ഭക്തി പൂര്‍ണ്ണമായ അര്‍പ്പണമാണ് ഇഷ്ടദേവത പൂജയുടെ ഒരു പ്രധാന ഘടകം . അമൂല്യമായ രത്നവും സ്വര്‍ണ്ണവുമല്ല , ലോകത്തില്‍ സുലഭമായ നിസ്സാരമായ വസ്തു പോലും ഭക്തിപൂര്‍വം സമര്‍പ്പിച്ചാല്‍ ഇഷ്ട ദേവന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു . പാഞ്ചാലിയുടെ ചീരയിലയും , ഗജെന്ദ്രന്റെ പുഷ്പവും , ശബരിയുടെ പഴവും , കണ്ണപ്പന്‍ നല്‍കിയ മാംസവും , രന്തി ദേവന്റെ ജലവും , കുചേലന്റെ കല്ലും മണ്ണും നിറഞ്ഞ അവലും ഇഷ്ട ദേവന്മാര്‍ സ്വീകരിച്ചതായി നമുക്കറിയാവുന്നതല്ലേ
ഈശ്വരനെ ആരും ഭയപ്പെടേണ്ടതില്ല . അത് അഭയത്തിന്റെയും അനുഗ്രഹത്തിന്റെയും സ്രോതസാണ് . തെറ്റ് ചെയ്‌താല്‍ കഠിന ശിക്ഷ നല്‍കുന്ന ഒരു നിയമപാലകനായിട്ടാണ് പലരും ദൈവത്തെ കാണുന്നത് . പക്ഷെ ഇഷ്ട ദേവത ഭജനത്തിന്റെ ഈ ഉപമ അപ്പാടെ തിരസ്ക്കരിച്ചിരിക്കുന്നു . ഇഷ്ട ദേവനും ഭക്തനുമിടയില്‍ അനന്തമായ പ്രേമമാണ് നില കൊള്ളുന്നത് , ഭക്തന് ഇഷ്ട ദേവന്‍ അനിര്‍വചനീയമായ പ്രേമ സ്വരൂപനാണ് . തന്റെ ഇഷ്ട ദേവതയിലേക്ക് അനുസൃതം ഒഴുകിയെത്തുന്ന ചിത്തവൃത്തിയാണ് ഭക്തി . അത് ക്രമേണ ഇഷ്ട ടെവതയുമായി തന്മയിഭവിക്കുന്നു അതില്‍ നിന്നും ഭക്തന് കിട്ടുന്ന ആനന്ദ നിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയില്ല . മീര ഭായിയും , ചൈതന്യ മഹാ പ്രഭുവും ഇഷ്ട ദേവതയുമായി മറ്റേതോ ലോകതിലെത്തിയ പ്രതീതി അനുഭവിചിരുന്നവരാണ്
No comments:
Post a Comment