Thursday, 23 August 2012

ആദര്‍ശകഥകള്‍

                                             ശരിയായ ദാനം

                       ഒരുദിവസം ഭഗവാന്‍ ശ്രീബുദ്ധന്‍ പാടലിപുത്രം സന്തര്‍ശിക്കാന്‍എത്തി .തങ്ങളുടെ നിലവാരത്തിന് അനുസരിച്ച് ബുധഭഗവാനെ സ്വീകരിക്കുവാനുള്ള ഏര്‍പ്പാടുകളില്‍ പാടലീപുത്രനിവാസികള്‍ മുഴുകി .ഭഗവാനെ സന്തര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ രാജാ ബിംബിസാരനുമെത്തി .ബിംബിസാരന്‍റെ ഖജനാവിലെ വിലപിടിച്ച രത്നങ്ങളും മുത്തുകളും ഭഗവാന് കാഴ്ചവച്ചു . ഒരുകൈകൊണ്ട് സന്തോഷപൂര്‍വം ഭഗവാന്‍ ഉപഹാരങ്ങള്‍ സ്വീകരിച്ചു .അതിനുശേഷം മന്തിമാര്‍ ,സേഠ്മാര്‍ ,ധനികര്‍ ,തുടങ്ങി നിരവധി പ്രമുഖര്‍ ഭഗവാന്‍റെ സന്നിധിയില്‍ എത്തി തങ്ങളുടെ വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ഭഗവാന് സമര്‍പ്പിച്ചു .അവയെല്ലാം തന്നെ ഒരു കൈകൊണ്ട് ഭഗവാന്‍ സ്വീകരിച്ചു.

                       ഇതിനിടയില്‍ 80 വയസ്സായ ഒരു വൃദ്ധ വടിയും കുത്തിപ്പിടിച്ച് അവിടെയെത്തി .പ്രായാധിക്യം അവരെ വല്ലാതെ തളര്‍ത്തിയിരുന്നു .അതിനാല്‍ നടക്കുവാന്‍ പോലും ബുദ്ധിമുട്ട് അനുഭവപെട്ടിരുന്നു .ബുദ്ധഭഗവാനെ നമസ്കരിച്ചുകൊണ്ട് അവര്‍ പറഞ്ഞു .'ഭഗവാനേ അങ്ങ് ഇവിടെ എത്തിയിട്ടുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത് .അപ്പോള്‍ ഞാന്‍ ഒരു കൈതച്ചക്ക കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു .വേറൊന്നും എന്‍റെ പക്കലില്ലാത്തതിനാല്‍ പകുതികഴിച്ചഈ കൈതചക്കയാണ്‌ ഞാന്‍ അങ്ങേക്കായി കൊണ്ടുവന്നിരിക്കുന്നത് .എന്‍റെ തുച്ചമായ ഈ ഉപഹാരം അങ്ങ് സ്വീകാരിച്ചാല്‍ ഞാന്‍ മഹാഭാഗ്യവതിയായിത്തീരും''.ഭഗവാന്‍ ബുധന്‍ തന്‍റെ ഇരുകൈകളും നീട്ടി ആ പഴം സ്വീകരിച്ചു.


                          ഇതുകണ്ട് രാജാ ബിംബിസാരന്‍ ആശ്ചര്യചികിതനായി,അദ്ദേഹം ഭഗവാനോട്ചോദിച്ചു 'ഭഗവാനേക്ഷമിച്ചാലും  ഞാന്‍ ഒന്നു ചോദിച്ചോട്ടെ .അങ്ങ് അതിന് വ്യക്തമായ ഉത്തരം തരണം .ഞങ്ങള്‍എല്ലാവരും തന്നെ വളരെവിലപിടിച്ച ഉപഹാരങ്ങള്‍ ആണ് അങ്ങേക്ക് തന്നത് .അവയെല്ലാം അങ്ങ് കൈകൊണ്ട് മാത്രമാണ് സ്വീകരിച്ചത് .എന്നാല്‍ വൃദ്ധതന്ന ഈ എച്ചില്‍ അങ്ങ് ഇരുകൈകളുംകൊണ്ട് സ്വീകരിച്ചത് എന്താണ് ? ബുദ്ധഭഗവാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു .''രാജന്‍ നിങ്ങള്‍ എല്ലാവരും തന്ന ഉപഹാരങ്ങള്‍ ശ്രേഷ്ഠങ്ങള്‍ ആണ് .എന്നാല്‍ അവയെല്ലാം നിങ്ങളുടെ സമ്പത്തിന്‍റെ പത്തിലൊന്നുപോലും ആകുന്നില്ല .വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ തന്ന് നിങ്ങള്‍ സ്വന്തം വലിപ്പം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് .നിങ്ങളുടെ  ദാനം 'സ്വാത്തികദാന' ത്തിന്‍റെ ശ്രേണിയില്‍ പെടുകയില്ല .നേരെമറിച്ച് തരാന്‍ ഒന്നുംതന്നെ ഇല്ലാഞ്ഞിട്ടും തന്‍റെ കയ്യിലുള്ളതിന്‍റെ നല്ലൊരുഭാഗം വൃദ്ധ എന്നിക്ക് സമര്‍പ്പിച്ചു .അത് ശുദ്ധമായ അന്തഃ കരണത്തോട്കൂടിയാണ് തന്നത് .വൃദ്ധ നിര്‍ധനയാണെങ്കിലും സമ്പത്ത്വേണമെന്ന അത്യാഗ്രഹമില്ല .തുച്ഛമായ വസ്തുക്കളെ തന്‍റെ സമ്പത്തായി കണക്കാക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു .അതുകൊണ്ട് തന്നെയാണ് അവരുടെ ദാനം ഞാന്‍ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചത് ''.


No comments:

Post a Comment