Sunday, 8 January 2012

   ധനുമാസത്തിലെ   തിരുവാതിര 
കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രംപരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ടുണ്ട്. ഇംഗ്ലീഷ് മാസത്തിൽ ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാ‍ണ് തിരുവാതിര വരുന്നത്.
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ
ചിലര്‍ക്ക് ഇന്ന് പുത്തൻ‌തിരുവാതിരയാണ് കാരണം വേളികഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിര. തിരുവാതിര കളിക്കലും . പാതിരാപ്പൂ അധവാ ദശപുഷ്പം(തുളസി,തെങ്ങിന്റെ പൂക്കുല,കറുക,തീണ്ടാനാരി,ചെറുവുള തൂടങ്ങി 10 പുഷ്പങ്ങൾ ഒരുമിച്ചുകേട്ടിയത്) തലയിൽ ചൂടിയുള്ള ആഖോഷം .
ശൈവമതക്കാര്‍ക്ക് പ്രാചീനകാലം മുതല്‍ക്കേ ധനുവിലെ തിരുവാതിര പുണ്യദിനമാണ്. ശൈവമതം പ്രബലമായിത്തീര്‍ന്ന ഏഴാം നൂറ്റാണ്ടോടു കൂടിയത്രെ തിരുവാതിര ആഘോഷത്തിന് പ്രാധാന്യം സിദ്ധിച്ചത്. സംഘകാലംതൊട്ടേ തിരുവാതിര ആഘോഷിച്ചുവരുന്നുവെന്നതിന് തെളിവുണ്ട്. തിരുവാതിര നാളില്‍ സ്ത്രീകള്‍ വൈഗാ നദിയില്‍ നീന്തി കുളിക്കുന്നതിനെപ്പറ്റി നല്ലാണ്ടുപനാരുടെ പരിപാടല്‍ എന്ന കൃതിയില്‍ പരാമര്‍ശമുണ്ട്.
പരമശിവനെ പുരുഷപ്രതീകമായും പാര്‍വതിയെ സ്ത്രീപ്രതീകമായും ശിവശക്തിമാരുടെ സപൃക്തതയെ ദാമ്പത്യത്തിന്റെ മാതൃകയായും അധ്യവസായം ചെയ്തിട്ടുളള ഒരു സങ്കല്പമാണ് കേരളത്തിലെ തിരുവാതിര. ഭര്‍ത്താവിന് നെടുനാളത്തെ ആയുരാരോഗ്യസമ്പത്തുണ്ടാകുന്നതിനും ഭാര്യമാരുടെ നെടുമംഗല്യപ്രാപ്തിക്കും വേണ്ടിയാണ് ആര്‍ദ്രാനുഷ്ഠാനം. പ്രാചീന കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും കൊണ്ടാടിയിരുന്ന ഈ അനുഷ്ഠാനോത്സവം ഏറെക്കുറെ ഭാരതപ്പുഴയുടേയും പെരിയാറിന്റേയും കരകളിലെ ഗ്രാമങ്ങളിലും വടക്കന്‍ കേരളത്തിലെ ഏതാനും ഭാഗങ്ങളിലും മാത്രമാണിപ്പോഴുളളത്
'ധനുമാസത്തില്‍ / തിരുവാതിര
ഭഗവാന്‍ തന്റെ / തിരുനാളാണ്
ഭഗവത്യാര്‍ക്കു / തിരുനോല്‍മ്പാണ്
ഉണ്ണരുതേ / ഉറങ്ങരുതേ'
എന്നു തുടങ്ങുന്നു വള്ളുവനാട്ടിലെ തിരുവാതിരപ്പാട്ട്.
വര്‍ഷത്തില്‍ ധനുമാസ തിരുവാതിര നാള്‍ മുതല്‍ 12 ദിവസം മാത്രം ദര്‍ശനമരുളുന്ന പാര്‍വതീദേവിയുടെ നടതുറന്നതിനുശേഷമുള്ള തിരുവാതിര ആഘോഷ മാണ്‌ തി രുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തി ന്റെ സവിശേഷത. തിരുവാതിര നിലാവില്‍ സര്‍വാഭരണ വിഭൂഷിതയും സുമംഗലി സ്വരൂപയുമായ പാര്‍വതീദേവിയുടെ ദര്‍ശനത്തിനുശേഷം സുമംഗലികളും കന്യകമാരും തിരുവാതിരച്ചുവടുകള്‍വച്ചു ദേവിപ്രീതി നേടുന്നു. രാത്രി എട്ടിനാണു പാര്‍വതീദേവിയുടെ നടതുറക്കുന്നത്.

No comments:

Post a Comment