Wednesday, 22 February 2012

ഇന്ദ്രന്റെ സ്വര്‍ഗ്ഗം കണ്ട് കൊതി തോന്നി മറ്റൊരു സ്വര്‍ഗ്ഗം പണികഴിപ്പിച്ച മഹാമുനിയായിരുന്നു ആത്രേയന്‍. ആ കഥ കേള്‍ക്കൂ-

ഇന്ദ്രന്റെ സ്വര്‍ഗ്ഗം കണ്ട് കൊതി തോന്നി മറ്റൊരു 


സ്വര്‍ഗ്ഗം പണികഴിപ്പിച്ച മഹാമുനിയായിരുന്നു 


ആത്രേയന്‍. ആ കഥ കേള്‍ക്കൂ-



വളരെയേറെ തപശക്തിയുണ്ടായിരുന്ന ഒരു മുനിയായിരുന്നു ആത്രേയന്‍. 


ഇദ്ദേഹം ഒരു ഗ്രഹത്തില്‍ നിന്നും മറ്റൊരു 


ഗ്രഹത്തിലേക്ക് സഞ്ചരിക്കാനുള്ള കഴിവ് നേടിയിരുന്നത്രേ!


ഒരിക്കല്‍ ഇങ്ങനെ ആകാശമാര്‍ഗേ പറന്നു രസിക്കുമ്പോള്‍ ആത്രേയനെ 


ദേവേന്ദ്രന്‍ ദേവലോകത്തേക്ക് ക്ഷണിച്ചു. 


അങ്ങനെ അദ്ദേഹം ഇന്ദ്രന്റെ അതിഥിയായി സ്വര്‍ഗം സന്ദര്‍ശിച്ചു. 


ആത്രേയമുനി സ്വര്‍ഗത്തില്‍ 


ചെന്നുനോക്കുമ്പോള്‍ എന്താ കഥ! ഇഷ്ടംപോലെ അമൃത് കഴിച്ച് നടക്കാം. 


അതിസുന്ദരികളായ 


അപ്‌സരസ്ത്രീകളുടെ നൃത്തം കണ്ട് രസിക്കാം. എവിടെ നോക്കിയാലും 


കണ്ണിന് കുളിര്‍മതരുന്ന കാഴ്ചകള്‍ 


മാത്രം!


ചുരുക്കപ്പറഞ്ഞാല്‍, ആത്രേയമുനിക്ക് സ്വര്‍ഗ്ഗലോകം വളരെ ഇഷ്ടമായി. 


തനിക്കും അതുപോലത്തെ ഒരു സ്വര്‍ഗ്ഗം 


സ്വന്തമായി വേണമെന്ന് അദ്ദേഹത്തിന് കൊതിതോന്നി. അങ്ങനെ, 


ആത്രേയമുനി ദേവശില്‍പിയായ 


വിശ്വകര്‍മ്മാവിനെ ചെന്നുകണ്ട് കാര്യം പറഞ്ഞു.


വിശ്വകര്‍മ്മാവ് അതിമനോഹരമായ ഒരു സ്വര്‍ഗ്ഗം പണികഴിപ്പിച്ച് 


ആത്രേയമുനിക്ക് നല്‍കി. ഈ രണ്ടാം 


സ്വര്‍ഗത്തിന്റെ പ്രശസ്തി മൂന്നു ലോകങ്ങളിലും പരന്നുതുടങ്ങി. കണ്ടവര്‍ 


കണ്ടവര്‍ ആ സുന്ദരലോകത്തെ 


സ്വന്തമാക്കാന്‍ കൊതിച്ചു. ഇന്ദ്രന്റെ സ്വര്‍ഗത്തേക്കാള്‍ ഭംഗി ആത്രേയന്റെ 


സ്വര്‍ഗ്ഗത്തിനാണെന്നുവരെ പലര്‍ക്കും 


തോന്നി.


ഇതുകൊണ്ട് ഒരു ദോഷവും ഉണ്ടായി. ദേവന്മാര്‍ക്ക് ഒരു 


സ്വര്‍ഗ്ഗമുള്ളതുപോലെ തങ്ങള്‍ക്കും ഒരു സ്വര്‍ഗ്ഗം 




വേണമെന്ന് അസുരന്മാര്‍ക്ക് എല്ലാ കാലത്തും ആഗ്രഹമുണ്ടായിരുന്നു. 


ആത്രേയമുനിയുടെ സ്വര്‍ഗ്ഗലോകത്തെപ്പറ്റി 


കേട്ടപ്പോള്‍ അസുരന്മാര്‍ ഒന്നു തീരുമാനിച്ചു. 'ആ സ്വര്‍ഗം നമുക്ക് 


സ്വന്തമാക്കണം.' അങ്ങനെ അധികം 


താമസിയാതെ അസുരന്മാര്‍ ആത്രേയമുനിയുടെ സ്വര്‍ഗം പിടിച്ചടക്കി



അപ്പോഴേക്കും ആത്രേയമുനിക്ക് സ്വര്‍ഗവാസം മടുത്തിരുന്നു. വിശ്വകര്‍മ്മാവ് 


അസുരന്മാരില്‍ നിന്നും തന്റെ 


സ്വര്‍ഗം വീണ്ടെടുത്തതായി അറിഞ്ഞെങ്കിലും ആത്രേയമുനി അതിലത്ര 


താല്‍പര്യം കാണിച്ചില്ല. അദ്ദേഹം 


ഗൗതമീനദിയുടെ തീരത്തുള്ള തന്റെ ആശ്രമത്തില്‍ തന്നെ കഴിയാനായിരുന്നു 


ഇഷ്ടപ്പെട്ടത്. അവിടെ വളരെനാള്‍ 


തപസ്സുചെയ്തശേഷം ആത്രേയമുനി സായൂജ്യം പ്രാപിച്ചു.


മോഹങ്ങള്‍ എല്ലാവര്ക്കും ഉണ്ടാകും ....തന്റെ കഴിവനുസരിച്ചു 


മോഹിക്കാനും അതിനനുസരിച്ച് ജീവിക്കാനും 




സാധിക്കും .സ്വാര്‍ഥ മതികല്‍ക്കെ അത് നഷ്ട പെടുമ്പോള്‍ വേദന ഉണ്ടാവൂ


യിതോന്നും തന്റെ അല്ല എന്ന വിശ്വാസം ആണ് മഹര്‍ഷിയെ മോഹ 


വിമുക്തന്‍ ആക്കിയത്

No comments:

Post a Comment