പ്രചാരകൻ മാരെ വിവിധ പ്രദേശങ്ങളിലേക്ക് അയക്കുന്ന പതിവും അദ്ദേഹം തുടങ്ങി . അംഗങ്ങളുടെ വ്യക്തിത്വ രൂപീകരണം ആണ് ഏറ്റവും ആവശ്യം എന്ന് അദ്ദേഹം വിശ്വസിച്ചു
1930 ഇൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു , സംഘടന എന്ന നിലയിൽ ആർ.എസ് .എസ്സിനെ നേരിട്ട് പങ്കെടുപ്പിക്കുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ചു എന്നാൽ അംഗങ്ങൾക്ക് പങ്കെടുക്കാം എന്ന് അദ്ദേഹം സ്വയം സേവകരെ (ആർ.എസ് .എസ് അംഗങ്ങൾ) അറിയിച്ചു . സ്വയം മാതൃകയായി അദ്ദേഹം വനസത്യാഗ്രഹത്തിൽ പങ്കെടുക്കാനായി 1930 ഇൽ ആർ.എസ് .എസ് സർ സംഘ ചാലക് പദവി ഒഴിയുകയും ജയിൽ വാസം വരിക്കുകയും ചെയ്തു.ജയിൽ വിമുക്തനായി തിരിച്ചെത്തി വീണ്ടും സർ സംഘ ചാലക് സ്ഥാനം വീണ്ടും ഏറ്റെടുത്ത അദ്ദേഹം മരണം വരെ ആ സ്ഥാനത്ത് തുടർന്നു

ഗാന്ധിയുടെ സന്ദർശനം

1934 ഡിസംബറിൽ വാർധ ജില്ലയിൽ ആർ എസ് എസ് നടത്തിയ ശിബിരം ഗാന്ധിജി സന്ദർശിച്ചു . ജാതി, പ്രാദേശികവാദം ഇവയ്ക്ക് അതീതമായി അവിടെ കൂടിയിരുന്ന 1500 ഓളം ആർ എസ് എസ് പ്രവർത്തകരെ കണ്ട അദ്ദേഹം വളരെ അധികം സന്തോഷിച്ചു . അടുത്ത ദിവസം ഹെഡ്ഗെവാർ ഗാന്ധിയെ സന്ദർശിച്ച് സംഘത്തെ പറ്റിയും പ്രവർത്തന രീതിയെ പറ്റിയും വിവരിച്ചു കൊടുത്തു . പിരിയുമ്പോൾ വാതിൽക്കൽ എത്തി ഗാന്ധിജി പറഞ്ഞു "ഡോക്ടർജി , നിങ്ങളുടെ ചാരിത്ര ശുദ്ധിയും ആത്മാർഥതയും തീർച്ചയായും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും


മരണം


1940 ജൂൺ 21ന് ന്യൂമോണിയ ബാധയെ തുടർന്ന് അന്തരിച്ചു. മരിക്കുന്നതിനു മുമ്പായി അടുത്ത സർ സംഘ ചാലകനായി മാധവ സദാശിവ ഗോൾവൽക്കറെ അദ്ദേഹം നിയോഗിച്ചു .


                                                                         
  
നാഗ്പൂർ കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഡോക്ടർ ഹെഡ്ഗേവാറിന്റെ പ്രതിമ


ഡോക്ടർജി പൂനയിൽ ഹിന്ദു യുവക് പരിഷത്ത് യോഗത്തിൽ

1 comment:

  1. Prof. Prem raj Pushpakaran writes -- 2025 marks the centenary year of Rashtriya Swayamsevak Sangh and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html

    ReplyDelete