Friday 24 August 2012

ഏകനാഥജിറാണ്ടെ




ജനനം 1914 – സെപ്തം 19 മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ “ ട്രിന്‍ടിലാ “ എന്ന ഗ്രാമത്തില്‍ . 

ഡോക്ടര്‍ജിയുടെ സമ്പര്‍ ക്കത്തില്‍ വന്ന ഏകനാഥജിറാണ്ടെ മെട്രിക്‌ പാസ്സായ ഉടന്‍ സംഘപ്രവര്ത്തനതിനായി നാടിന്റെ ഏതു ഭാഗത്തും പോകാമെന്ന് ഡോക്ടര്‍ജിയെ അറിയിച്ചു . ഡോക്ടര്‍ജിയുടെ നിര്‍ദേശ അനുസരണം ഡിഗ്രി പാസ്സായതിനു ശേഷം 1936 ല്‍ സംഘ പ്രചാരകനായി . പ്രചാരനായിരിക്കെ സാഗര്‍ സര്‍വകലാശാലയില്‍ നിന്നും തത്വ് ശാസ്ത്രത്തില്‍ എം എ ബിരുദം കരസ്ഥമാക്കി . മധ്യ ഭാരതത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു . .


1948 ല്‍ ഗാന്ധിജിയെ വധിച്ചുവെന്ന ദുരാരോപണത്തെ തുടര്‍ന്ന് പ.പു ഗുരുജിയെയും ഭയ്യാജി ദാണെയേയും കാരാഗ്രഹത്തില്‍ അടച്ചപ്പോള്‍ സത്യാഗ്രഹത്തിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തു പ്രവര്‍ത്തിച്ചു . 50,000 ല്‍ പരം സ്വയം സേവകര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു . നിരോധനം പിന്‍വലിക്കാന്‍ എഴുതി തയ്യാറാക്കിയ ഭരണഘടന വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ പ്രമുഖ വ്യക്തികളെ ബന്ധപ്പെട്ടു ആ കാര്യം നിര്‍വഹിച്ചു . 


ബാല സ്വയം സേവകര്‍ക്ക് സംഘത്തില്‍ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് ഭരണഘടനയില്‍ പരാമര്‍ശമുള്ളത് അപകടമാണെന്ന് മദ്രാസിലെ ശ്രീ . വെങ്കടരമണശാസ്ത്രി സൂചിപ്പിച്ചപ്പോള്‍ കോണ്ഗ്രസ്ക്കാര്‍ക്ക് സേവദളത്തില്‍ ബാലന്മാരെ ചേര്‍ക്കാം എങ്കില്‍ സംഘത്തില്‍ ബാലന്മാരെ ചേര്‍ക്കുന്നത് തടയാന്‍ അവര്‍ക്കവകാശമില്ല എന്ന് ബോധ്യപ്പെടുത്തി . 


സംഘത്തില്‍ അനുശാസനം , കീഴ്‌വഴക്കങ്ങള്‍ , വ്യവസ്ഥാകുശാലത ഇവ വളര്‍ത്തിയെടുത്തതില്‍ ഏകനാഥജിറാണ്ടെ യുടെ പങ്കു വളരെ വലുതാണ്‌ . സംഘത്തെ സംബന്ധിച്ച് ഭാരതത്തില്‍ രണ്ടു തരാം ആളുകളെ ഉള്ളു . ഒന്ന് ഇന്നത്തെ സ്വയം സേവകര്‍ , രണ്ടാമത്തേത് നാളത്തെ സ്വയംസേവകരാവേണ്ടവര്‍ . ഈ കാഴ്ച്ചപ്പാടോട് കൂടി പ്രവര്‍ത്തിക്കാന്‍ സ്വയം സേവകരെ സദാ പ്രേരിപ്പിച്ച വ്യക്തിയായിരുന്നു ഏകനാഥജിറാണ്ടെ നിരോധനം പിന്‍വലിച്ചതിനു ശേഷം നിരാശരായി കിടന്ന സംഘ പ്രവര്‍ത്തകരെ ജാഗരൂകരാക്കാനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും അതിനായി ശ്രീ . ഗുരുജിയുടെ 51-നാം പിറന്നാളാഘോഷം നടത്താനും സ്മൃതി മന്ദിര നിര്‍മ്മാനത്തിലുംമൊക്കെ പ്രധാന പങ്കുവഹിച്ചത് ഏകനാഥജിറാണ്ടെ ആയിരുന്നു . 


വിശ്വപ്രസിദ്ധതീര്‍ഥാടനകേന്ദ്രമായിത്തീര്‍ന്ന കന്യാകുമാരിയിലെ ശിലാസ്മാരക നിര്‍മ്മാണം എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിച്ചു അസാധ്യമെന്നു വിധിയെഴുതിയതിനെ സാധ്യമാക്കിത്തീര്‍ന്ന ഉന്നതശീര്‍ഷനും ദ്രിട മാനസനും ഇശ്ശ്ച്ചാശക്തിയുമുള്ള പ്രതിഭാധനനുമായിരുന്നു ഏകനാഥജിറാണ്ടെ 1982 ആഗസ്റ്റ് 22 നു ഇഹലോകവാസം വെടിഞ്ഞു

No comments:

Post a Comment