ഓണക്കാലമായി, ഓണം ദളിത്
വിരുദ്ധമാണ്, ദളിതനായ
മഹാബലിയെ ചവിട്ടി
താഴ്ത്തിയ വാമനനെ
വരവേല്‍ക്കാന്‍ ആണ്
ഓണാഘോഷം എന്നൊക്കെ
പുലമ്പിക്കൊണ്ട് ചില
നിക്ഷിപ്ത താല്പര്യക്കാര്‍
ഓണത്തെ എതിര്‍ത്തു കൊണ്ട്
ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
ഇതില്‍ സത്യമെത്രയുണ്ട് എന്ന്
നോക്കുന്നത് ഒരു
ആവശ്യമാണെന്ന് തോന്നുന്നു,
പ്രത്യേകിച്ച് മലയാളി മനസ്സില്‍
ഓണത്തെ സംബന്ധിച്ച
വികൃതമായ ചിന്തകള്‍ തിരുകി
കയറ്റാന്‍ ശ്രമിക്കുന്ന ഈ
സമയത്ത്.
മഹാബലിയുടെ കഥയും
വാമനന്റെ അവതാരവും
വിശകലനം ചെയ്യുന്ന സമയത്ത്, മഹാബലിയുടെ
മുത്തശ്ചനായ പ്രഹ്ലാദന്റെ കഥയും
നരസിംഹാവതാരവും ഒപ്പം ഹിരന്യാക്ഷനെയും
കൂര്‍മാവതരത്തെയും പറയാതെ പോകുന്നത്
ശരിയല്ല. ദശാവതാരങ്ങളുടെ കഥയില്‍ ആധികാരിക
ഹൈന്ദവ ഗ്രന്ഥമായ മഹാഭാഗവതം പറയുന്നു:
കാശ്യപന് ദിതി എന്ന ഭാര്യയില്‍ ഹിരന്യാക്ഷന്‍,
ഹിരണ്യ കശിപു എന്നീ രണ്ടു പുത്രന്മാര്‍ ഉണ്ടായി.
ഇവര്‍ കഠിന തപസു ചെയ്തു വരങ്ങള്‍ വാങ്ങി
കൊണ്ട് ഭൂമി, സ്വര്‍ഗം, പാതാളം, ഇവയെ ഒന്ന്
പോലെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇവരില്‍
ഹിരന്യാക്ഷന്‍ ഭൂമിയെ മോഷ്ടിച്ച് കൊണ്ട്
പാതാളത്തില്‍ പോയി ഒളിച്ചു. ഭൂമിയെ
രക്ഷിക്കുവാന്‍ മഹാവിഷ്ണു, കൂര്‍മം ആയി
അവതരിച്ചു, ഹിരന്യാക്ഷനെ വധിച്ചു ഭൂമിയെ
രക്ഷിച്ചു കൊണ്ട് വരികയും ചെയ്തു. ജ്യെഷ്ടനെ
കൊന്നത് കൊണ്ട് ഹിരണ്യ കഷിപുവിനു കൂടുതല്‍
ദേഷ്യം തോന്നി. അത് മൂലം വിഷ്ണു നാമം ആ
നാട്ടില്‍ ആരും ഉച്ചരിച്ചു പോകരുതെന്ന് കല്പന
പുറപ്പെടുവിക്കുകയും ചെയ്തു. ഹിരണ്യ
കശിപുവിന്റെ പുത്രനായിരുന്നു പ്രഹ്ലാദന്‍.
അയാള്‍ വിഷ്ണു ഭക്തനുമായിരുന്നു. ഹിരണ്യ
കശിപുവിന്റെ നിര്‍ദ്ദേശ പ്രകാരം ആ
ടെഷത്തുള്ളവര്‍ എല്ലാം ഹിരന്യായ നമ: എന്ന നാമം
ആയിരുന്നു ഉശ്ചരിച്ചു കൊണ്ടിരുന്നത്. എന്നാല്‍
വിഷ്ണു ഭക്തനായ പ്രഹ്ലാദന്‍ നാരായണ നാമം
ജപിച്ചത് കണ്ട കോപാകുലനായ പിതാവ്
ചതുരാപായങ്ങളും (സാമ, ദാന, ഭേദ, ദണ്ടങ്ങള്‍)
മകനില്‍ പ്രയോഗിച്ചു. എന്നിട്ടും
അനുസരിക്കാഞ്ഞപ്പോള്‍ മകനെ വധിക്കാന്‍ തന്നെ
ആ പിതാവ് തീരുമാനിച്ചു. അതിലും പരാജയപ്പെട്ട
പിതാവ്, മകനോട് ചോദിച്ചു, എവിടെ ആണ്
നിന്റെ നാരായണന്‍ ഇരിക്കുന്നത്, ഇനി നോക്കട്ടെ
നിന്നെ രക്ഷിക്കാന്‍ വരുമോ എന്ന് എന്ന് പറഞ്ഞു.
