Sunday, 26 February 2012

ഗാന്ധിജിയെ കൊന്നത്
ദേശീയബോധമുള്ള തലമുറ വളര്‍ന്നുവന്നാല്‍ 


കുടുംബഭരണം അവസാനിക്കും. അങ്ങനെ 


വരാതിരിക്കാനാണ്‌ ഇപ്പോള്‍ സോണിയായുടേയും 


കോണ്‍ഗ്രസിന്റെയും ശ്രമം. 


എണ്‍പത്തഞ്ചുവര്‍ഷമായി നാടിന്റെ നന്മയെ മാത്രം 


കണക്കാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 


ആര്‍എസ്‌എസ്സിനെതിരെ ആരോപണം 


ഉന്നയിക്കുന്നതിനുമറ്റൊരു കാരണവുമില്ല.


നാടിനാപത്തുവന്നപ്പോഴൊക്കെ പോലീസും 


പട്ടാളവും എത്തുന്നതിനുമുന്നേ 


ഓടിയെത്തിയിട്ടുള്ളത്‌ ആര്‍എസ്‌എസ്സാണ്‌. 1947ല്‍ 


കാശ്മീര്‍ ലയിക്കാതെ നിന്നപ്പോള്‍ രാജ്യതാല്‍പ്പര്യം 


മുന്‍നിര്‍ത്തി മഹാരാജാവ്‌ ഹരിസിംഗിനെ 


നിര്‍ബന്ധിക്കാന്‍ ആദ്യമെത്തിയത്‌ ശ്രീ 


ഗുരുജിഗോള്‍വല്‍ക്കര്‍ ആയിരുന്നു. 1947 


ഒക്ടോബര്‍ 17 പ്രത്യേക ഹെലികോപ്ടറില്‍ 


രാജസന്നിധിയിലെത്തി. അതിനുശേഷമാണ്‌ വി.പി. 


മേനോന്‍ ഒക്ടോബര്‍ 25നും എത്തുന്നത്‌ കാശ്മീര്‍ 


ലയനക്കരാറില്‍ ഒപ്പിട്ടതിനുശേഷം നടത്തിയ 


യുദ്ധസന്നാഹത്തില്‍ വിമാനമിറങ്ങാന്‍ താവളം 


ശരിയാക്കിയതിലും ആയുധം 


എത്തിച്ചുകൊടുക്കുന്നതിലും സംഘപ്രവര്‍ത്തകര്‍ 


വഹിച്ച പങ്ക്‌ ചരിത്രമാണ്‌.1962ല്‍ ചൈനായുദ്ധവേളയില്‍ ഇന്ത്യന്‍ 


സൈന്യത്തോടൊപ്പം രണ്ടാംനിരയായി നിന്ന്‌ 


നാടിനുവേണ്ടി പോരാടിയ ചരിത്രം 


ഔദ്യോഗികമായിത്തന്നെ രേഖപ്പെടുത്തപ്പെട്ടതാണ്‌. 


1963ല്‍ നടന്ന റിപ്പബ്ലിക്‌ ദിന പരിപാടിയില്‍ 


പ്രധാനമന്ത്രി നെഹ്‌റു തന്നെ ക്ഷണിച്ചുവരുത്തിയ 


3000 ഓളം സ്വയം സേവകര്‍ യൂണിഫോമില്‍ 


സൈനികരോടൊപ്പം പരേഡില്‍ പങ്കെടുത്തത്‌ 


മേറ്റ്ന്തു കാരണത്താലായിരുന്നു.
അധികാരം നിലനിര്‍ത്താന്‍ ഏതു ഹീനകൃത്യവും 


കോണ്‍ഗ്രസ്ചെയ്യുമെന്നതാണ്‌ ചരിത്രം. 


ഗാന്ധിവധത്തെപ്പോലും അധികാരം 


നിലനിര്‍ത്താനുള്ള ചവിട്ടുപടിയായി 


ഉപയോഗിച്ചവരാണ്‌ കോണ്‍ഗ്രസും നെഹ്‌റുവും. 


വിഭജനാനന്തരം വിചാരിച്ച സമാധാനമല്ല 


സംജാതമായത്‌. കൊടിയ കലാപങ്ങള്‍ അരങ്ങേറി. 


കൂട്ടക്കുരുതിയും നടമാടി. രക്തപ്പുഴയൊഴുകി 


ജനലക്ഷങ്ങള്‍ അഭയാര്‍ത്ഥികളായി. കൂട്ടപ്പലായനം 


പടിഞ്ഞാറുനിന്നും കിഴക്കുനിന്നും ഭാരതത്തിലേക്ക്‌ 


അനേകലക്ഷം ഹിന്ദുക്കള്‍ ഒഴുകിയെത്തി. വലിയ 


സമ്പന്നര്‍പോലും തെണ്ടികളായി തെരുവില്‍ 


അലഞ്ഞു. ചിലയിടങ്ങളില്‍ തിരിച്ചടിയുണ്ടായി. 


