Wednesday, 1 August 2012

ആദര്‍ശ കഥകള്‍

                                                               സമചിത്തത


                  രാമായണത്തില്‍ ഒരു സംഭവം ഉണ്ട് .ഘോരമായ യുദ്ധത്തില്‍ ലക്ഷ്മണന്‍ രാവണപുത്രനായ മേഘനാധനെ വധിച്ചു. വിജയചിഹ്നമെന്ന നിലയില്‍ ശിരസ് ഛേദിച്ച് കൂടാരത്തില്‍ കൊണ്ടുവന്നു.
     
                 മേഘനാദന്‍റെ ഭാര്യ ഭര്‍തൃശരീരത്തോടൊപ്പം സതി അനുഷ്ട്ടിക്കാന്‍ തീരുമാനിച്ചു .അവള്‍ ഭര്‍ത്താവിന്‍റെ ശിരസിനുവേണ്ടി രാമന്‍റെ കൂടാരത്തിലേക്ക് നടന്നു.


               സുന്ദരിയായ ഒരു സ്ത്രീ  കൂടാരം  ലക്ഷ്യമ്മാക്കി നടന്നുവരുന്നത് കണ്ട് വാനരപ്പട ആകാംഷാ ഭരിതരായി .പെട്ടന്ന് ഉത്സാഹപൂര്‍വം അവര്‍വിളിച്ചുപറഞ്ഞു. സീതാദേവി വരുന്നു.രാവണന്‍മരണഭയം കൊണ്ട് സീതയെ സ്വതന്ത്രയാക്കിയിരിക്കുന്നു . നമുക്കിനി യുദ്ധം ചെയ്യാതെ സ്വതന്ത്രയായി കഴിയാം .

            ഇതെല്ലാം കേട്ട് രാമന്‍ ശാന്തനായി അവരോടുപറഞ്ഞു. രാവണന്‍ പത്ത് തലയും ഇരുപതു കയ്യുമായി ജിവനോടെ ഇരിക്കുന്നു. അയാളെ യുദ്ധം ചെയ്തു നശിപ്പിക്കാതെ സീതാദേവിയെ നമുക്ക് ലഭിക്കില്ല . അതുകൊണ്ട് മിഥ്യഭ്രമം ഉപേക്ഷിക്കുക . ആ സ്ത്രീ മേഘനാഥന്‍റെ ഭാര്യ യായിരിക്കാം . സ്വന്തം ഭര്‍ത്താവിന്‍റെ ശിരസുതേടി വന്നതായിരിക്കാം .ശിരസ്സ് വിട്ടുകൊടുത്ത് ആദരവോടെ അവരെ യാത്രയാക്കുക .


        ആലോചിക്കാതെയും കാര്യങ്ങള്‍ സ്പഷ്ടമായി വിലയിരുത്താതെയും എടുത്തുചാടിയാല്‍ അത് നമ്മെ അപകടപ്പെടുത്തും .സമചിത്തതയും നിശ്ചയദാര്‍ഢവുമാണ് നമ്മളെ വിജയത്തിലേക്ക് നയിക്കുന്നത്.


                                                          (ഗുരുജി പറഞ്ഞ കഥ )
              

No comments:

Post a Comment