അത് കേട്ട മകനായ പ്രഹ്ലാദന്‍ പറഞ്ഞു, എന്റെ
നാരായണന്‍ തൂണിലും തുരുമ്പിലും ഉണ്ട്. ഇത് കേട്ട
ഹിരന്യകഷിപു അടുത്തു കണ്ട തൂണില്‍ ഗദ
കൊണ്ട് പ്രഹരിക്കുകയും പിളര്‍ന്ന തൂണില്‍ നിന്ന്
അവതരിച്ച നരസിംഹ മൂര്‍ത്തി ദുഷ്ടനായ, മകനെ
കൊല്ലാന്‍ ഒരുമ്പെട്ട പിതാവിനെ വധിക്കുകയും
ചെയ്തു. എന്നാല്‍ ഇവരെയും ഭഗവാന്‍
യഥാര്‍ത്തത്തില്‍ വധിക്കുക അല്ല ചെയ്തത്, മറിച്ച്
സനകാദികളുടെ ശാപം കൊണ്ട് ഭൂമിയില്‍ പിറന്ന
അവര്‍ക്ക് ശാപ മോക്ഷം കൊടുക്കുകയാണ്
ചെയ്തത്.
കാല ചക്രം തിരിഞ്ഞു. പ്രഹ്ലാദന്റെ മകന്‍
വിരോചനന് ഒരു പുത്രനുണ്ടായി. ബലി.
മഹാപരാക്രമ ശാലിയായിരുന്നത് കൊണ്ട് ബലിയെ
മഹാബലിയെന്നും വിളിച്ചിരുന്നു.
പരാക്രമശാലിയും പ്രജാക്ഷേമ തല്പരനും
ആയിരുന്നു എങ്കിലും ഇന്ദ്ര പദവി ഒരു
സ്വപ്നമായിരുന്നു ബലിക്ക്. ഇതറിഞ്ഞ ഇന്ദ്രന്‍,
മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. അങ്ങനെ
അസുരനായ ബലിയുടെ ഇന്ദ്ര പദവിക്കായുള്ള
വിശ്വജിത് യാഗം നടക്കുന്ന സമയത്ത്,
മഹാവിഷ്ണു വാമനനായി അവതരിച്ചു അവിടെ
എത്തി. മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ആ മൂന്നടി മണ്ണ്
എവിടെ നിന്നെങ്കിലും അളന്നെടുത്തു കൊള്ളാന്‍
ബലി സമ്മതിക്കുകയും ചെയ്തു. ഒരു കാല്‍പാദം
കൊണ്ട് സ്വര്‍ഗ്ഗവും മറു കാല്‍പാദം കൊണ്ട്
ഭൂമിയും അളന്നെടുത്തു. മൂന്നാമത് പാദം
വക്കുവാന്‍ സ്ഥലമില്ലാതെ നിന്ന വാമനനോട്
മഹാബലി പറഞ്ഞു;
ഭഗവാനെ എനിക്കെല്ലാം മനസിലായി. അങ്ങയുടെ
മൂന്നാമത്തെ പാദം എന്റെ അഹംബോധത്തിന്മേല്‍
തന്നെ വച്ചാലും. ഞാനിതാ പഞ്ച ഭൂതങ്ങളെ സാക്ഷി
നിര്‍ത്തി, എന്റെതും എന്റെതല്ലാത്തതുമായ
സകലതും അവിടുത്തെ തൃപ്പാദത്തില്‍
സമര്‍പ്പിക്കുന്നു. ഇത് പറഞ്ഞു കൊണ്ട്, ശിരസില്‍
ഇരുന്ന കിരീടം ഊരി ഭഗവാന്റെ കാല്‍ക്കല്‍ വച്ച്
ശിരസു താഴ്ത്തി ഇരുന്നു.
