Friday, 3 August 2012

ആദര്‍ശ കഥകള്‍

                                        
                              മണ്ണിന്‍റെ മഹത്വം


                  വേദാന്തപാരംഗതനായ ഗോവിന്ത ഭഗവത്‌പാദരെ ദര്‍ശിക്കാന്‍ ഒരിക്കല്‍ ശങ്കരാചാര്യര്‍ സ്വാമികള്‍ ബദരീനാഥിലേക്ക് പോകുകയായിരുന്നു .യാത്രചെയ്ത് ക്ഷീണിതനായപ്പോള്‍ വിശ്രമിക്കാനായി സ്വാമികള്‍ ഒരു കുളക്കരയില്‍ ഇരുന്നു . അപ്പോള്‍ സമീപത്തുതന്നെ കുറേ തവളകള്‍ കളിക്കുന്നത് അദേഹത്തിന്‍റെ ശ്രദ്ധയില്‍ പ്പെട്ടു .ഗ്രീഷമ ഋതുവിലെ കഠിനമായ ചൂട് സമയമായിരുന്നു അത് .ചൂട്കൊണ്ട് ശങ്കരാചാര്യര്‍ സ്വാമികള്‍ പോലും വിവശനായിരുന്നു.പിന്നെ തവളകളുടെ കാര്യം പറയാനുണ്ടോ? കുളത്തിലെ വെള്ളം ചൂടായത്കൊണ്ട് തവളകള്‍ക്ക് അതില്‍ വസിക്കുക തന്നെ ദുഷ്ക്കരമായിരുന്നു .

             ഇതിനിടയില്‍ തവളകളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി .വെള്ളത്തില്‍ നിന്നും കരയിലേക്ക് കയറിയ തവളക്കുഞ്ഞ് ചൂട് സഹിക്കാതെ സഹായത്തിനായി കരഞ്ഞു .അല്‍പ്പ സമയത്തിനുള്ളില്‍ ഒരു പാമ്പ് തവളകുഞ്ഞിന്‍റെ അടുത്ത്എത്തി .അത് തന്‍റെ ഫണമുയര്‍ത്തി തവളകുഞ്ഞിന് തണല്‍ നല്‍കി .അതുകണ്ട ശങ്കരാചാര്യര്‍ സ്വാമികള്‍ അത്ഭുതപ്പെട്ടു.ഭക്ഷകന്‍ തന്നെ രക്ഷകനായിട്ടുവരിക .ശങ്കരാചാര്യര്‍  അവിടെനിന്നും സ്വാമിയേ കാണാനുള്ള യാത്രതുടര്‍ന്നു . താന്‍ കണ്ടഅത്ഭുതകാഴ്ചയെ കുറിച്ച് ശങ്കരാചാര്യര്‍ ഗോവിന്ത ഭഗവത്‌പാതരെ അറിയിച്ചു . അപ്പോള്‍ സ്വാമികള്‍ പറഞ്ഞു നേരത്തെ ശ്രിംഗി ഋിഷിയുടെ ആശ്രമമുണ്ടായിരുന്ന സ്ഥലമാണത് .അവിടെ എല്ലാ ജീവജാലങ്ങളും ശത്രുതാമനോഭാവം വെടിഞ്ഞ് .സാഹോദര്യത്തോടെയാണ് വര്‍ത്തിച്ചിരുന്നത് . ഈ സംഭവം അതിന്‍റെ പുനരാവൃത്തിയാണ്.


            ഈവാക്കുകള്‍ കേട്ടപ്പോള്‍ ശങ്കരാചാര്യരുടെ മനസ്സില്‍ ഇത്തരത്തിലുള്ള വിചാരം ഉയര്‍ന്നു .''ഭക്ഷ്യവസ്തുവും ഭക്ഷകനും തമ്മില്‍ സമരസപ്പെട്ട് ജീവിക്കുക സാധ്യമാണെങ്കില്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ എന്തുകൊണ്ട് സമരസത ആയികൂട''.അദേഹത്തിന്‍റെ മനക്കണ്ണില്‍ ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള വിശാല ഭൂവിഭാഗം അപ്പോള്‍ നിറഞ്ഞു നിന്നു .തെക്കുള്ള ജനങ്ങള്‍ വടക്കുള്ള ജനങ്ങളെ പോലെ ഹിമാലയത്തെ പവിത്രമായി കരുതുകയും അതിനെ ആരാധിക്കുകയും ,അതേപോലെ വടക്കുള്ളവര്‍ തെക്കുള്ളവരെപോലെ രാമേശ്വരത്തെ ആരാധിക്കുകയും ചെയ്താല്‍ ഭാരതത്തില്‍ ഒരു ഐക്യഭാവം ഉടലെടുക്കുമെന്നും ശങ്കരാചാര്യര്‍ ചിന്തിച്ചു .


            ഈ ചിന്ത ഉയര്‍ന്നു വന്നപ്പോള്‍ അദ്ദേഹം മുഴുവന്‍ ഭാരതത്തിലും കാല്‍നടയായി സഞ്ചരിക്കുകയും വടക്ക് ബദരിനാഥിലും തെക്ക് രാമേശ്വരത്തും കിഴാക്ക് ജഗന്നാഥപുരിയിലും പടിഞ്ഞാറ് ദ്വാരകയിലും മഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു . ജനങ്ങളില്‍ ഐക്യഭാവം സൃഷ്ടിക്കുക എന്ന അദ്ധേഹത്തിന്‍റെ സ്വപ്നം അങ്ങനെ സാക്ഷാല്‍ക്കരിക്കപ്പെട്ടു .ഈ നാലുമഠങ്ങള്‍ സന്തര്‍ശിക്കുന്നവര്‍ക്കും തങ്ങള്‍ ഏതെങ്കിലും പ്രദേശത്തുകാര്‍ എന്നതിലുപരി ഈ ദേശവാസിയാണ് എന്ന വികാരം ഉയര്‍ന്നുവരാന്‍ ഇത് സഹായകമായി.
   

No comments:

Post a Comment