Wednesday 15 February 2012

പൂജയ്ക്ക് അനുയോജ്യമായ പുഷ്പങ്ങള്‍


ഗണപതിയെ തുളസി കൊണ്ട് അര്‍ച്ചന ചെയ്യാന്‍ പാടില്ല . എന്നാല്‍ ഗണേശ ചതുര്‍ഥി നാളില്‍ മാത്രം ഒരു ദളം തുളസി ആവാം
പരമ ശിവന് താഴംപൂവ് നിക്ഷിദ്ധമാണ് . തുമ്പ , വില്വം , കൊന്ന എന്നിവ ശിവന് പ്രിയപെട്ടതാണ് . വെള്ള എരിക്കും ശിവന് അര്ചിക്കാം
വിഷ്ണുവിന് അക്ഷതത്താല്‍ അര്‍ച്ചന പാടില്ല
പവിഴ മല്ലി കൊണ്ട് സരസ്വതിക്ക് അര്‍ച്ചന പാടില്ല
വിഷ്ണുവുമായി ബന്ധപെട്ട ദേവകള്‍ക്കു മാത്രമേ തുളസി ദളത്താല്‍ അര്‍ച്ചന ചെയ്യാന്‍ പാടുള്ളു . അത് പോലെ ശിവ ബന്ധമുള്ള ദേവകള്‍ക്കു മാത്രമേ വില്വര്ചന പാടുള്ളു
പുര്‍ണ്ണമായിട്ടുള്ള പുഷ്പം കൊണ്ട് വേണം അര്‍ച്ചന ചെയ്യാന്‍
വാടിയതും , അഴുകിയതും , പ്രാണികള്‍ കടിച്ചതുമായ പുഷ്പങ്ങള്‍ പൂജയ്ക്ക് ഉപയോഗിക്കരുത്‌
അതാത് ദിവസങ്ങളില്‍ വിടര്‍ന്ന പൂക്കള്‍ മാത്രമേ ദേവകള്‍ക്കു സമര്‍പ്പിക്കാന്‍ പാടുള്ളു
ഒരിക്കല്‍ ദൈവത്തിന്റെ തിരുവടിയില്‍ സമര്‍പ്പിച്ച പൂക്കള്‍ വീണ്ടുമെടുത്ത് അര്‍ച്ചന ചെയ്യരുത്‌
താമര , നീലോല്പലം എന്നിങ്ങനെ വെള്ളത്തില്‍ വിടരുന്ന പൂക്കള്‍ പറിച്ചു അന്ന് തന്നെ ഉപയോഗിക്കണമെന്ന് വിധിയില്ല
വാടിയതും , വാസനയില്ലത്ത്തും . മുടി , പുഴു എന്നിവ ചേര്‍ന്നതും ദുഷ്ടന്മാരുടെ സ്പര്‍ശനമേറ്റതും , മണപ്പിച്ച് നോക്കിയതും , ഉണങ്ങിയതും പഴയതു ആയതും . തറയില്‍ വീണതും ആയ പൂക്കള്‍ പൂജയ്ക്ക് യോജ്യമല്ല
പൂക്കളെ കിള്ളിയിട്ടു പൂജിക്കാന്‍ പാടുള്ളതല്ല . തുളസിയെ ദളമായി വേണം അര്ചിക്കാന്‍

1 comment:

  1. അല്പം കൂടി വിശദമായി ഈ പോസ്റ്റ്‌ ചെയ്യൂ

    ReplyDelete