Sunday, 19 February 2012

ശിവ രാത്രി ആശംസകള്‍ നേരുന്നു............



ലോക ഹിതം മമ കരണീയം 


ലോകത്തിനു വേണ്ടി ജീവിക്കുക സമൂഹത്തിനു വേണ്ടി ജീവിക്കുക 


സമാജത്തിനു വേണ്ടി ജീവിക്കുക നമ്മുടെ പുരാണ കഥകള്‍ എല്ലാം തന്നെ 


ശ്രദ്ധിച്ചു കേട്ടാല്‍ അതില്‍ നമുക്ക് കാണാം നാം സമാജത്തിനു വേണ്ടി 


എന്തെങ്കിലും ചെയ്യുക എന്നാ ഒരു ഉപദേശം ആ കഥകളില്‍ കാണാന്‍ കഴിയും 


നമ്മള്‍ കഥകളെ കഥകളായി വായിച്ചു തള്ളുന്നതുകൊണ്ട് അതിലെ 


യാഥാര്‍ത്ഥ്യം ഉള്കൊള്ളതേ പോകുന്നു

ശിവരാത്രി നമ്മള്‍ വിപുലമായി ആഘോഷിക്കുംപോളും നമ്മള്‍ അറിയാതെ 


പോകുന്നു അതിലെ സാരാംശം



കഥ എല്ലാവര്ക്കും അറിയാവുന്നതാണ് പാലാഴി കടഞ്ഞതും വാസുകിയില്‍ 


നിന്നും കാളകൂട വിഷം പുറത്തുവന്നതും 




അത് താഴെ വീണാല്‍ ഈ ഭൂലോകം കത്തി ചമ്പല്‍ ആകും അകത്തു പോയാല്‍ 


പരമ ശിവന്‍ മരിക്കും ഭൂലോക നാശത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കേണ്ടത് 


സാക്ഷാല്‍ പരമ ശിവന്റെയും, വിഷ്ണു ഭാഗവന്റെയും കടമയാണ് ഒരാള്‍ 


ആ കാള കൂടവിഷം സ്വയം കഴിച്ചു ഈ ഭൂലോകത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നു 


വായില്‍ നിന്നും പുറത്തു വരാതിരിക്കാനായി വിഷ്ണു ഭഗവാന്‍ ശ്രീ 


പരമശിവന്റെ വായ്‌ പൊത്തി പിടിക്കുന്നു തന്റെ ഭര്‍ത്താവിനെ 


ആരോഗ്യവും നില നില്‍പ്പും ഒരു സ്ത്രീയെ സമ്പന്തിച്ചിടത്തോളം വളരെ 


വലുതാണ്‌ അത് താഴെ ഇര്റങ്ങി പോയാല്‍ അതുണ്ടാക്കുന്ന വിപത്ത് 


തിരച്ചറിഞ്ഞ ശ്രീ പാര്‍വ്വതി ദേവി കഴുത്തില്‍ നിന്നും താഴെ വരാതിരിക്കാന്‍ 


കഴുത്തു മുറുകെ പിടിച്ചു രാത്രി മുഴുവന്‍ ഉറക്കമിളിച്ചു

നടത്തിയ ഈ അത്യപൂര്‍വ നിമിഷങ്ങള്‍



അതാണ് ശിവരാത്രി കഥ



കഥ സത്യമായിരിക്കാം മിഥ്യ ആയിരിക്കാം അതിന്റെ ശാസ്ത്രിയ 


പരീക്ഷനതിലേക്ക് പ്രവേശിക്കേണ്ട സ്വന്തം ജീവന്‍ ബലി കൊടുത്തും ഈ 


സമാജ്ത്തെ രക്ഷിക്കെണ്ടാതാനെന്ന ഒരുപദേശം ഈ കഥയില്‍ ഉണ്ട്



അത് തീവ്ര വാതമായാലും മിത വാധമായാലും സമജതിനെതിരെ ഭീഷണി 


വരുമ്പോള്‍ അതിനെ നേരിടാന്‍ ഈ ശിവ പുരാണ കഥ ഉപയോഗ 


പെടുമെങ്കില്‍ സമാജത്തിന്റെ പുരോഗതിക്കു വിനിയോഗിക്കാം

ഇന്നത്തെ ജനതയുടെ മനോഭാവങ്ങള്‍ മാറിയിരിക്കുന്നു .ഒരു പിഞ്ചു കുഞ്ഞു 



വെള്ളത്തില്‍ വീണു പിടയുന്നത് കാണുമ്പോള്‍ , അയല്‍ വാസിയുടെ വീട് തീ 


പിടിക്കുമ്പോള്‍ , തന്നെ പോലെ ഒരു സഹജീവി റോടപകടത്തില്‍ പെട്ട് ജീവന് 


വേണ്ടി മല്ലടികുംപോളും മൊബൈലില്‍ അത് പകര്‍ത്തി ഷെയര്‍ ചെയ്യാന്‍ 


ആണ് ഇന്നത്തെ തലമുറയ്ക്ക് താല്പര്ര്യം സമാജ സേവനം സഹജീവികളെ 


സംരക്ഷിക്കല്‍ എന്നതാണ് എന്ന കര്‍ത്തവ്യം നാം വിസ്മരിക്കുന്നു .

എല്ലാ സുഹൃത്തുക്കള്‍ക്കും ശിവ രാത്രി ആശംസകള്‍ നേരുന്നു

No comments:

Post a Comment