Wednesday, 15 February 2012

പൂജാമുറിയിലെ ചിട്ടകൾ


വീടിന്റെ ഏറ്റവും പ്രധാന ഭാഗമാണ്‌ 
പൂജാമുറി എന്ന ധാരണ വേണം. 
കോണിയുടെ ചുവടോ 
ഉപയോഗിക്കാൻ പറ്റാത്ത മറ്റു 

സ്ഥലമോ പൂജാമുറിയാക്കി മാറ്റരുത്‌. 
കന്നിരാശിയാണ്‌ ഉത്തമം. തെക്കും 
വടക്കും ഭാഗത്ത്‌ പൂജാമുറി പാടില്ല. 
പൂജാമുറി നിത്യേന വൃത്തിയാക്കി 
സൂക്ഷിക്കണം. ദേവീദേവൻമാരുടെ 
പടങ്ങളും അഷ്ടമംഗല വസ്‌തുക്കൾ, 
പുരാണ ഗ്രന്ഥങ്ങൾ എന്നിവ വേണം. 
സുഗന്ധം പരത്തുന്ന വസ്‌തുക്കൾ 
എന്നും പുകയ്ക്കണം. രണ്ടു നേരവും 
തിരിയിട്ട്‌ രണ്ടുഭാഗത്തേക്കും വിളക്ക്‌ 
കത്തിക്കണം. എള്ളെണ്ണയാണ്‌ ഉചിതം. 
ഒാ‍ട്ടുവിള ക്കു മാത്രമെ കത്തിക്കാവു.

എല്ലാ ദിവസവും എണ്ണനിറയെ 
ഒഴിക്കണം. എന്നും വിളക്ക്‌ തുടച്ച്‌ 
പുതിയ തിരിയും എണ്ണയും 
ആയിരിക്കണം. കാലത്ത്‌ ഗ്രന്ഥ 
പാരായണമാകാം. വൈകിട്ട്‌ നാമം 
ജപിക്കണം. വീടി ന്റെ എല്ലാ 
മുറിയിലും കൊണ്ടുപോയി വിളക്ക്‌ 
കാണിക്കണം. മാത്രമല്ല, മൃഗങ്ങൾക്കും 
ഗ്രന്ഥങ്ങൾക്കും കൂടി 
കാണിക്കണംഎന്നാണ്‌ വിധി. വീട്ടിലെ 
അംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന്‌ 
സന്ധ്യക്ക്‌ നാമം ജപിക്കണം.

പൂജാ മുറിയിലെ വിളക്ക്‌ ഒരിക്കലും 
തറയിൽ വയ്ക്കരുത്‌. വിളക്കിനായി 
പ്രത്യേക പീഠം ഉണ്ടാവുന്നത്‌ നന്ന്‌. 
മരിച്ച ആളുടെ ഫോട്ടോ 
പൂജാമുറിയിൽ വയ്ക്കരുത്‌. 
മാതാപിതാ ക്കളായാൽ പോലും 
ഫോട്ടോ പൂജാമുറിയിൽ പാടില്ല.

No comments:

Post a Comment