Wednesday 4 January 2012

“”ഭഗവത്‌ ഗീതയുടെ മഹത്വം"' (താങ്കള്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ് എങ്കില്‍ ഇത് വായിക്കുക )









കോഴിക്കോട് നെടുമ്പറമ്പത്ത് രാമക്കുറുപ്പിന്റെയും രാധമ്മയുടെയും ഏഴുമക്കളില്‍ ആറാമനായാണ് ജനിച്ചത്. വളയനാട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ 1966ലെ വിജയദശമി നാളിലായിരുന്നു ജനനം. കൂട്ടുകുടുംബമായിരുന്നു.
അച്ഛനില്‍ നിന്നും അറിവുകള്‍ പകര്ന്നു കിട്ടാന്‍ ഭാഗ്യമുണ്ടായില്ല. തളര്വാമതം പിടിപെട്ട് പകുതി സംസാരശേഷിയേ അച്ഛനുണ്ടായിരുന്നുള്ളൂ. ചെറുപ്രായത്തിലേ നിസ്വാര്ഥശസേവനം ചെയ്യാന്‍ അച്ഛന്‍ വഴിയൊരുക്കി. ഒന്പയതാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം.
കോഴിക്കോട് സാമൂതിരി സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ഓട്ടോമൊബൈല്‍ എന്ജി നീയറിങ് പഠിച്ചു. നാലാംക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചുതുടങ്ങി. പഠിക്കുന്നകാലത്ത് എസ്.എഫ്.ഐ. പ്രവര്ത്തകകനായിരുന്നു. കുടുംബവും കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ളതാണ്. അമ്മാവനും പാര്ട്ടികപ്രവര്ത്തികനാണ്. അമ്മൂമ്മ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പോകുമെങ്കിലും ഇഷ്ടമൂര്ത്തിചകള്‍ എ.കെ.ജി.യും ഇ.എം.എസ്സുമായിരുന്നു. നാലഞ്ചുവര്ഷം് മുംബൈയില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ജോലിചെയ്തശേഷം തിരികെ നാട്ടിലെത്തി.



ജീവിതത്തിന് വഴിത്തിരിവായത്
----------------------------------------

ചാതുര്വതര്ണ്യരവ്യവസ്ഥയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇ.എം.എസ്സിന്റെയും പി. പരമേശ്വരന്റെയും ലേഖനമാണ്. ഇ.എം.എസ്സിന്റെ ലേഖനത്തെ ഭംഗിയായി ഖണ്ഡിച്ച പി. പരമേശ്വരന്‍ ചാതുര്വരര്ണ്യണത്തെക്കുറിച്ച് ഭാരതീയ ഋഷീശ്വരന്മാര്‍ പറഞ്ഞിരിക്കുന്നത് വ്യക്തമാക്കിയപ്പോള്‍ ഗീത വായിച്ചുനോക്കാന്‍ പ്രേരണയായി.അങ്ങനെ കമ്മ്യൂണിസ്റ്റ് കാരെ ഗീതയിലെ പൊള്ളത്തരങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടി ഗീത പഠിക്കാന്‍ പോയി സ്വാമിയായി ..ചിന്മയാമിഷനാണ് ഭഗവത്ഗീത പഠിക്കാന്‍ ഏറ്റവുംനല്ല വഴിയെന്ന് മനസിലാക്കിയ അദ്ദേഹം ചിമയമിഷനില്‍ ചേര്ന്നായിരുന്നു ഗീത പഠിച്ചത് ...പിന്നീട് ചിന്മയാമിഷനുമായി പല ആശയപരമായ അകല്ച്ചായും,വിയോജിപ്പുകളുമുണ്ടായി. അങ്ങനെ ചിന്മയാമിഷനുമായി ഉള്ള ബന്ധംവേര്പെചട്ടു .

“”ഭഗവത്‌ ഗീതയുടെ മഹത്വം നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കിയെ ... ഭാരതീയ ഗ്രന്ഥങ്ങളെ. അല്ലെങ്ങില്‍ ഭാരതീയ സംസ്കാരത്തെ അന്ധവിശ്വാസം എന്ന് വിളിക്കുന്ന ,മുഴുവന്‍ സ്വാമി മാരും കള്ളന്മാരാണ് എന്ന് പറയുന്ന ഇടതു പക്ഷകാരന്‍ പോലും മനസിരുത്തി ഗീത പഠിച്ചാല്‍ സ്വമിയാകും അതാണ് സന്ദീപ്‌ ചൈതന്യയുടെ ജീവിതം നമുക്ക് നല്കുാന്ന സന്ദേശം അല്ലെങ്കില്‍ സന്ദീപ്‌ ചൈതന്യയിലൂടെ ഗീത നമുക്ക് നല്കുനന്ന ഉപദേശം “”

1 comment:

  1. our sanyasik themmadi Avam but oru themmadik sanyasi Avan patilla

    ReplyDelete