Tuesday 14 February 2012

ശിവരാത്രി വ്രതത്തിന്‍റെ ഗുണങ്ങള്‍



ശിവരാത്രി വ്രതത്തിന്‍റെ ഗുണങ്ങള്‍



സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി 

വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് 

തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ 

മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം 

ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.



പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ 

പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് 

പിതൃക്കളെ പ്രീതിപ്പെടുത്തണം.



ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് 

ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് 

ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് 

നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ 

ഒരു നാക്കില വയ്ക്കുക.



പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം 

എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ 

നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ 

സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. 

പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് 

പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും 

ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന 

പാനീയങ്ങള്‍ പാടുള്ളു.



ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 

പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ 

കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ 

ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 

പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് 

നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.



സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ 

ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം 

ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. 

പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് 

പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം 

ധരിക്കുക.





പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി 

ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് 

വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ 

പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് 

ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ 

ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് 

ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.

No comments:

Post a Comment