പക്ഷേ എവിടെയൊക്കെ മുസ്ലീങ്ങള്‍ക്കെതിരെ 


തിരിച്ചടിയുണ്ടായോ അവിടെയൊക്കെ കോണ്‍ഗ്രസ്‌ 


നേതാക്കന്മാരും പോലീസും ഓടിയെത്തി. 


കലാപത്തിനിരയായ മുസ്ലീം സഹോദരന്മാരെ 


നെഹ്‌റു നേരിട്ടെത്തി ആശ്വസിപ്പിച്ചു; 


സഹായമെത്തിച്ചു. എന്നാല്‍ അഭയാര്‍ത്ഥികളായി 


വന്ന ജനലക്ഷങ്ങള്‍ ആശ്രയമില്ലാതെ 


കേണു.ഹിന്ദുക്കളെയും മുസ്ലീങ്ങളെയും 


ഒരേപോലെ സംരക്ഷിച്ചത്‌ ആര്‍എസ്‌എസ്‌ 


മാത്രമാണെന്ന്‌ 1953-ല്‍ ഭാരതരത്നം ബഹുമതി 


നല്‍കി ആദരിക്കപ്പെട്ട കോണ്‍ഗ്രസ്‌ നേതാവ്‌ ഡോ. 


ഭഗവന്‍ദാസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ജനങ്ങള്‍ 


ഹിന്ദുപ്രസ്ഥാനത്തിലേക്ക്‌ ഒഴുകിത്തുടങ്ങി. 


നെഹ്‌റുവിന്റെ കാല്‍ച്ചോട്ടിലെ മണ്ണ്‌ നഷ്ടപ്പെട്ടു 


തുടങ്ങി. പാക്കിസ്ഥാനില്‍ നിന്നും കിഴക്കന്‍ 


ബംഗാളില്‍നിന്നും ഓടിവന്ന ഹിന്ദുക്കള്‍ 


ദല്‍ഹിയിലും മറ്റുപട്ടണങ്ങളിലും 


അഭയാര്‍ത്ഥികളായി കഴിഞ്ഞു. മഹാദുരന്തം കണ്ട്‌ 


വേണ്ടതുചെയ്യാന്‍ കഴിയാതെ നിന്ന 


നെഹ്‌റുവിനെതിരെ ഹിന്ദുവികാരം ആളിക്കത്തി. 


നെഹ്‌റുവിനും ഗാന്ധിജിക്കുമെതിരെ മുദ്രാവാക്യം 


വിളിച്ച്‌ ജനങ്ങള്‍ തെരുവിലിറങ്ങി. എങ്ങും 


പ്രക്ഷുബ്ധാവസ്ഥ. ഈ വികാരം കോണ്‍ഗ്രസിനും 


പ്രധാനമന്ത്രിക്കുമെതിരെ കൊടുങ്കാറ്റായി ഉയര്‍ന്നു.

