Sunday, 5 August 2012

ആദര്‍ശകഥ

                                                                   ജതിന്‍ മുഖര്‍ജി  

                   സ്വതന്ത്രം ലഭിക്കുന്നതിനുമുന്‍പുള്ള ഒരു സംഭവമാണ് .ബ്രിട്ടീഷുകാര്‍നമ്മുടെ നാട് ഭരിച്ചിരുന്നകാലം .ഒരു ദിവസം കൊല്‍ക്കത്തയിലെ 'ഗോരാബജാറില്‍' എത്തിയ  ഒരു യുവാവ്‌ അവിടെ അരങ്ങേറിയിരിക്കുന്ന സംഭവം കണ്ട് ആശചര്യചകിതനായി .അവിടേക്ക് വന്നുകൊണ്ടിരുന്നഓരോ ഭാരതീയന്‍റെ യും പുറത്ത് അവിടെ ഉണ്ടായിരുന്ന ഒരു ബ്രിട്ടീഷ് ഉദ്യോകസ്തന്‍ വടികൊണ്ട് അടിച്ച് ഒന്ന് - രണ്ട്-മൂന്ന് എന്നിങ്ങനെ എണ്ണുന്നത് ആണ് അയാള്‍ കണ്ടത് .


                  ഒരു ദൃശ്യം കുറച്ചുനേരം കണ്ടുനിന്നതിനു ശേഷം തന്‍റെ അടുത്ത് കൂടിപ്പോയ ഒരാളോട് വളരേ ഔത്സൂക്യത്തോടെ അയാള്‍ ചോദിച്ചു .സോദരാ ഈ മനുഷ്യന്‍ എന്താണ് എല്ലാവരെയും വടികൊണ്ട് അടിക്കുന്നത് .വടികൊണ്ട് എല്ലാവരെയും എണ്ണം തിട്ടപ്പെടുത്തുകയാണോ?


                   ങ്ഹാ ഇവിടെ ഇങ്ങനെയാണ് എണ്ണം എടുക്കുന്നത് .നിങ്ങള്‍ ഇവിടെ ആദ്യമായിരിക്കും അല്ലെ ? . അതാണ് അങ്ങനെയൊക്കെ ചോദിക്കുന്നത് ?. അയാള്‍ മറുപടി പറഞ്ഞു.യുവാവ്‌ പറഞ്ഞു .ഞാന്‍ ഇവിടെ അപരിചിതന്‍ എന്നത് സത്യമാണ് .പക്ഷേ ഇങ്ങനെ അടി അടികൊള്ളാന്‍ മാത്രം മൂരഖനല്ല ഞാന്‍ .ഇത്രയും പറഞ്ഞ് നിര്‍ബയത്തത്തോടെ നെഞ്ച് വിരിച്ചുകൊണ്ട് യുവാവ്‌ ബ്രിട്ടിഷ് ഉദ്യോഗസ്ഥന്‍റെ അടുത്തെത്തി .ആ നേരത്തെക്ക് ആഉദ്യോഗസ്ഥര്‍ നാല്‍പതെട്ട്വരെ എണ്ണികഴിഞ്ഞിരുന്നു .യുവാവ്‌ തന്‍റെ അടുത്ത് എത്തിയപ്പോള്‍ അയാളുടെ നേരെ വടിയുയര്‍ത്തി .ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ നാല്‍പത്തിഒന്‍പത് എന്ന് എണ്ണി .


                 ഉടന്‍തന്നെ യുവാവ്‌ ചാടി അയാളുടെ കയ്യില്‍നിന്നും വടി പിടിച്ചുവാങ്ങി.എന്നീട്ട് ഉദ്യോകസ്ഥരോട് പറഞ്ഞു.സോദരാ നിങ്ങള്‍ക്ക് എണ്ണം തെറ്റി .സാരമില്ല അത് ഞാന്‍ എണ്ണി ശരിയാക്കാം .ഇത്രയും പറഞ്ഞുകൊണ്ട് യുവാവ്‌ വടികൊണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍റെ തലക്ക് ഒരു അടി കൊടുത്ത്കൊണ്ട് .പറഞ്ഞു -  അന്‍പത്.


            അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ ഒഫീസര്‍ സ്തംഭിച്ചുപോയി .പിന്നെ തന്‍റെ തലയിലെ മുറിവ് തടവാന്‍ തുടങ്ങി .അപ്പോള്‍ യുവാവ്‌ പറഞ്ഞു താങ്കള്‍ക്ക് ഇനി പോകാം താങ്കളെ എണ്ണി കഴിഞ്ഞു .ഒരു കാര്യം ഓര്‍മയില്‍ വക്കുക .ഇനി മേലില്‍ ഈരീതിയില്‍ എണ്ണാന്‍ തുനിയരുത് .ഓഫീസര്‍ക്ക്‌ എന്തെങ്കിലും മറുത്തുപറയാന്‍ പോലുമുള്ള ധൈര്യം ഉണ്ടായില്ല .അയാള്‍ നാണിച്ച് തലകുനിച്ച് അവിടെ നിന്നും രക്ഷപെട്ടു.


          ഇത്രയും ആയപ്പോഴെക്കും ജനം ആയുവാവിനെ വളഞ്ഞു .അപ്പോള്‍ അയാള്‍ അവരോടുപറഞ്ഞു .ഇങ്ങനെ വെള്ളക്കാരുടെ തല്ലുകൊണ്ട് ജീവിക്കുക യാണെങ്കില്‍  നമുക്ക് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കുകയില്ല . അന്യായത്തെയും  അക്രമത്തെയും നാം ശക്തമായിതന്നെ എതിര്‍ക്കണം .ഇങ്ങനെ ജനങ്ങളെ ഉദ്ബോധിപ്പിച്ച യുവാവ് .ജതിന്‍ മുഖര്‍ജി യല്ലാതെ മറ്റാരുമായിരുന്നില്ല. സ്വാതന്ത്രസമരം നടത്തി ജതിന്‍ പല പ്രാവശ്യം ജയിലില്‍ പോയിട്ടുണ്ട് .അവസാനം 1914 സെപ്റ്റംബര്‍ 15 ന് ആധീര ദേശാഭിമാനി സ്വാതന്ത്രത്തിന്‍റെ ബലിവേദിയില്‍ ജീവന്‍ അര്‍പ്പിക്കുകയുണ്ടായി .

   

   

No comments:

Post a Comment