ഇത് കണ്ട വാമന വേഷധാരിയായ സാക്ഷാല്‍
മഹാവിഷ്ണു പറഞ്ഞു; ഇഹത്തിലായാലും
പരത്തിലായാലും അഹങ്കാരം വിനാശകരമാണ്.
എന്നിട്ട് പറഞ്ഞു "അല്ലയോ ബലി, ഞാന്‍ അങ്ങയില്‍
പ്രസാദിച്ചിരിക്കുന്നു. എല്ലാ പരീക്ഷണങ്ങളിലും
അങ്ങ് വിജയിച്ചിരിക്കുന്നു. ഇനി മുതല്‍ അങ്ങ്
സുതലം പ്രാപിക്കും. അതിനു ശേഷം സവര്‍ണ്ണി
മന്വന്തരത്തില്‍ ഇന്ദ്രനായി അങ്ങയെ ഞാന്‍ തന്നെ
വാഴിക്കുകയും ചെയ്യാം അത് വരെ, അങ്ങയുടെ
കൊട്ടാരം കാവല്‍ക്കാരനായി ഞാന്‍ നില്‍ക്കുകയും
ചെയ്യും എന്ന് അനുഗ്രഹിച്ചു അന്തര്‍ധാനം ചെയ്തു.
അങ്ങനെ മഹാബലി സുതലത്തില്‍ വസിച്ചു. ഇതില്‍
മഹാബലിയെ ചവിട്ടി താഴ്തലോ, ചതിയോ
ഒന്നുമില്ല എന്ന് ഭാഗവത കഥ വായിക്കുമ്പോള്‍
മനസിലാകും.
എന്നാല്‍ ഇപ്പോള്‍ പെട്ടെന്ന് ഈ കഥയില്‍ എങ്ങനെ
വന്നു ദളിത നശീകരണം എന്ന് മനസിലാകുന്നില്ല
മറിച്ച് ഈ രണ്ടു സംഭവങ്ങളിലും ഒരു വലിയ
സന്ദേശം അടങ്ങിയിരിക്കുന്നുണ്ട് താനും.
നന്മയുടെയും, സത്യത്തിന്റെയും, നീതിയുടെയും
ലംഘനമുണ്ടാകുമ്പോള്‍ ധര്‍മ സംസ്ഥാപനത്തിനായി
ഭഗവാന്‍ അസുരന് വേണ്ടിയും, ദേവന്മാര്‍ക്ക്
വേണ്ടിയും, മനുഷ്യന് വേണ്ടിയും അവതരിക്കും
എന്ന മഹാ സന്ദേശം. അവിടെ അവര്‍ണ്ണ സവര്‍ണ്ണ
വ്യത്യാസങ്ങളില്ല.
അത് കൊണ്ട് നിങ്ങള്‍ ഏത് ഇസക്കാരും
സ്നേഹികളുമായിക്കൊള്ളട്ടെ, കണ്ണ് കെട്ടി വിട്ട
കഴുതകള്‍ ആകാതെ രണ്ടു കണ്ണും തുറന്നു
സത്യത്തെ ദര്ശിക്കൂ. ഒപ്പം ലോകം മുഴുവന്‍ ഉള്ള
മലയാളികളോട് ഒരു വാക്ക്. ഒരു പക്ഷെ കണ്ണ് കെട്ടി
വിടുന്നവര്‍ക്കും കണ്ണ് കെട്ടാന്‍ സമ്മതിച്ചവര്‍ക്കും
അവരുടെതായ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും
ഉണ്ടായിരിക്കാം, എന്നാല്‍ ഒരു മഹത്തായ
സങ്കല്പത്തെ ആഘോഷിക്കുന്ന നാം അതില്‍
വീഴാതിരിക്കൂ. ആഘോഷിക്കൂ ഓണം, തുറന്ന
മനസോടെ, നിറഞ്ഞ ഹൃദയത്തോടെ.
തയ്യാറാക്കിയത് - കട്ടിലപൂവം വിനോദ്
കടപ്പാട് : പാഞ്ചജന്യം
No comments:
Post a Comment