ആര്‍ എസ് എസ് എന്ന മഹത്തായ പ്രസ്ഥാനം രാഷ്ട്രീയത്തിന് അതീതമായി ഹിന്ദു സംസ്കൃതിയുടെ പേരില്‍ ഭാരത ജനത ഒന്നിക്കണം എന്ന ആശയമാണ് മുന്‍പോട്ടു വെച്ചത്. എന്നാല്‍ ഭാരതം ജനാധിപത്യ സംവിധാനം വഴി ഭരണം നിര്‍ണയിക്കുന്ന രീതി സ്വീകരിക്കുകയും, മതേതര ഭരണഘടന അന്ഗീകരിക്കുകയും ചെയ്തതോടെ അധികാര രാഷ്ട്രീയം മുഖ്യമായി എടുക്കാത്ത സംഘത്തിന്റെ ആശയം പിന്തള്ളപ്പെട്ടു എന്നതാണ് സത്യം.
മതേതരത്വം എന്നത് മതനിഷേധം എന്ന ചിന്ത ഭരണാധികാര.ികളില്‍ പടരുകയും, ഭരണഘടന നല്‍കിയ ന്യൂനപക്ഷ അവകാശങ്ങള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ എന്ന “മാജിക്” സംഭവിക്കുകയും ചെയ്തപ്പോള്‍ അവകാശങ്ങളില്‍ നിന്നും ഈ രാഷ്ട്രത്തിലെ ഹിന്ദു സമൂഹം ആട്ടിപ്പായിക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ടുള്ള കാലങ്ങളില്‍ ഈ ദുര്യോഗം ഏറി വന്നു. 1951 ല്‍ ജനസംഘം എന്ന രാഷ്ട്രീയ പ്രസ്ഥാനം നിലവില്‍ വന്നത് പൂജനീയ ഗുരുജിയുടെ പൂര്‍ണ ആശീര്‍വാദത്തോടെ ആയിരുന്നു. രാജ നൈതിക രംഗത്തും ദേശീയ ബോധമുള്ള, സംഘത്തോട് ആഭിമുഖ്യമുള്ള നേതൃനിര ഉണ്ടാവണം എന്ന പ്രവര്‍ത്തകരുടെ ആവശ്യം പൂജനീയ ഗുരുജി അന്ഗീകരിക്കുക ആയിരുന്നു.
“ഗാന്ധിജി ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം ആയിരുന്നു. എന്നാല്‍ നെഹ്രുവിന്റെ അതിര് കടന്ന പാശ്ചാത്യ ഭ്രമം ഇന്ത്യന്‍ ദേശീയതയെ അടിസ്ഥാനപരമായി തന്നെ നിരാകരിക്കുകയായിരുന്നു. ഗാന്ധിജിയുടെയും, സര്‍ദാര്‍ പട്ടേലിന്റെയും നിര്യാണത്തോടെ ആരോടും മറുപടി പറയേണ്ടതില്ലതായ നെഹ്‌റു തന്റെ ഈ അജണ്ട പൂര്‍വാധികം ശക്തിയായി നടപ്പാക്കാന്‍ ആരംഭിച്ചു. ഇതിനെ ചെറുക്കന്‍ ദേശീയതയില്‍ ഊന്നിയ ഒരു പാര്‍ട്ടി ആവശ്യമായിരുന്നു. ആ കുറവാണ് 1951 ല്‍ ജനസന്ഘത്തിലൂടെ നികത്തപ്പെട്ടത്”. (ജീവിതാമൃതം, ശ്രീ ഓ രാജാഗോപാലിന്റെ ആത്മകഥ, പേജ് 61 ) .
പിന്നീടു ജനതാ പാര്‍ടിയില്‍ ലയിചെങ്കിലും ആശയ പൊരുത്തക്കേട് മൂലം, തെളിച്ചു പറഞ്ഞാല്‍ സംഘ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദ്ദേശം കൊടുത്ത പാര്‍ടി നിലപാടില്‍ പ്രതിഷേധിച്ചു പുറത്തു വന്ന ശ്രീ വാജ്പെയ്ജി, അദ്വാനിജി ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് 1980 ഏപ്രില്‍ 6 നു ഭാരതീയ ജനത പാര്‍ടി (ബി ജെ പി) ക്ക് രൂപം കൊടുത്തു. അങ്ങിനെ സംഘം മുന്‍പോട്ടു വയ്ക്കുന്ന ദേശീയതയില്‍ ഊന്നി നിന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബി ജെ പി ആണെന്നത് നിസ്സംശയം പറയാം.
കാലം വരുത്തിവെച്ച ചില പോരായ്മകള്‍ ഉണ്ടെങ്കില്‍ പോലും ബി ജെ പി യെ മാത്രമാണ് രാഷ്ട്രീയ കക്ഷി ആയി സ്വീകരിക്കാന്‍ ആവുക. രാഷ്ട്രീയ വിഷയങ്ങളില്‍ പരസ്യമായ നിലപാടുകള്‍ ആര്‍ എസ് എസ് എടുത്ത കാലത്തെല്ലാം അത് ബി ജെ പി ക്ക് മാത്രം അനുകൂലമായതായിരുന്നു എന്നും കാണാം. ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോലും അത് വ്യക്തമായിരുന്നു. അത് കൊണ്ട് നിസ്സംശയം പറയാം, സംഘത്തില്‍ വിശ്വസിക്കുന്ന ഒരാളുടെ കക്ഷിരാഷ്ട്രീയ ചായ്‌വ് ബി ജെ പി എന്ന മഹാ പ്രസ്ഥാനത്തോട് തന്നെ ആയിരിക്കണം.
ലേഖകന്‍ – ശ്രീ കൈമള്‍
No comments:
Post a Comment