Wednesday 15 February 2012

” സ്വയംസേവകത്വം” ഇന്നിന്റെ അനിവാര്യത


നിരവധിയായ സാമൂഹ്യ വിപ്ലവങ്ങള്‍ക്ക് സാകഷ്യം വഹിച്ച നാടാണ് നമ്മുടേത്‌. സ്വാതന്ത്ര്യത്തിനു മുന്‍പും, പിന്‍പും നടന്ന ഇത്തരം വിപ്ലവങ്ങള്‍ക്കെല്ലാം സമത്വ സുന്ദരമായ സാമൂഹ്യ വ്യവസ്ഥക്ക് വേണ്ടി എന്ന മുദ്രാവക്യമായിരുന്നു. വര്‍ഗ്ഗ, വര്‍ണ്ണ വിവേചനമില്ലാത്ത ലോകം എന്ന വാദവുമായി ഉയിര്‍ കൊണ്ട കമ്മ്യൂണിസം, ഇത്തരം വിപ്ലവങ്ങള്‍ എല്ലാം തങ്ങളാണ് സൃഷ്ട്ടിച്ചത് എന്ന അവകാശവാദം ഉയര്‍ത്തുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെയും, ഇടതുപക്ഷ ബുദ്ധിജീവികളുടെയും ഈ നിലപാട് വെറും പൊള്ളയാണ്‌ എന്ന് നിഷ്പക്ഷമായി ചരിത്രം പുനര്‍ വായിക്കുന്ന എല്ലാവര്ക്കും മനസിലാകും. ജാതി വിവേചനമില്ലാത്ത, എല്ലാവര്ക്കും തുല്യ പ്രാധാന്യമുള്ള ഒരു പുതു സമൂഹത്തിന്റെ സൃഷ്ട്ടിക്കു അവരുടെ സഹായം ഉണ്ടായിരുന്നു എന്നത് സത്യം തന്നെ ആണ്. എന്നാല്‍ എല്ലാ പരിവര്തനങ്ങളുടെയും കാരണക്കാര്‍ തങ്ങളാണ് എന്നത്…”ഞാനും മൂര്‍ഖന്‍ ചേട്ടനും കൂടി ആളെ കൊന്നു” എന്ന് പറയും പോലെയുണ്ട്. ഇനി വാദത്തിനു വേണ്ടി അവരുടെ അവകാശ വാദം അന്ഗീകരിച്ചാല്‍ തന്നെ, എന്തുകൊണ്ട് ഇപ്പോളും എല്ലാ തലങ്ങളിലും അസമത്വം നിലനില്‍ക്കുന്നു എന്ന ചോദ്യത്തിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടി മറുപടി പറയേണ്ടി വരും.
വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക മേഖലകളില്‍ നിന്നും എന്ത് കൊണ്ടാണ് ഹിന്ദു സമൂഹം പിന്തള്ളപ്പെടുന്നത്?? സ്വയം വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍ ജാതീയമായ വേര്‍തിരിവുകള്‍ ആണെന്ന് പറയാം. എന്നാല്‍ അതിലുമുപരി കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ സൃഷ്‌ടിച്ച ദു:സ്വാധീനം ഈ അവസ്ഥക്ക് ആക്കം കൂട്ടി എന്നതാണ് സത്യം. കേവലം ഭൌതികതയില്‍ മാത്രം ശ്രദ്ധ കൊടുക്കുന്ന ആ പ്രസ്ഥാനം, ഈ മാവേലി നാടിന്‍റെ യഥാര്‍ത്ഥ സമത്വ, സാഹോദര്യ സങ്കല്‍പ്പത്തെ കൊല ചെയ്യുകയാണ് ഉണ്ടായത്. ചരിത്രം നല്‍കുന്ന ഈ വലിയ പാഠം നാം ഉള്‍ക്കൊള്ളണം.
ഒന്നാലോചിച്ചു നോക്കൂ.. ഈ ആധുനിക നൂറ്റാണ്ടിലും, സാക്ഷരതയില്‍ നൂറു ശതമാനം എന്ന് മേനി നടിക്കുമ്പോഴും, ജനാധിപത്യത്തിന്റെ വിജയകരമായ പരീക്ഷണ ശാല എന്ന് അഭിമാനിക്കുമ്പോഴും…വിദ്യാഭ്യാസ കച്ചവടം നടത്തി, അത് ന്യൂന പക്ഷം എന്ന നിലയില്‍ ഞങ്ങളുടെ അവകാശമാണ് എന്ന് ചാനെല്‍ ചര്‍ച്ചകളില്‍ വിളിച്ചു പറയാന്‍ ഫസല്‍ ഗഫൂര്മാരെ സൃഷ്ട്ടിച്ചത് ആരാണ്?? മതേതരത്വം എന്ന് നെറ്റിയില്‍ ഒട്ടിച്ചു വെച്ച ഇവിടുത്തെ ഭരണാധികാരികള്‍ തന്നെ ഇസ്ലാമിക് ബാങ്കിന് വേണ്ടി കുഴലൂത്ത് നടത്തുന്ന സാഹചര്യം ഉണ്ടാക്കിയത് ആരാണ്?? എന്നും കൊടും രോഗപീടകളില്‍ കഴിയേണ്ടി വരുന്ന നമ്മുടെ വനവാസി സഹോദരങ്ങള്‍ക്ക്‌ എന്ത് നന്മയാണ് ഈ കൂട്ടര്‍ നല്‍കിയത്??