ഇതിനിടയിലാണ്‌ ഗാന്ധിജി പാക്കിസ്ഥാന്‌ 55 


കോടിരൂപ കൊടുക്കണമെന്നാവശ്യപ്പെട്ട്‌ 


സത്യഗ്രഹമിരുന്നത്‌. പ്രതിഷേധം പകയായി. പക 


വെടിയുണ്ടയായി. ഗോഡ്സേയുടെ കൈകളിലൂടെ 


ഗാന്ധിജിയുടെ നെഞ്ചിലേക്ക്‌, അഖണ്ഡഭാരതം 


സാക്ഷാത്കരിക്കാതെ, മതസൗഹാര്‍ദ്ദമെന്ന 


മരീചികയെ നോക്കി അന്ത്യം. ഒരു ഞെട്ടലോടെ 


ലോകം തരിച്ചുനിന്നു.
സത്യവും ചരിത്രവും നമ്മുടെ നാട്ടിൽ എക്കാലവും 


വളച്ചോടിക്കപ്പെടുന്നു......അത്വേദിക് 


സംസ്ക്കാ‍രത്തിനു മുന്നേ പൌരാണിക കാലം 


മുതലേ അനുസ്യൂതം തുടർന്നുവരുന്നു.ഗാന്ധിജി 


യുടെ വധത്തിനു ശേഷം നടന്ന പല സംഭവങ്ങളും 


ദുരൂഹത നിറഞ്ഞതായി ഇന്നും 


അവശേഷിയ്ക്കുന്നു.മാത്രമല്ല നേതാ‍ജി, ശാസ്ത്രി ജി 


തുടങ്ങി ഒരുപാടു സംഭവങ്ങൾ വേറേയും.നാധുറാം 


വിനായക് ഗോഡ്സേ കുറേക്കാലം ആർ എസ്സ് എസ്സ് 


-ൽ പ്രവർത്തിച്ചു എന്നഒറ്റക്കാരണം കൊണ്ട് 


സംഘത്തേ സദാകുറ്റം പറയുന്നവർ സ്വയം 


വിമർശനത്തിനു തയ്യാറാകേണ്ടതാണ്.1945-ൽ 


ഇടക്കാല സർക്കാർ രൂപീകരിയ്ക്കുമ്പോൾ പ്രദേശ് 


കോൺഗ്രസ്സ് കമ്മറ്റിയായിരുന്നു പ്രധാനമത്രി യെ 


നിശ്ചയിക്കേണ്ടത്. ഒരു പി സി സി യും ആദ്യം 


നെഹ്രുവിന്റെ പേര് നിർദ്ദേശിയ്ക്കതെ എങ്ങിനെ 
ഇടക്കാല പ്രധാന മന്ത്രി ആയി ?പകിസ്താന് പണം 


കൊടുക്കാൻ പറഞ്ഞതോ-- സ്വാതന്ത്രാനന്തരം 


കോൺഗ്രസ് പിരിച്ചുവിടാൻ പറഞ്ഞതോ 


കൊലയ്ക്കുകരണം? ഗോഡ്സേയുടെ സഹായികളെ 


എന്തിനു വെറുതേവിട്ടു?/ സംഘമാണ് കാരണം 


എങ്കിൽ നിരോധനം എന്തിനു നീക്കി ?.സ്വയം 


സേവകർ ഘാതകർ എങ്കിൽ എന്തിന് കോൺഗ്രസ്സിൽ 


ചേരാൻ നെഹ്രു ആഹ്വാനം നടത്തി ?ഗുരുജി 


ഗോൾവൾക്കരുടെ സഹായം എന്തിന് ആവശ്യപ്പെട്ടു 


?റിപ്പബ്ലിക്ക് ദിനത്തിൽ സംഘത്തിനെ എന്തിനു 


ക്ഷണിച്ചു------ആ പരിപാടിയിൽ നെഹ്രു എന്തിനു 


പങ്കെടുത്തു ? ഫിറോസ്സ് ഗണ്ടിയുടെ ഭാര്യ എങ്ങിനെ 


ഇന്ദിരാഗാന്ധി ആയി ? എന്തുകൊണ്ട് സർക്കാർ 


കര്യാലയങ്ങളും പൊതു സ്താപനങ്ങളിൽ നിന്നും 


ഗാന്ധിജി യെ ഒഴിവാക്കി ഒരുകുടുമ്പക്കാർ മാത്രം 


സ്താനം പിടിയ്ക്കുന്നു. ?ചാച്ചാജിയും 


ഇന്ദിരാജിയും രാജീവ് ജിയും ഒഴിച്ച് 


ബക്കീയെല്ലാവരും എന്തു കൊണ്ട് 


അപ്രത്യക്ഷരാകുന്നു ?ചാച്ചാജി കുട്ടികൾക്കു വേണ്ടി 


പ്രത്യേകിച്ച് എന്തു ചെയ്തു ?ചരിത്ര സത്യങ്ങളെ 


വസ്തു നിഷ്ടമായി മനസ്സിലാക്കിയാൽ ഉത്തരങ്ങൾ 


ഞെട്ടിയ്ക്കുന്നവയായിരിയ്ക്കും...ഗാന്ധി 


വധത്തിന്റെ പേരിൽ ഗോഗ്വാവിളിയ്ക്കുന്നവർ 


ഒരുകാര്യം ഓർക്കുക ,ഭാരതത്തിന്റെ സ്വത്തും 


സംഘത്തിന്റെ പ്രവർത്തനത്തെ ശ്ലാഹിച്ചിട്ടുമുള്ള 


ഗാന്ധിജിയെ വധിക്കാൻ തക്ക മൂഡ്ടത്ത്വമോ 


പാപ്പരത്ത്വമോ സംഘത്തിനില്ല.രാഷ്ട്രത്തിന്റെ 


പരംവൈഭവം ആണെല്ലൊഗന്ധിജിയും സംഘവും 


കാംക്ഷിയ്ക്കുന്നതും.


                                       കടപ്പാട്   R S S കേരള കൂട്ടം 

No comments:

Post a Comment