ചോദ്യങ്ങള്‍ ഒരുപാടുണ്ട്.. ആര്‍ഷ സംസ്കൃതിയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു പ്രവര്‍ത്തനം ആരംഭിച്ച രാഷ്ട്രീയ സ്വയം സേവക് സംഘം എന്ന മഹാ പ്രസ്ഥാനത്തിന്റെ പ്രസക്തി ഇനിയുമിനിയും ഇവിടത്തെ ഹിന്ദു സമൂഹം മനസിലാക്കേണ്ടതുണ്ട്. വിലയ്ക് വാങ്ങിയ ചരിത്രകാരന്മാര്‍ ഇല്ലാത്തതും, നടപ്പാക്കിയ യഥാര്‍ഥ സാമൂഹ്യ വിപ്ലവം ചരിത്ര ഭിത്തികളില്‍ കുറിച്ചിടാന്‍ ശ്രമിക്കാത്തതുമാണ് ഈ മഹാ പ്രസ്ഥാനത്തിന്റെ തെറ്റ്. എന്നാല്‍, “ഇദം ന: മമ:” എന്ന ആര്‍ഷ വാക്യത്തില്‍ പ്രചോദിതരായ കോടിക്കണക്കിനു സംഘ സ്വയം സേവകര്‍ക്ക് തങ്ങളുടെ ചെയ്തികളില്‍ കയ്യൊപ്പ് വേണമെന്ന് തോന്നിയിട്ടില്ല. പക്ഷെ ഈ ആധുനിക കാലത്തില്‍ ആ നിലപാടിന് മാറ്റം വരേണ്ടതുണ്ട് എന്ന് തോന്നുന്നു. സമസ്ത മേഖലകളിലും “സ്വയം സേവകത്വം” മുദ്ര ചാര്‍ത്തണം. ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ “സ്വയം സേവകത്വം” അടിസ്ഥാനമാകിയ പുതു നയം സൃഷ്ട്ടിക്കണം. ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍ തിരിവുകള്‍ ഇല്ലാതെ അര്‍ഹാതയുള്ളവര്‍ക്ക് അംഗീകാരം എന്ന സ്ഥിതി സംജാതമാകണം. അധികാരതോടോട്ടി നില്‍ക്കുന്നവര്‍ക്കെല്ലാം അവകാശങ്ങള്‍… അല്ലാത്തവര്‍ക്കെല്ലാം കടമകള്‍ മാത്രം എന്നതാണ് സാമൂഹിക സമത്വം സൃഷ്ടിച്ചു എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഭരിച്ച കേരളത്തിന്റെ ഇന്നത്തെ സ്ഥിതി. ഇന്ന് നിയമങ്ങള്‍ ഉണ്ടാകുന്നത് നിയമസഭയിലല്ല.. അര്‍ദ്ധരാത്രിയില്‍ പള്ളി അരമനകളിലും, ഗഫൂര്മാരുടെ അന്ത പുരങ്ങളിലുമാണ്… ഇവിടെ കോരനായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഹിന്ദുവിന് എന്നും കഞ്ഞി കുമ്പിളില്‍ തന്നെ.
നമ്മുടെ ചരിത്രം നമുക്കൂര്‍ജമായി തീരട്ടെ. ആത്മാര്‍ഥമായ ഒരു തുടക്കം മാത്രം മതി. ഒരു സമൂഹം മുഴുവന്‍ നമ്മോടോപ്പമുണ്ടാകും. ഡോക്ടര്‍ജി ഉള്‍പ്പടെ നമ്മുടെ മഹാത്മാകള്‍ ആരും ആയിരങ്ങളെ അണി നിരത്തിയതിന് ശേഷമല്ല പ്രവര്‍ത്തനം തുടങ്ങിയത്.. അതാണ്‌ സത്യത്തിന്റെ ശക്തി…
“സ്വയം സേവകത്വം” ഒരു മുദ്രയാക്കി ഒരുമിക്കാന്‍ സമയമായി….. നമുക്ക് വേണ്ടിയല്ല…വരും തലമുറയ്ക്ക് വേണ്ടി… അങ്ങിനെയെങ്കില്‍….ഉറപ്പ്….
.. അവകാശങ്ങള്‍ക്ക് വേണ്ടി പട പൊരുതേണ്ടി വരികയില്ല…. അവ നമ്മെ തേടിയെത്തും….
ഹിന്ദു ധര്‍മം വിജയിക്കട്ടെ….
ലേഖകന്‍ -  ശ്രീ കൈമള്‍

No comments:

Post a Comment